27 C
Kochi
Sunday, December 5, 2021

Daily Archives: 15th July 2021

പത്തനംതിട്ട:അടൂർ എക്‌സൈസ്‌ കോംപ്ലക്സിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. വിമുക്തി മിഷനുമായി ചേർന്ന്‌ നടത്തുന്ന 'കൃഷിയാണ് ലഹരി ' ക്യാമ്പയിന്റെ ഭാഗമായി പറക്കോട് ബ്ലോക്ക്‌ പഞ്ചായത്തും അടൂർ മുൻസിപ്പാലിറ്റിയും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.100 ഗ്രോബാഗുകളിലായി പച്ചക്കറി തൈകൾ നട്ട് പറക്കോട്‌ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ തുളസീധരൻ പിള്ള പദ്ധതി ഉദ്‌ഘാടനം ചെയ്തു. സുധ പദ്‌മകുമാർ അധ്യക്ഷയായി. ഡെപ്യൂട്ടി കമീഷണർ ബി വേണുഗോപാലക്കുറുപ്പിന്റെ സാന്നിധ്യത്തിൽ ജീവനക്കാരെ ഉൾപ്പെടുത്തി...
കോ​ട്ട​യം:ഇ​നി ജി​ല്ല​യി​ലും സി എ​ൻ ​ജി ബ​സ്. കോ​ട്ട​യം-​ചേ​ർ​ത്ത​ല റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന കാ​ർ​ത്തി​ക ബ​സി​ന്​ സി എ​ൻ ​ജി ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി.​ കോ​ട്ട​യം ആ​ർ ടി ഓ​ഫി​സി​ന്​ കീ​ഴി​ൽ അ​നു​വാ​ദം ല​ഭി​ക്കു​ന്ന ആ​ദ്യ സ്വ​കാ​ര്യ​ബ​സാ​ണി​ത്. ഇ​തേ റൂ​ട്ടി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന 'റോ​യ​ൽ​സ്'​ ബ​സും ഇ​ന്ധ​ന​മാ​റ്റ​ത്തി​ന്​ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്​.യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തി​നൊ​പ്പം ഇ​ന്ധ​ന വി​ല​വ​ർ​ധ​ന കൂ​ടി​യാ​യ​തോ​ടെ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ്​ അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച്​ സി എ​ൻ ​ജി ഇ​ന്ധ​നം...
നെ​ടു​ങ്ക​ണ്ടം:ഓ​ണ​ക്കി​റ്റി​ലെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ക്കൊ​പ്പം 20 ഗ്രാം ​ഏ​ല​ക്ക​കൂ​ടി ഉ​ള്‍പ്പെ​ടു​ത്താ​നു​ള്ള സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഏ​ലം ക​ർ​ഷ​ക​ർ​ക്ക്​ ഉ​ണ​ര്‍വ് ന​ല്‍കു​മെ​ന്ന് ജി​ല്ല ചെ​റു​കി​ട ഇ​ട​ത്ത​രം ഏ​ലം ക​ര്‍ഷ​ക അ​സോ​സി​യേ​ഷ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 1200ല​ധി​കം രൂ​പ ഉ​ൽ​പാ​ദ​ന​ച്ചെ​ല​വ് വ​രു​ന്ന ഏ​ല​ക്ക വി​ല​ക്കു​റ​വി​ല്‍ വി​ല്‍ക്കേ​ണ്ടി വ​ന്നി​രു​ന്ന​ത് ക​ര്‍ഷ​ക​ര്‍ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക്ക് കാ​ര​ണ​മാ​യി​രു​ന്നു.ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം സ​ര്‍ക്കാ​റി​ലെ​ത്തി​ച്ച ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യെ​യും ക​ര്‍ഷ​ക​രു​ടെ നി​ല​നി​ല്‍പി​നു​ത​കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച സ​ര്‍ക്കാ​റി​നെ​യും അ​സോ​സി​യേ​ഷ​ന്‍ അ​ഭി​ന​ന്ദി​ച്ചു. ആ​ന്ധ്ര, ക​ർ​ണാ​ട​ക,...
ഫറൂഖ്:ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. പൊന്നേംപാടം ജിഷ്ണു (22)വിൻറെ മൃതദേഹം ഫാറൂഖ് കോളേജ് മണ്ണടി കടവിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ജിഷ്ണു ഒഴുക്കില്‍പ്പെട്ടത്.ഉടന്‍ തന്നെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാഴക്കാട് പൊലീസും മീഞ്ചന്ത ഫയര്‍ഫോഴ്‌സും ട്രോമ കെയര്‍ യൂണിറ്റും ബേപ്പൂരില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.
തിരുവനന്തപുരം:ജീവിക്കാനുള്ള എല്ലാ മാർഗവും അടഞ്ഞതോടെ തൻ്റെ മുച്ചക്ര വാഹനത്തിൽ തെരുവു ഗായകൻ റൊണാൾഡ് (58) ഒരു ബോർഡ് വച്ചു: വൃക്കയും കരളും വിൽപനയ്ക്ക്. അവയവ കച്ചവടം ശിക്ഷാർഹമായിരിക്കെ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ പൊലീസും കുഴങ്ങി.വിവരമറിഞ്ഞ പി ടി തോമസ് എംഎൽഎ സഹായവുമായി എത്തിയതോടെ റൊണാൾഡിനു ശുഭപ്രതീക്ഷ. അരയ്ക്കു താഴെ ശരീരം തളർന്ന റൊണാൾഡിന്റെ ജീവിതം കുറച്ചു കാലമായി ഈ മുച്ചക്ര വണ്ടിയിലാണ്. സ്വന്തമായി വീടോ ഭൂമിയോ...
മലപ്പുറം:പെരിന്തൽമണ്ണ പോക്സോ കേസില്‍ പൊലീസിനെതിരെ കൂടുതല്‍ ആരോപണം. പൊലീസിന് എതിരെ നല്‍കിയ പരാതി പിൻവലിക്കാൻ കുട്ടിയുടെ അമ്മയുടെ മേൽ സമ്മർദ്ദമെന്നാണ് പുതിയ ആരോപണം. പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എഎസ്ഐ ശശി ഫോണിലൂടെ പെണ്‍കുട്ടിയുടെ അമ്മയോട് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു.പണം വാങ്ങി പോക്സോ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന പൊലീസിന്‍റെ പ്രചാരണത്തിന് എതിരെയാണ് യുവതി പരാതി നല്‍കിയത്. അച്ചടക്ക നടപടി ഒഴിവാക്കാൻ പരാതി പിൻവലിക്കണമെന്നാണ് എഎസ്ഐ ശശി പെൺകുട്ടിയുടെ അമ്മയോട് ഫോണിൽ ആവശ്യപ്പെട്ടത്....
കൊച്ചി:കിറ്റെക്സ് വിവാദത്തെ തുടർന്ന് സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം ചർച്ചയായതോടെ സംരംഭകരെ നേരിട്ട് കേൾക്കാൻ വ്യവസായ മന്ത്രി. എല്ലാ ജില്ലകളിലും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിപാടിയുടെ ആദ്യ ഘട്ടത്തിന് ഇന്ന് എറണാകുളം ജില്ലയിൽ തുടക്കമാകും. സംസ്ഥാനത്തെ വ്യവസായികളുമായി ചേർന്നാണ് നാട്ടിലേക്ക് ഉത്തരവാദിത്തതോടെ നിക്ഷേപം കൊണ്ട് വരാൻ ശ്രമമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.കിറ്റെക്സ് വിവാദ൦ ദേശീയതലത്തിൽ തന്നെ ച൪ച്ചയായതോടെ വ്യവസായ നിക്ഷേപ പദ്ധതികളുടെ ചർച്ചകൾ ഊ൪ജ്ജിതമാക്കുകയാണ് സ൦സ്ഥാന സർക്കാർ....
തൊ​ടു​പു​ഴ:വ​രാ​ന്‍ പോ​കു​ന്ന​ത് പ്ലാ​സ്​​റ്റി​ക് ഇ​ഷ്​​ടി​ക​യു​ടെ കാ​ലം. വ​ണ്ടി​പ്പെ​രി​യാ​റി​ലെ ഹ​രി​ത ക​ര്‍മ​സേ​നാം​ഗ​ങ്ങ​ളാ​ണ് നൂ​ത​ന സം​രം​ഭ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ചത്. ജൈ​വ​വ​ള നി​ര്‍മാ​ണ യൂ​നി​റ്റി​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ഷ്​​ടി​ക നി​ര്‍മി​ച്ച​ത്.യൂ​നി​റ്റ്​ ടെ​ക്‌​നീ​ഷ​ന്‍ ലി​ജോ ത​മ്പി​യു​ടെ​യും ഹ​രി​ത​ക​ര്‍മ സേ​ന​യു​ടെ ക​ണ്‍സോ​ർ​ട്യം അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു നി​ർ​മാ​ണം. ഇ​തിൻ്റെ ഗു​ണ​മേ​ന്മ വി​ല​യി​രു​ത്താ​ൻ എ​ന്‍ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് പ്ര​വ​ര്‍ത്ത​ക​ര്‍.പ്ലാ​സ്​​റ്റി​ക്കും മ​ണ​ലും യോ​ജി​പ്പി​ച്ച്​ ത​റ​യോ​ടു​ക​ളും ഹോ​ളോ​ബ്രി​ക്‌​സു​ക​ളും ഉ​ണ്ടാ​ക്കു​ന്ന ആ​ഫ്രി​ക്ക​യി​ലെ കാ​മ​റൂ​ണി​ല്‍നി​ന്നു​ള്ള യു​ട്യൂ​ബ് വി​ഡി​യോ​യി​ല്‍നി​ന്ന്​ പ്ര​ചോ​ദ​നം ഉ​ള്‍ക്കൊ​ണ്ടാ​ണ് ഹ​രി​ത​ക​ര്‍മ സേ​നാം​ഗ​ങ്ങ​ള്‍ പ​രീ​ക്ഷ​ണം...
ചേർത്തല ∙ചെത്തിയിൽ നവമാധ്യമ കൂട്ടായ്മയായ ‘നമ്മുടെ ചെത്തി’ വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 15 സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അർത്തുങ്കൽ, മാരാരിക്കുളം പൊലീസ് സ്റ്റേഷനുകൾക്കു കൈമാറി. സുമനസ്സുകളുടെയും ചെത്തി കേബിൾ വിഷന്റെയും സഹകരണത്തോടെയാണ് ക്യാമറകൾ സ്ഥാപിച്ചത്.ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പിജെ ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു. കൺവീനർ സരുൺ റോയി, ചെത്തി പള്ളി വികാരി ഫാ. ബെർലി വേലിയകം, മാരാരിക്കുളം...
ശ്രീകണ്ഠപുരം:പടിയൂരിൻറെ വിനോദസഞ്ചാര വികസനത്തിന്‌ രൂപരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച്‌ നാടിൻറെ മുന്നേറ്റം ലക്ഷ്യമിടുകയാണ് സിപിഐ എം പടിയൂർ ലോക്കൽ കമ്മിറ്റി. തുരുത്തുകൾ കൂട്ടിയിണക്കി കുട്ടികളുടെ പാർക്കും സസ്യ സംരക്ഷണവുമടങ്ങിയ പദ്ധതിയുടെ സാധ്യതകൾ പരിശോധിച്ച് പടിയൂരിൻറെ വികസനത്തിന് കുതിപ്പേകുകയാണ്‌ ലക്ഷ്യം. കരട് രേഖ നൽകിയതിനെത്തുടർന്ന്‌ കെ കെ ശൈലജ എംഎൽഎ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി വി പ്രശാന്ത്, ആർക്കിടെക്ട് മധുകുമാർ, ഡിടിപിസി സെക്രട്ടറി കെ...