25 C
Kochi
Friday, September 17, 2021

Daily Archives: 22nd July 2021

പയ്യന്നൂർ:ബീയർ കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും പാഴ്മുളയും മണൽ ചാക്കുകളും ഉപയോഗിച്ചൊരു വീട്. അന്നൂരിലാണ് കൗതുകക്കാഴ്ചയായി ഇങ്ങനെയൊരു വീട് ഉയരുന്നത്. ആഫ്രിക്കയിലും നേപ്പാളിലുമൊക്കെയുള്ള വീടുകൾ മാതൃകയാക്കിയാണ് ഇതൊരുക്കുന്നത്. 2,000 ബീയർ കുപ്പികൾ, ഒരടി വീതിയുള്ള 800 മീറ്റർ ചാക്ക്, മണ്ണും ചെളി, ഉമി, പ്ലാസ്റ്റിക് കുപ്പികൾ, പഴയ ഓട്, കമ്പിവേലി, സ്റ്റീൽ ദണ്ഡ്, പാഴ്മുള എന്നവിയൊക്കെയാണ് 1000 സ്ക്വയർ ഫീറ്റ് വീട് നിർമാണത്തിന് താനിയ - അജയ് ആനന്ദ് ദമ്പതികൾ...
തൃ​ശൂ​ർ:കൊവി​ഡ്​ വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന്​ നി​ർ​ത്തി​വെ​ച്ച പൂ​രം പ്ര​ദ​ർ​ശ​ന​ത്തി​ന്​ ചെ​ല​വാ​യ ല​ക്ഷ​ങ്ങ​ൾ ക​രാ​റു​കാ​ർ​ക്ക്​ ഇ​നി​യും കൊ​ടു​ത്തി​ല്ല. അ​ഴി​ച്ചു​നീ​ക്കാ​ൻ പോ​ലും പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ എ​ക്​​സി​ബി​ഷ​ൻ പ്ര​വേ​ശ​ന ക​വാ​ടം പോ​ലും ഇ​പ്പോ​ഴും നീ​ക്കി​യി​ട്ടി​ല്ല. മൂ​ന്നു​മാ​സം പി​ന്നി​ട്ടി​ട്ടും പ​ണം അ​നു​വ​ദി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ നി​ര​വ​ധി ത​വ​ണ എ​ക്​​സി​ബി​ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ളെ​യും മാ​റി​മാ​റി വി​ളി​ച്ച് നാ​ളു​ക​ൾ നീ​ക്കു​ക​യാ​ണ്​ എ​ക്​​സി​ബി​ഷ​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ട കൂ​ലി​ക്ക​രാ​റു​കാ​ർ ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​ർ.കൊവി​ഡ്​ വ്യാ​പ​ന​ത്തി​ൽ പൂ​രം ന​ട​ക്കു​മോ എ​ന്ന ആ​ശ​ങ്ക​ക്കി​ട​യി​ലാ​ണ്​ തൃ​ശൂ​ർ പൂ​രം...
കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിലെ മൂന്നാംപ്രതി കെ എം സുരേഷിനെയാണ് ആക്രമിച്ചത്. ഗുണ്ടാനിയമ പ്രകാരം അറസ്റ്റിലായ എറണാകുളം സ്വദേശി അസീസ് ആണ് ആക്രമിച്ചത്.പരിക്കേറ്റ സുരേഷിനെ കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 11ഓടെയായിരുന്നു സംഭവം. വിയ്യൂർ സെൻട്രൽ ജയിലിലായിരുന്ന സുരേഷിനെ രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലേക്ക് മാറ്റിയത്.രാവിലെ...
പാലക്കാട്:വേനലിൽ തീറ്റയും ഭക്ഷണവും തേടി നാട്ടിലേക്കിറങ്ങുന്ന കാട്ടാനകളാണ്‌ നാട്ടുകാരുടെയും വനം വകുപ്പിന്റേയും ഉറക്കം കെടുത്തുന്നതെങ്കിൽ മഴക്കാലത്തും അത്‌ തുടരുന്നത്‌ ആശങ്ക കൂട്ടുന്നു. കടുത്ത ജലക്ഷാമവും വരൾച്ചയിൽ തീറ്റയില്ലാതാവുകയും ചെയ്യുമ്പോഴാണ്‌ ആനകൾ പൊതുവേ കാടിറങ്ങുന്നത്‌. എന്നാൽ, മഴ കനത്തിട്ടും മലയോരത്ത്‌ കാട്ടാനശല്യം രൂക്ഷമാണ്‌.ആനകളെ ഓരോന്നിനെയും നിരീക്ഷിച്ച് സ്വഭാവഘടന മനസിലാക്കി കാടുകയറ്റാനാണ്‌ വനംവകുപ്പിന്റെ ശ്രമം. ഉദ്യോഗസ്ഥരും ഗവേഷകരും അടങ്ങുന്ന സംഘം ആനകളെ നിരീക്ഷിക്കുകയാണ്‌. വനാതിർത്തിയിൽ കിടങ്ങുകുഴിച്ചും വേലികെട്ടിയും തടസം...
തൃശൂർ:വെർച്വൽ റിയാലിറ്റി റീഹാബിലിറ്റേഷൻ സൗകര്യങ്ങളൊരുക്കി കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ്‌ റീഹാബിലിറ്റേഷൻ സെന്റർ (നിപ്‌മർ). 64 ലക്ഷം രൂപ ചെലവിൽ ഇന്ത്യയിലേതന്നെ ആദ്യത്തേതും മികച്ചതുമായ വെർച്വൽ റിയാലിറ്റി റീഹാബിലിറ്റേഷൻ സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നത്‌. മൾട്ടി മോഡൽ സെൻസറി ഇൻഫർമേഷന്റെ സഹായത്തോടെ കൂടുതൽ കായിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തിഗത ഇടപെടൽ വർധിപ്പിക്കാനുമാവും.സ്‌പൈനൽ കോഡ് ഇഞ്ചുറി, സെറിബ്രൽ പാൾസി തുടങ്ങിയവയുള്ളവരെ നടത്തം പരിശീലിപ്പിക്കുന്നതിന് ഇത്‌‌ സഹായിക്കും....
കോഴിക്കോട്:കോഴിക്കോട് കൊയിലാണ്ടിയിൽ പി എസ് സി ഓൺലൈൻ കോച്ചിംഗ് നടത്തുന്ന സ്ഥാപനത്തിന് കേന്ദ്രസർക്കാറിനെ പിടിച്ച് കുലുക്കുന്ന പെഗാസസ് വിവാദവുമായി എന്താണ് ബന്ധം? അത് അത്ര ചെറുതല്ല, കാരണം ഇവരുടെ ഓൺലൈൻ ആപ്പിന്റെ പേര് പെഗാസസ് എന്നാണ് എന്നതല്ലാതെ മറ്റൊരു ബന്ധവുമില്ല. എന്നിട്ടും കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ആയിരത്തിലേറെ പേരാണ് ഈ ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്തത്.ലോക്ക്ഡൌൺ ആയതോടെ വീട്ടിലിരുന്ന് പി എസ് സി കോച്ചിംഗ്...
പാലക്കാട്:ഒളിംപിക് അസോസിയേഷന്റെ സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ ജിം ഷൊർണൂർ ഭാരതപ്പുഴയുടെ തീരത്ത് ഒരുങ്ങി. ജില്ലയിലെ പ്രഭാത, സായാഹ്ന സവാരിക്കാരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി ജില്ലാ ഒളിംപിക് അസോസിയേഷൻ തയാറാക്കിയ ഒളിംപിക് വേവ് പദ്ധതി പ്രകാരമാണു ജിം ഒരുക്കിയത്.സാധാരണക്കാർക്കു കായിക, ആരോഗ്യ ക്ഷമത ഉറപ്പാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.ഷൊർണൂർ നഗരസഭ ഭാരതപ്പുഴ കൊച്ചിൻ പാലത്തിനു സമീപം നൽകിയ 4 സെന്റ് ഭൂമിയിലാണ് ഓപ്പൺ ജിം ഒരുക്കിയത്. അഞ്ചു ലക്ഷം രൂപ...
ഫറോക്ക് :പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക്‌ വീടുകളിൽ ഓൺലൈൻ ഉൾപ്പെടെയുള്ള പഠനസൗകര്യം ഒരുക്കാൻ കെഎസ്‌ടിഎ നേതൃത്വത്തിൽ നടപ്പാക്കുന്ന 'വീട്ടിൽ ഒരു വിദ്യാലയം' പദ്ധതി ഫറോക്ക് ഉപജില്ലയിൽ തുടങ്ങി. ബേപ്പൂർ നടുവട്ടത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഫറോക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി അജിത് കുമാർ അധ്യക്ഷനായി.ലൈബ്രറി യൂണിറ്റ് കോർപറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കെ കൃഷ്ണകുമാരിയും പഠനോപകരണ വിതരണം കെഎസ്ടിഎ സംസ്ഥാന...
പാണത്തൂർ:പനത്തടി പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ ഏലയ്ക്ക കൃഷി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ സിഡിഎസ്. വന്യമൃഗ ശല്യം മൂലം മറ്റു കൃഷികൾ ചെയ്യാൻ പ്രയാസം നേരിടുന്ന വനാതിർത്തികളിലെ കർഷകർക്ക് മറ്റൊരു വരുമാന മാർഗമാകുന്ന രീതിയിലാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. പദ്ധതിക്ക് ജില്ലാ മിഷൻ ആവശ്യമായ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.പനത്തടി പഞ്ചായത്തിൽ ഏലയ്ക്ക കൃഷിക്ക് അനുയോജ്യ കാലാവസ്ഥയുള്ള റാണിപുരം, കുറിഞ്ഞി, പനത്തടി വാർഡുകൾ കേന്ദ്രീകരിച്ചാണ് കൃഷി വ്യാപനം ലക്ഷ്യമിടുന്നത്. നിലവിൽ കുറിഞ്ഞിയിലെ...
അമ്പലപ്പുഴ:തോട്ടപ്പള്ളി പൊഴിമുഖത്തു തുടരുന്ന കരിമണൽ ഖനനത്തിനെതിരെ കരിമണൽ ഖനനവിരുദ്ധ സമിതിയും ധീവരസഭ പല്ലന 68ാം നമ്പര്‍ കരയോഗവും ചേര്‍ന്നു നടത്തിയ ‘പ്രതിഷേധ പൊങ്കാല’ തടയാനെത്തിയ പൊലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ ഉന്തും തള്ളും സംഘര്‍ഷത്തില്‍ കലാശിച്ചു.പൊങ്കാലക്കലങ്ങളുമായി സ്ത്രീകള്‍‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പ്രകടനമായി തീരത്തെത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. പ്രദേശത്ത് പൊലീസും അഗ്നിരക്ഷാസേനയും ഉണ്ടായിരുന്നു.ധീവരസഭ കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറി അനിൽ ബി കളത്തിൽ കരയോഗം ഭാരവാഹികളായ ദേവദാസ് ,സുരേഷ്...