Sat. Apr 20th, 2024
കു​റ്റി​ക്കാ​ട്ടൂ​ർ:

ടി ​പി ​ആ​ർ നി​ര​ക്കി​ൽ നി​ര​ന്ത​ര വർദ്ധന നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ ദി​വ​സ​ങ്ങ​ൾ അ​ട​ച്ചി​ടു​ന്ന ദു​ര​വ​സ്ഥ​ക്ക് പ​രി​ഹാ​രം തേ​ടി ഗ​തി​കേ​ടിൻറെ ച​ല​ഞ്ച് ഒ​രു​ക്കി വ്യാ​പാ​രി​ക​ൾ. പെ​രു​വ​യ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് വ്യ​ത്യ​സ്ത​മാ​യ ച​ല​ഞ്ചു​മാ​യി വ്യാ​പാ​രി​ക​ൾ രം​ഗ​ത്തു​വ​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ടി ​പി ​ആ​ർ നി​ര​ക്ക് കൂ​ടി​യ​തു കാ​ര​ണം ദി​വ​സ​ങ്ങ​ളാ​യി ഡി ​കാ​റ്റ​ഗ​റി​യി​ലാ​ണ്. ഇ​തു​മൂ​ലം ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടേ​ണ്ട സ്ഥി​തി​യാ​ണ്.

കൊവി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രും പ്രാ​ഥ​മി​ക സ​മ്പ​ർ​ക്കം ഉ​ള്ള​വ​രും മാ​ത്രം ടെ​സ്​​റ്റു​ക​ൾ ന​ട​ത്തു​ന്ന​ത് കാ​ര​ണം ടി ​പി ​ആ​ർ ഉ​യ​ർ​ന്നു ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്. ടി ​പി ​ആ​ർ നി​ര​ക്ക് ക​ണ​ക്കാ​ക്കു​ന്ന​തി​ലെ അ​ശാ​സ്ത്രീ​യ​ത വ്യാ​പ​ക​മാ​യി ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന സ​മ​യ​ത്താ​ണ് പ്ര​ത്യേ​ക ച​ല​ഞ്ച് ഒ​രു​ക്കു​ന്ന​ത്. ‘ക​ണ്ണു​തു​റ​ക്കാ​ത്ത സ​ർ​ക്കാ​റി​ന് മു​ന്നി​ൽ ഗ​തി​കേ​ടി​​ന്‍റെ ച​ല​ഞ്ച്’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പെ​രു​വ​യ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യാ​ണ് സ​മ്മാ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

വ്യാ​ഴാ​ഴ്ച മു​ത​ൽ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന കൊ​വി​ഡ് പ​രി​ശോ​ധ​ന ക്യാ​മ്പി​ലേ​ക്ക് കൂ​ടു​ത​ൽ പേ​രെ എ​ത്തി​ക്കു​ക​യാ​ണ് ച​ല​ഞ്ച് ല​ക്ഷ്യ​മി​ടു​ന്ന​ത്.ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് വി​ല​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ളാ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ടെ​സ്​​റ്റി​ന് വി​ധേ​യ​മാ​കു​ന്ന​വ​രി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഒ​ന്നാം സ്ഥാ​നം കി​ട്ടു​ന്ന​യാ​ൾ​ക്ക് 5001 രൂ​പ​യും ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന ര​ണ്ടു പേ​ർ​ക്ക് ബി​രി​യാ​ണി പോ​ട്ടും മൂ​ന്നാം സ്ഥാ​നം നേ​ടു​ന്ന ര​ണ്ടു പേ​ർ​ക്ക് പ്ര​ഷ​ർ​കു​ക്ക​റും വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

കൂ​ടാ​തെ പ​ത്തു പേ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ട്. പെ​രു​വ​യ​ൽ പി ​എ​ച്ച് ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച കു​റ്റി​ക്കാ​ട്ടൂ​ർ ബീ​ലൈ​ൻ പ​ബ്ലി​ക് സ്കൂ​ളി​ലും വെ​ള്ളി​യാ​ഴ്ച പെ​രു​വ​യ​ൽ സെൻറ് സേ​വി​യേ​ഴ്സ് സ്കൂ​ളി​ലും ഞാ​യ​റാ​ഴ്ച വെ​ള്ളി​പ്പ​റ​മ്പ് ജി ​എ​ൽ ​പി സ്കൂ​ളി​ലും തി​ങ്ക​ളാ​ഴ്ച പൂ​വാ​ട്ടു​പ​റ​മ്പ് എ ​എ​ൽ ​പി സ്കൂ​ളി​ലാ​ണ് മെ​ഗാ പ​രി​ശോ​ധ​ന ക്യാ​മ്പു​ക​ൾ ന​ട​ക്കു​ന്ന​ത്.