27 C
Kochi
Sunday, December 5, 2021

Daily Archives: 21st July 2021

ചെറുതോണി:‘ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു; അമ്മാത്തൊട്ട് എത്തിയതുമില്ല’ എന്ന അവസ്ഥയാണ് ഇടുക്കിയിലെ പ്രധാന സർക്കാർ ആശുപത്രിക്ക്. ജില്ലാ ആശുപത്രിയുടെ പദവി പോകുകയും ചെയ്തു; മെഡിക്കൽ കോളജ് യാഥാർഥ്യമായതുമില്ല എന്നതാണ് ഇടുക്കി മെഡിക്കൽ കോളജിന്റെ ഇപ്പോഴത്തെ സ്ഥിതി.മെഡിക്കൽ കോളജായി പ്രഖ്യാപിച്ചതിനാൽ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കു ഫണ്ട് അനുവദിക്കുന്നതിനു ജില്ലാ പഞ്ചായത്തിനു പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അതേസമയം അംഗീകാരം ഇല്ലാത്തതിനാൽ മെഡിക്കൽ കോളജിനു ലഭിക്കേണ്ട ഫണ്ട് കിട്ടുന്നുമില്ല. ഫലത്തിൽ ആശുപത്രിയുടെ പ്രവർത്തനം പാടേ...
ഇടുക്കി:തൊടുപുഴ നഗരത്തിൽ ഒടിഞ്ഞ സ്ലാബിൽ തട്ടിവീണ് വെള്ളിയാമറ്റം സ്വദേശി മരിച്ച സംഭവം വേദനാജനകമെന്ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്‌. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കും.അടിയന്തരമായി ഒടിഞ്ഞ സ്ലാബുകൾ മാറ്റാനും നടപ്പാതകളിൽ സുരക്ഷാവേലികൾ നിർമിക്കാനും സീബ്രാ ലൈനുകൾ പുനസ്ഥാപിക്കാനും നിർദേശം നൽകി. നടപ്പാതകളിലെ കൈയേറ്റങ്ങളും അനധികൃത കച്ചവടങ്ങളും നഗരസഭ ഉടനെ ഒഴിപ്പിക്കും. ദീർഘകാല പദ്ധതികൾ ആവിഷ്‌കരിക്കാൻ 22ന് പൊലീസ്, പൊതുമരാമത്ത് വകുപ്പുകളെ പങ്കെടുപ്പിച്ച് യോഗം ചേരുമെന്നും...
തൊടുപുഴ:കൗൺസിലറുടെ സ്നേഹത്തണലിൽ ആറുവയസുകാരിക്ക് ആശ്വാസം. തൊടുപുഴ നഗരസഭ പതിനേഴാംവാർഡ് കൗൺസിലർ സബീന ബിഞ്ചുവാണ് കോവിഡ് ലക്ഷണങ്ങൾ കാണിച്ച ആറുവയസുകാരിക്ക് അമ്മക്കരുതലും സ്നേഹവും പകർന്നത്‌. തിങ്കളാഴ്ച രാവിലെ രോഗലക്ഷണങ്ങൾ കാണിച്ച ആറുവയസുകാരിയെ സ്വന്തം ഇരുചക്ര വാഹനത്തിലെത്തിയാണ് സബീന ആശുപത്രിയിൽ കോവിഡ് പരിശോധനയ്‌ക്ക് കൊണ്ടുപോയത്.പിപിഇ കിറ്റണിഞ്ഞ് കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. ഫലംവന്നതോടെ കുട്ടിക്ക് കോവിഡ് സ്ഥീകരിച്ചു. കുട്ടിയുടെ അഛന്‌ ദിവസങ്ങൾക്ക് മുമ്പ്‌ കോവിഡ് സ്ഥിരീകരിച്ചു.ഞായറാഴ്ച അസുഖം...
കോ​ഴി​ക്കോ​ട്:കൊ​വി​ഡ് പ്ര​തി​രോ​ധ വാ​ക്​​സി​ൻ ബു​ക്കി​ങ് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സാ​ധി​ക്കു​ന്നി​ല്ലെ​ന്ന നി​ര​ന്ത​ര പ​രാ​തി​ക്ക് പ​രി​ഹാ​ര​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. ദാ​രി​ദ്ര്യ രേ​ഖ​ക്കു താ​ഴെ​യു​ള്ള​വ​ർ, ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ, സ്​​മാ​ർ​ട്ട്ഫോ​ൺ, ക​മ്പ്യൂ​ട്ട​ർ, ഇ​ൻ​റ​ർ​നെ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ എ​ന്നി​വ​ർ​ക്കാ​യി വാ​ർ​ഡ് ത​ല​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. 'കോ​വി​ൻ' ​പോ​ർ​ട്ട​ലി​ൽ പേ​രു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണൊ​രു​ക്കു​ന്ന​ത്. ഇ​വ​രു​ടെ വാ​ക്സി​ൻ ര​ജി​സ്ട്രേ​ഷ​ൻ ജൂ​ലൈ 31 ന് ​മു​മ്പ് പൂ​ർ​ത്തി​യാ​യെ​ന്ന് ആ​ശ വ​ർ​ക്ക​ർ​മാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം.ഓ​രോ പ്ര​ദേ​ശ​ത്തേ​ക്കും ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യാ​ണ്...
കോ​ട്ട​യം:റ​ബ​റി​നെ ബാ​ധി​ക്കു​ന്ന 'കോ​ളെ​റ്റോ​ട്രി​ക്കം സ​ർ​ക്കു​ല​ർ ലീ​ഫ്‌ സ്പോ​ട്ട്‌' അ​ഥ​വാ ഇ​ല​പ്പൊ​ട്ടു​രോ​ഗം കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ വ്യാ​പ​ക​മാ​വു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി, പൈ​ക, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ തോ​ട്ട​ങ്ങ​ളി​ലാ​ണ്​ രോ​ഗം വ്യാ​പ​ക​മാ​യ​ത്. കേ​ര​ള​ത്തി​ലെ റ​ബ​ർ മേ​ഖ​ല​യെ ഇ​ത്​ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ ക​ർ​ഷ​ക​ർ.രോ​ഗം ബാ​ധി​ച്ച്​ ഇ​ല കൊ​ഴി​യു​ന്ന​തോ​ടെ പാ​ൽ ഉ​ൽ​പാ​ദ​നം കു​റ​യു​ക​യും ക്ര​മേ​ണ മ​രം ഉ​ണ​ങ്ങി​പ്പോ​വു​ക​യും ചെ​യ്യു​മെ​ന്ന്​ ക​ർ​ഷ​ക​ർ പ​റ​യു​ന്നു. അ​തേ​സ​മ​യം കോ​വി​ഡ്​​മൂ​ലം പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത്​ ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണ് ​രോ​ഗ വ്യാ​പ​ന​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന്​​ ​ഇ​ന്ത്യ​ൻ...
KK Rama
കണ്ണൂർ:വടകര എംഎൽഎയും ആർഎംപി നേതാവും ടിപി ചന്ദ്രശേഖരന്റെ വിധവയുമായ കെകെ രമക്ക് ലഭിച്ച ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. കത്തിന് പിന്നിൽ കെ സുധാകരനാണോയെന്ന് ജയരാജൻ സംശയം പ്രകടിപ്പിച്ചു. ഫെയ്സ്ബുക് പോസ്റ്റിലാണ് പി ജയരാജൻ ഇക്കാര്യങ്ങൾ പറയുന്നത്.ജനങ്ങൾ മറന്നുപോയ ഒരു കേസും അതിനെക്കുറിച്ചുള്ള  കള്ളക്കഥകളും ലൈവാക്കി നിലനിർത്താനുള്ള അടവാണിത്. നിയമസഭാ സമ്മേളനത്തിൽ വിഷയദാരിദ്ര്യം മൂലം പ്രയാസത്തിലായ...
കൊച്ചി:മധുരംകിനിയും ഓണക്കിറ്റുകൾ ജില്ലയിൽ അവസാനഘട്ട ഒരുക്കത്തിൽ. പാക്കിങ്‌ പൂർത്തിയാക്കി 26 മുതൽ റേഷൻകടകളിൽ കിറ്റുകൾ എത്തിച്ചുതുടങ്ങും. ആഗസ്ത്‌ ഒന്നുമുതൽ കാർഡ്‌ ഉടമകൾക്ക് കിറ്റ് ലഭിക്കും.ജില്ലയിൽ 8,81,834 കിറ്റുകളാണ് തയ്യാറാക്കുന്നത്. കാർഡുകളുടെ എണ്ണം കൂടുന്നതനുസരിച്ച് കിറ്റുകളുടെ എണ്ണവും കൂട്ടും. സപ്ലൈകോയുടെ അഞ്ചു ഡിപ്പോകൾക്കുകീഴിലാണ് പാക്കിങ്‌ പുരോഗമിക്കുന്നത്.കൊച്ചി, എറണാകുളം, പറവൂർ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് ഡിപ്പോകളുള്ളത്. എറണാകുളം ഡിപ്പോയ്ക്കുകീഴിൽ 24 പാക്കിങ്‌ സെന്ററുകളുണ്ട്. ഓരോ ഡിപ്പോയ്‌ക്കുകീഴിലുമുള്ള ഇരുപതിലധികം...
കൊല്ലം:ആശ്രാമം മൈതാനത്തു കടമുറികളുടെ നിർമാണം പുനരാരംഭിക്കാൻ തീരുമാനം. ഇതു സംബന്ധിച്ചു മേയറുടെ ചേംബറിൽ നടന്ന യോഗത്തിൽനിന്നു ഡെപ്യൂട്ടി മേയർ കൊല്ലം മധു, മുൻ മേയറും നഗരാസൂത്രണ സ്ഥിരസമിതി അധ്യക്ഷയുമായ ഹണി ബെഞ്ചമിൻ, മരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജി ഉദയകുമാർ എന്നിവർ ഇറങ്ങിപ്പോയി. സിപിഐ പ്രതിനിധികളാണ് ഇറങ്ങിപ്പോയവർ.എം മുകേഷ് എംഎൽഎയുടെ സാന്നിധ്യത്തിൽ ആയിരുന്നു യോഗം. അഞ്ചാലുംമൂട്ടിൽ ബസ്ബേ നവീകരണത്തെക്കുറിച്ചു ആലോചിക്കാൻ എന്ന പേരിലാണ് അനൗപചാരിക യോഗം ചേർന്നത്. ബസ്...
വള്ളിക്കുന്ന്:അരിയല്ലൂരിൽ ടിപ്പുസുൽത്താൻ റോഡ് തകർന്ന് രണ്ടുവർഷം കഴിഞ്ഞിട്ടും നന്നാക്കാത്തതിനാൽ തീരദേശമേഖലയിൽ യാത്രാദുരിതം.കൂട്ടായി–താനൂർ–കെട്ടുങ്ങൽ വഴി ആനങ്ങാടിയിലേക്കു ബസ് സർവീസ് നടത്തിയിരുന്നത് തീരദേശത്തെ യാത്രാക്ലേശത്തിനു പരിഹാരമായിരുന്നു. പരപ്പാൽ ഭാഗത്ത് റോഡ് പൂർണമായി കടൽ എടുത്തതോടെ ഗതാഗതം ഇല്ലാതായിട്ട് വർഷങ്ങളായി.പുലിമുട്ട് നിർമിച്ച് ശേഷം കടൽഭിത്തി നിർമിച്ചാൽ മേഖലയിൽ കടലാക്രമണം തടയാനാകുമെന്നാണ് തീരദേശ നിവാസികൾ പറയുന്നു. റോഡ് പുനർനിർമിക്കണമെന്ന് സിപിഐ അരിയല്ലൂർ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. സി കുട്ടിമോൻ, സി സുബ്രഹ്മണ്യൻ, ഒ...
തിരൂരങ്ങാടി:അധിനിവേശവിരുദ്ധ പോരാട്ട സ്മരണകൾ ഉൾക്കൊള്ളുന്ന ചെമ്മാട്ടെ ഹജൂർ കച്ചേരി കെട്ടിടസമുച്ചയം വരുന്ന മാർച്ചിനകം  ജില്ലാ പൈതൃക മ്യൂസിയമാക്കി പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഹജൂർ കച്ചേരി കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തി വിലയിരുത്താൻ തിരൂരങ്ങാടിയിൽ എത്തിയതായിരുന്നു അദ്ദേഹം. കാലതാമസം ഒഴിവാക്കാൻ നവീകരണ പ്രവൃത്തി നടക്കുമ്പോള്‍തന്നെ ജില്ലാ പൈതൃക മ്യൂസിയത്തിന്റെ ഡിപിആർ തയ്യാറാക്കുന്ന പ്രവൃത്തിയും നടക്കും.കേരള മ്യൂസിയത്തിന് ഇതിനുള്ള  നിർദേശം നൽകിക്കഴിഞ്ഞു.ജില്ലയിലെ സ്വാതന്ത്ര്യ സമര പൈതൃകങ്ങളെ വരും...