27 C
Kochi
Sunday, December 5, 2021

Daily Archives: 17th July 2021

കോഴിക്കോട്‌:കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറ്റുകയെന്നത് സർക്കാരിൻറെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ഡോ ആർ ബിന്ദു പറഞ്ഞു. ഭിന്നശേഷി സഹായ ഉപകരണങ്ങളുടെയും ക്ഷേമപദ്ധതി ആനുകൂല്യങ്ങളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം കലക്ടറേറ്റിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാർക്കായുള്ള പദ്ധതികളിലേക്കും ആനുകൂല്യങ്ങളിലേക്കും അപേക്ഷ സമർപ്പിക്കാൻ ഓൺലൈനിൽ സംവിധാനമൊരുക്കും.വിദ്യാഭ്യാസ–തൊഴിൽ മേഖലകളിൽ ഉയരങ്ങൾ കീഴടക്കാൻ എല്ലാ സഹായങ്ങളും ലഭ്യമാക്കും. സ്‌കൂളുകളും കോളേജുകളും ഭിന്നശേഷി സൗഹൃദപരമാക്കി മാറ്റുന്നതിനുള്ള നടപടി ആരംഭിച്ചതായും മന്ത്രി...
കുമ്പളം:കൊച്ചി ബൈപാസിലെ കാനകൾക്കു മൂടി പണിയുന്നതിലും വഴി വിളക്ക് സ്ഥാപിക്കുന്നതിലും ദേശീയ പാത അതോറിറ്റിക്കു വിമുഖത. തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും മുൻകൈ എടുത്താണു മിക്കയിടത്തും മൂടിയും വിളക്കും സ്ഥാപിച്ചിട്ടുള്ളത്. ദേശീയ പാത ആകെ സ്ഥാപിച്ചിട്ടുള്ള 2 വഴിവിളക്ക് ടോൾ പ്ലാസയ്ക്കു സമീപമാണ്.അതു തെളിയാതായിട്ട് 8 മാസത്തിലേറെയായി. അപകടം നടന്ന കാന 'ത്രിശങ്കു'വിലാണ്. കാനയിലെ വെള്ളം എവിടേക്കാണ് ഒഴുകി പോകുന്നതെന്ന് ആർക്കും അറിയില്ല.ടോൾപ്ലാസയിൽ ഏതു സമയത്തും ലഭ്യമാകേണ്ട...
കണ്ണൂർ:സെന്റ് മൈക്കിൾസ് സ്കൂളിനു മുന്നിലെ മൈതാനത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരിൽ നിന്നു പ്രതിരോധവകുപ്പ് പിഴ ഈടാക്കിത്തുടങ്ങി. 500 രൂപ വീതമാണ് ഓരോ വാഹനത്തിൽ നിന്നും പിഴ ഈടാക്കുന്നത്. ഇന്നലെ 27 വാഹനങ്ങളിൽ നിന്നു പിഴ ഈടാക്കിയതായി ഡിഎസ്‌സി പ്രതിനിധി അറിയിച്ചു.മൈതാനം മിലിറ്ററി സ്റ്റേഷൻ വിപുലീകരണത്തിനും പരിശീലനത്തിനുമായി നീക്കിവച്ചതാണെന്നു ചൂണ്ടിക്കാട്ടി ഡിഎസ്‌സി നേരത്തേ മൈതാനത്തിനു ചുറ്റും മുള്ളുവേലി കെട്ടിയിരുന്നു.വാഹനം പാർക്ക് ചെയ്യരുതെന്നും ഫോട്ടോ എടുക്കരുതെന്നും അനുവാദമില്ലാതെ പ്രവേശിക്കരുതെന്നും...
കൊച്ചി:നഗരത്തിലെ ഗതാഗത സംവിധാനമാകെ ഒരുകുടക്കീഴിലാക്കുന്ന കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക്‌ 23ന്‌ നിലവിൽ വരും. വിവിധ ഗതാഗത സേവനദാതാക്കളും പൊതു സ്വകാര്യ ഗതാഗത ഏജൻസികളും ഗതാഗത അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സേവനദാതാക്കളും ഒരു മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യ സംവിധാനമാണിത്‌.രാജ്യത്ത്‌ ആദ്യമായി രൂപീകരിച്ച കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്‌ അതോറിറ്റിയുടെ കീഴിലാണിത്‌ നിലവിൽ വരുക. ഇതോടൊപ്പം ടാക്‌സി ഡ്രൈവർമാർക്ക്‌ ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഓൺലൈൻ സംവിധാനമായി കൊച്ചി എംടിഎയുടെ സഹായത്തോടെ...
പൊന്നാനി:പൊന്നാനി നിള പൈതൃക മ്യൂസിയം നവംബർ ഒന്നിന് നാടിന് സമർപ്പിക്കും. പൊന്നാനിയിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയശേഷം മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്‌. ഭാരതപ്പുഴയുടെ ചരിത്രം രേഖപ്പെടുത്തുന്ന മ്യൂസിയം പൊന്നാനിക്കും ടൂറിസം മേഖലയ്ക്കും മുതൽക്കൂട്ടാവുമെന്ന് മന്ത്രി പറഞ്ഞു.മ്യൂസിയത്തിലൊരുക്കുന്ന മുഴുവൻ സംവിധാനവും അദ്ദേഹം നേരിൽ കണ്ടു.ചമ്രവട്ടം പ്രൊജക്ട് ഓഫീസിലാണിത്‌. രണ്ടര ഏക്കറിൽ ഭിന്നശേഷി സൗഹൃദവും കാഴ്ച പരിമിതർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് സജ്ജീകരണം. നിളയ്ക്കഭിമുഖമായി കർമ...
പാലപ്പിള്ളി ∙ചിമ്മിനി ഡാം റോഡിൽ രണ്ടാഴ്ചയായി തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ ഇതുവരെ കാടുകയറിയില്ല. കൂട്ടത്തിൽ ഏറ്റവും ചെറിയ ആനയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുള്ളതാണ് കാട്ടാനകൾ തിരികെ പോകാതിരിക്കാൻ കാരണമെന്ന് വനപാലകർ പറയുന്നു. കൂട്ടമായി നടക്കുന്നതിനാൽ കുട്ടിയാനയെ മാത്രമായി പരിചരിക്കുന്നതിനും വനപാലകർക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ട്.21 ആനകളാണ് പാലപ്പിള്ളി ചിമ്മിനി ഡാം റോഡിലും വശങ്ങളിലെ റബർ തോട്ടങ്ങളിലുമായി മേഞ്ഞുനടക്കുന്നത്. പകൽപോലും ഇതുവഴിയുള്ള യാത്ര ആശങ്കയിലാണ്. എന്നാൽ ആനക്കൂട്ടം മേയുന്ന വാർത്തയറിഞ്ഞ് കാഴ്ചക്കാരായി...
പൊ​ന്നാ​നി:പൊ​ന്നാ​നി-​ത​വ​നൂ​ർ ദേ​ശീ​യ​പാ​ത​യു​ടെ ടാ​റി​ങ് വൈ​കു​ന്ന​തി​നെ​തി​രെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി​യു​ടെ ശ​കാ​രം. മ​ഴ​ക്കാ​ല​ത്തി​നു മു​മ്പ് ത​ന്നെ ത​ക​ർ​ന്ന റോ​ഡു​ക​ൾ പു​ന​ർ​നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും പൊ​ന്നാ​നി-​ത​വ​നൂ​ർ ദേ​ശീ​യ​പാ​ത​യു​ടെ ടാ​റി​ങ് പ്ര​വൃ​ത്തി​ക​ൾ വൈ​കു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​രെ ശ​കാ​രി​ച്ച​ത്.പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കൈ​മാ​റി​യ പ​ഴ​യ ദേ​ശീ​യ​പാ​ത പു​ന​ർ​നി​ർ​മി​ക്കാ​ൻ ക​രാ​ർ ആ​യെ​ങ്കി​ലും പ​ല ത​വ​ണ​യാ​യി റോ​ഡി​ൽ കു​ഴി​യ​ട​ക്ക​ൽ പ്ര​വൃ​ത്തി​ക​ൾ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും ചെ​യ്തു.ക​രാ​റു​കാ​ര​ൻറെ അ​നാ​സ്ഥ സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് പൊ​ന്നാ​നി​യി​ൽ ന​ട​ന്ന...
പാലക്കാട്:പാലക്കാട് നഗരത്തിൽ വീണ്ടും പോത്തുകൾക്ക് നരകയാതന. രണ്ട് മാസം മുമ്പ് സ്വകാര്യ വ്യക്തി കശാപ്പിനെത്തിച്ച 35 പോത്തുകളിൽ രണ്ടെണ്ണത്തിനെ ചത്ത നിലയിൽ കണ്ടെത്തി. വാക്കുളം കനാൽ പരിസരത്തെ ഒഴിഞ്ഞ പറമ്പിലാണ് പോത്തുകളുള്ളത്.35 പോത്തുകളിൽ ഇതുവരെ 10 എണ്ണമാണ് ചത്തത്. നേരത്തെ രണ്ട് മാസം മുമ്പും സമാനമായ രീതിയിൽ പാലക്കാട് പോത്തുകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. അതേ പോത്തുകളാണ് ഇപ്പോഴും നരകയാതന അനുഭവിക്കുന്നത്.പോത്തുകളുടെ സംരക്ഷണം 2 മാസം മുൻപ് പാലക്കാട്...
കൽപറ്റ:100 കിലോഗ്രാം കോഴിമാലിന്യത്തിൽനിന്ന് എന്തൊക്കെ ഉണ്ടാക്കാം? എങ്ങനെയെങ്കിലും ഒഴിവാക്കാനായി ഏതെങ്കിലും പൊന്തക്കാട്ടിൽ വലിച്ചെറിഞ്ഞു കളയുന്ന കോഴിമാലിന്യം സംസ്കരിച്ചാൽ കുറഞ്ഞതു 10 ലീറ്റർ ഡീസൽ ഉണ്ടാക്കാമെന്നാണു പൂക്കോട് സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസറും ഗവേഷകനുമായ ഡോ ജോൺ ഏബ്രഹാം പറയുന്നത്.കോഴിമാലിന്യത്തിൽനിന്ന് ബയോഡീസൽ ഉണ്ടാക്കാമെന്ന ജോൺ ഏബ്രഹാമിന്റെ കണ്ടുപിടിത്തത്തിന് 7 വർഷത്തെ പരിശ്രമത്തിനൊടുവിൽ പേറ്റന്റും ലഭിച്ചിരിക്കുന്നു. 2014ൽ ആണു പൂക്കോട് സർവകലാശാലയിൽ പ്ലാന്റ് സ്ഥാപിച്ച് ബയോഡീസൽ ഉൽപാദിപ്പിച്ചത്. സർവകലാശാലയുടെ പ്ലാന്റിൽ...
ചാലക്കുടി: പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ജീവനക്കാരനെ കുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ നാലു പേരെ ചാലക്കുടി ഡിവൈഎസ്​പി സിആർ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടി. അങ്കമാലി മൂക്കന്നുർ കൂട്ടാല ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കരേടത്ത് വീട്ടിൽ മിഥുൻ ജോയി (33), അങ്കമാലി കരയാംപറമ്പ് മങ്ങാട്ടുകര സ്വദേശി ഇഞ്ചയ്ക്കൽ വീട്ടിൽ ഇഗ്ലാസ് സജി (20), ഇവരെ സഹായിച്ച കറുകുറ്റി പന്തയ്ക്കൽ സ്വദേശി കളപറമ്പിൽ...