27 C
Kochi
Sunday, December 5, 2021

Daily Archives: 11th July 2021

ഓയൂർ:കരീപ്ര ഗ്രാമപഞ്ചായത്തിലെ ഇടയ്ക്കിടം ഏലായിൽ തരിശുകിടന്ന ഒരേക്കറോളം നിലത്തിൽ ഇനി പൊന്നുവിളയും. വർഷങ്ങളായി കാടുമൂടിക്കിടന്ന വയൽ ഇടയ്ക്കിടം സുരേഷ്കുമാർ ഫൗണ്ടേഷൻ പാട്ടത്തിനെടുത്ത് നെൽക്കൃഷിക്ക് ഒരുക്കി. മന്ത്രി കെ എൻ ബാലഗോപാലി​ൻെറ നേച്ചർ കൊട്ടാരക്കരയുമായി ചേർന്നാണ് കൃഷി.ദിവസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് ഏല നെൽക്കൃഷിക്കായി ഒരുക്കിയെടുത്തത്. കാടും പടലും നീക്കിയ നിലം ഉഴുതുമറിക്കാൻ ട്രില്ലറിറക്കിയെങ്കിലും ചതുപ്പ് വെല്ലുവിളിയായി. ഫൗണ്ടേഷൻ പ്രവർത്തകരും കർഷകരും ചേർന്ന് കഠിന പരിശ്രമം ചെയ്താണ് ഉഴവ് പൂർത്തിയാക്കിയത്....
കോട്ടയം:നഗരത്തിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന വനിതകൾ പിന്മാറുന്നു. 10 വനിതകളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. കുടുംബശ്രീയിൽ നിന്നു നഗരസഭയുടെ സഹകരണത്തോടെ 5 പേരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.3 പേർ മാത്രമാണ് തുടരുന്നത്. മറ്റുള്ളവർ പൂർണമായും നിർത്തി. ഈരയിൽക്കടവ്, ചന്തക്കവല സ്റ്റാൻഡുകളിലാണ് വനിതകൾ ഓടിക്കുന്ന ഓട്ടോറിക്ഷകൾ ഇപ്പോഴുള്ളത്. കോവിഡ് കാരണമാണ് മറ്റുള്ളവർ സർവീസ് നിർത്തിയത്.കുടുംബശ്രീ വലിയ പ്രതീക്ഷയോടെയാണ് ഈ രംഗത്തേക്കു വനിതകളെ കൊണ്ടുവന്നത്. 5 പേർക്കു ഡ്രൈവിങ് പരിശീലനത്തിന് പ്രചോദനമേകി. ഓട്ടോ...
പത്തനംതിട്ട:രജിസ്റ്റര്‍ ചെയ്യാത്ത വാഹനം ഉടമയ്ക്ക് വിട്ടുനല്‍കിയ കാര്‍ ഡീലര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി. അതി സുരക്ഷാ നമ്പര്‍ പ്ലേറ്റും (HSRP) രജിസ്ട്രേഷന്‍ നമ്പറുമില്ലാത്തെ വാഹനം ഉടമയ്ക്ക് കൈമാറിയ തിരുവല്ലയിലെ ഒരു മാരുതി ഡീലര്‍ഷിപ്പിനാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 103000 രൂപ പിഴയിട്ടത്.കഴിഞ്ഞ ദിവസം തിരുവല്ല നഗരത്തിലാണ് സംഭവം. രജിസ്റ്റർ ചെയ്യാതെയും HSRP നമ്പര്‍ പ്ലേറ്റ് ഇല്ലാതെയും വാഹനങ്ങൾ ഡെലിവറി നടത്തുന്നു എന്ന വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതോടെ ഇതുസംബന്ധിച്ച്...
കൽപ്പറ്റ:ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നൽകി എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പദ്ധതികൾ ജില്ലയിൽ പുരോഗമിക്കുന്നു. കലക്ടർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, മേയർമാർ എന്നിവരുടെ യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ച പ്രകാരമുള്ള പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌. വിപുലമായ ക്യാമ്പയിനിലൂടെ മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.കൂടാതെ കുന്നുകളും വനവും നിറഞ്ഞ ജില്ലയിൽ ...
വടകര:ജില്ലാ ആശുപത്രിയിലെ പരിമിതമായ സൗകര്യത്തിൽ അശാസ്ത്രീയമായി നടത്തുന്ന പരിശോധനയുടെ രീതി മാറ്റണമെന്ന് ആവശ്യമുയർന്നു. പരിശോധനാ ഫലം വൈകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെ കിടക്കുകയാണ്. ആർടിപിസിആർ പരിശോധനാ ഫലം 3 ദിവസം വരെ വൈകുന്നതാണ് പ്രധാന പ്രശ്നം. സ്രവ പരിശോധന നടത്തിയവർ പുറത്തിറങ്ങി നടന്നു 2 ദിവസം കഴിഞ്ഞ് പോസിറ്റീവ് ആണെന്നറിഞ്ഞാൽ സമ്പർക്ക പട്ടികയിലുള്ളവർ മുഴുവൻ പരിശോധനയ്ക്ക് വരേണ്ടി വരും.മൃതദേഹ പരിശോധനയുടെ ഫലവും വൈകുന്നു. നേരത്തേ മൃതദേഹത്തിന് ആന്റിജൻ...
കോട്ടയം:ഇന്ത്യൻ നേവിയുടെ ഫാസ്‌റ്റ്‌ അറ്റാക്ക്‌ ക്രാഫ്‌റ്റ്‌(ഐഎൻഎഫ്‌എസി) ടി–-18 കപ്പൽ കോട്ടയം പോർട്ടിൽ എത്തി. ആലപ്പുഴ പൈതൃക പദ്ധതിക്ക് കീഴിൽ പോർട്ട്‌ മ്യൂസിയത്തിൽ സ്ഥാപിക്കുന്നതിനാണ്‌ നേവി കപ്പൽ കൈമാറിയത്‌.ഇത്രയും വലിപ്പമുള്ള കപ്പൽ ഇറക്കിവയ്‌ക്കാനുള്ള സൗകര്യം കോട്ടയം തുറമുഖത്തിൽ മാത്രമേയുള്ളൂ. ഇക്കാരണത്താലാണ്‌ കോട്ടയത്ത്‌ എത്തിച്ചതെന്ന്‌ അധികൃതർ പറഞ്ഞു. അടുത്തയാഴ്‌ച പ്രത്യേക വാഹനത്തിൽ കപ്പൽ ആലപ്പുഴയിലേക്ക്‌ കൊണ്ടുപോകും.തിരുവനന്തപുരം ആസ്ഥാനമായുള്ള വൈറ്റ്‌ ലൈൻ എന്ന സ്ഥാപനത്തിനാണ്‌ ഇതിന്റെ കയറ്റിറക്ക്‌ ചുമതല. വെസ്റ്റേൺ നേവൽ കമാൻഡ്‌...
ഇടുക്കി:നായാട്ടുകാർ ഒരുക്കുന്ന കുരുക്കിൽ അവരെ കുരുക്കി പെരിയാർ കടുവ സങ്കേതത്തിലെ ഡോഗ് സ്ക്വാഡിലെ അംഗങ്ങളായ ജൂലിയും ജെനിയും ജൈത്ര യാത്ര തുടരുകയാണ്. സേവനത്തിന്റെ 4 വർഷങ്ങൾ പൂർത്തീകരിക്കുമ്പോൾ അവരുടെ മികവിൽ വനം വകുപ്പ് തെളിയിച്ചത് 13 കേസുകളാണ്. പെരിയാർ വന്യജീവി സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചിന് നടുവിലുള്ള പച്ചക്കാനം എസ്റ്റേറ്റിൽ മൃഗവേട്ട നടക്കുന്നതായി വിവരം ലഭിച്ച വനപാലകർ ജൂലിയുടെയും ജെനിയുടെയും സേവനം പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു.വനപാലകരുടെ അന്വേഷണത്തിൽ എസ്റ്റേറ്റിനുള്ളിൽ മൃഗങ്ങളെ പിടികൂടാൻ...
ആലപ്പുഴ ∙സിക വൈറസിനെ തടയാൻ കനത്ത ജാഗ്രതാ നടപടികളുമായി ജില്ലാ ആരോഗ്യ വിഭാഗം. കൂടുതൽ ആരോഗ്യ പ്രവർത്തകർക്കും ആശാ വർക്കർമാർക്കും പരിശീലനവും ബോധവൽക്കരണവും നൽകിക്കഴിഞ്ഞു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന്റെ നേതൃത്വത്തിൽ ഓരോ വാർഡും കേന്ദ്രീകരിച്ച് ഗർഭിണികൾക്കു പ്രത്യേക കരുതലൊരുക്കും.ഡ്രൈ ഡേ ആചരണത്തിനു പുറമേ, ഗർഭിണികളുടെ വീടും പരിസരവും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വൃത്തിയാക്കാനും കൊതുകു സാന്ദ്രത കണ്ടുപിടിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊതുകു സാന്ദ്രതയുടെ അളവുകോലാണ് ബ്രിട്ടോ ഇൻഡക്സ്....
കാസർഗോഡ്:ശ്വാസനാളത്തിൽ വണ്ട്‌ കുടുങ്ങി ഒരു വയസുകാരൻ മരിച്ചു. കാസര്‍കോട് നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രൻറെ മകൻ എസ്‌ അൻവേദാണ്‌ മരിച്ചത്‌. വീട്ടിനകത്ത്‌ കളിച്ച്‌ കൊണ്ടിരിക്കെ ശനിയാഴ്‌ച വൈകിട്ട്‌ ആറോടെ കുട്ടി കുഴഞ്ഞുവീണ്‌ ബോധരഹിതനായി. കാസർകോട്‌ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു.പരിശോധനയിൽ മരണകാരണം കണ്ടത്താനായില്ല. മൃതദേഹം ഞായറാഴ്‌ച പോസ്‌റ്റ്‌മോർട്ടം ചെയ്‌തപ്പോഴാണ്‌ ശ്വാസനാളത്തിൽ ചെറിയ വണ്ട്‌ കുടുങ്ങി കിടക്കുന്നത്‌ കണ്ടത്തിയത്‌. ചത്ത വണ്ടിനെ പുറത്തെടുത്തു.കാസർകോട്‌ ടൗൺ പൊലീസ്‌ ഇൻക്വസ്‌റ്റ്‌ നടത്തിയ...
തൃശ്ശൂർ:ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണിയുമായി ഊമക്കത്ത്. മയൂഖ ജോണി തന്‍റെ സുഹൃത്തിന് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിൽ ഭീഷണിയുമായാണ് ഇന്ന് രാവിലെ ഊമക്കത്ത് ലഭിച്ചത്. പീഡനക്കേസുമായി മുന്നോട്ട് പോയാൽ മയൂഖയെയും ഭർത്താവിനെയും കുഞ്ഞിനെയും ഇല്ലാതാക്കുമെന്നാണ് കത്തിൽ പറയുന്നത്.കത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ വളരെ മോശം പരാമർശങ്ങളുമുണ്ട്. കത്തിനെത്തുടർന്ന് ഡിജിപിക്ക് പരാതി നൽകിയതായി മയൂഖ ജോണി വ്യക്തമാക്കി. അസഭ്യവർഷമാണ് കത്തിൽ.ജോൺസൺ തന്നെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് കത്തിലുണ്ട്....