27 C
Kochi
Sunday, December 5, 2021

Daily Archives: 19th July 2021

കുര:നവീകരണത്തിനു വേണ്ടി, റോഡ് അടച്ച് എട്ടു ദിവസം പിന്നിട്ടിട്ടും റോഡിലെ ടൈൽ ഇളക്കി മാറ്റിയതല്ലാതെ മറ്റു നടപടികളില്ല. പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. പത്തനാപുരം-കുര-കൊട്ടാരക്കര പ്രധാന പാതയിൽ കുര പതിനെട്ടാംപടിയിലാണ് ഈ ദുരവസ്ഥ.വശത്തെ മണ്ണിടിയുകയും വെള്ളം കെട്ടി നിന്നു റോഡിൽ പാകിയ ഇന്റർലോക്ക് ടൈലുകൾ ഇളകി മാറി, വാഹനാപകടങ്ങൾ പതിവാകുകയും ചെയ്തതോടെയാണ് റോഡ് അടച്ചിട്ടു നവീകരണത്തിനു തീരുമാനിച്ചത്. ടൈലുകൾ ഇളക്കിയിടുകയും റോഡ് അടച്ച് ഗതാഗതം വഴി തിരിച്ചു വിടുകയും ചെയ്തതല്ലാതെ...
തി​രു​വ​ന​ന്ത​പു​രം:പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യു​ടെ അ​ർത്ഥ​ഭം​ഗി​യും സം​സ്കാ​ര വൈ​വി​ധ്യ​വും വി​ളി​ച്ചോ​തു​ന്ന​താ​ണ് പ്ര​താ​പ്​ അ​ർ​ജുൻ്റെ ഈ ക​ര​വി​രു​ത്. കോ​വ​ളം വെ​ള്ളാ​റി​ലെ ​ക്രാ​ഫ്​​റ്റ്​ വി​ല്ലേ​ജി​ൽ നാ​ളി​കേ​ര ശി​ൽ​പ​ങ്ങ​ളു​ടെ സ്​​റ്റു​ഡി​യോ ന​ട​ത്തു​ക​യാ​ണ്​ പ്ര​താ​പ്. സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള 57കാ​ര​നാ​യ പ്ര​താ​പ്​ നാ​ല​ര​പ്പ​തി​റ്റാ​ണ്ടോ​ള​മാ​യി നാ​ളി​കേ​ര​ത്തി​ൽ വി​സ്​​മ​യം തീ​ർ​ക്കു​ക​യാ​ണ്.ത​ല​സ്​​ഥാ​ന ന​ഗ​ര​ത്തി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന പ്ര​താ​പ്​ ചെ​റു​പ്പ​ത്തി​ൽ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു​തു​ട​ങ്ങി, മെ​ല്ലെ ക​ര​കൗ​ശ​ല​ത്തി​ലേ​ക്ക്​ കാ​ൽ​വെ​ച്ചു. സ​ഹാ​യ​ത്തി​നോ, പി​ന്തു​ണ​ക്കാ​ണോ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ 20ഉം 25​ഉം കി​ലോ ഭാ​ര​മു​ള്ള ശി​ൽ​പ​ങ്ങ​ളു​ടെ ശി​ൽ​പി​യാ​യി പ്ര​താ​പ്​...
മാ​ന​ന്ത​വാ​ടി:കൊ​വി​ഡ്​ കാ​ല​ത്ത്​ വിദ്യാർത്ഥികൾക്ക് വീ​ടൊ​രു വി​ദ്യാ​ല​യ​മാ​ക്കാ​ൻ പി​ന്തു​ണ​യു​മാ​യി വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. 'അ​റി​വി​ട​ങ്ങ​ളി​ൽ നി​ങ്ങ​ളോ​ടൊ​പ്പം' എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ​മി​തി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്​ 'മ​ക്ക​ളോ​ടൊ​പ്പം'.പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൻറെ പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം കു​ട്ടി​യെ ഒ​രു യൂ​നി​റ്റ് ആ​യി ക​ണ്ട് ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണം എ​ന്ന​തി​നാ​ലാ​ണ് 'മ​ക്ക​ളോ​ടൊ​പ്പം' പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന​ത്.21 വാ​ർ​ഡു​ക​ളു​ള്ള വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ൽ 8969 കു​ട്ടി​ക​ളാ​ണ് പ്രീ​പ്രൈ​മ​റി മു​ത​ൽ പ്ല​സ് ടു​വ​രെ പ​ഠി​ക്കു​ന്ന​ത്. ഒ​മ്പ​ത്​ എ​ൽ​പി, ആ​റ്​ യുപി, നാ​ല്​...
കരുണാപുരം:രാത്രി വഴിയരികിൽ മാലിന്യം തള്ളിയതിന്‌ കടയുടമയ്‌ക്ക്‌ കരുണാപുരം പഞ്ചായത്ത് 10,000 രൂപ പിഴയിട്ടു. അന്യാർതൊളുവിലെ കടയിൽനിന്നുള്ള മാലിന്യങ്ങളാണ് വഴിയരികിൽ ഉപേക്ഷിച്ചത്. മാലിന്യം വഴിയരികിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരിശോധിച്ചപ്പോൾ കടയുടെ സൂചന നൽകുന്ന വിവരങ്ങൾ ലഭിച്ചു.വിവരം പഞ്ചായത്തിലും പൊലീസിലും അറിയിക്കുകയായിരുന്നു. കട ഉടമസ്ഥനെ കണ്ടുപിടിച്ച് മാലിന്യം നീക്കംചെയ്യുകയും 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത്‌ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന്‌ പഞ്ചായത്ത് സെക്രട്ടറി സുനിൽ...
പത്തനംതിട്ട:ജില്ലാ ആസ്ഥാനത്ത് കുട്ടികൾക്കായുള്ള നഗരസഭയുടെ പാർക്ക് പരിപാലനമില്ലാതെ നശിക്കുന്നു. കഴിഞ്ഞ വർഷം ആദ്യത്തെ ലോക്ഡൗണിൽ പാർക്ക് പൂട്ടിയതാണ്. കോവിഡ് മാനദണ്ഡങ്ങൾ കാരണം ഒന്നര വർഷമായി പൂട്ടിത്തന്നെ കിടക്കുന്നു.ആരും കയറാത്തതിനാൽ പാർക്ക് മുഴുവൻ കാട് മൂടി. കളിക്കോപ്പുകളിൽ പലതിലും ചുറ്റുമുള്ള മരങ്ങളിലെ ഇലകൾ വീണ് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ തുരുമ്പെടുത്തു തുടങ്ങി. നഗരസഭ ടൗൺ ഹാളിനോട് ചേർന്നാണ് പാർക്ക്.കളിക്കോപ്പുകളും പാർക്കും നശിക്കാതിരിക്കുവാൻ ഭരണ സമിതി അടിയന്തര നടപടി സ്വീകരിക്കണമെന്ന്...
കോഴിക്കോട്:കോഴി വില വർദ്ധനവിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള ചിക്കൻ വ്യാപാരി സമിതി. അനിയന്ത്രിതമായി വില വർദ്ധിച്ചാൽ വിൽപന നടത്താനാവില്ല. തമിഴ്നാട് ലോബിയുടെ ഇടപെടലാണ് വില വർദ്ധനവിന് കാരണമെന്നും വില വർദ്ധന തുടർന്നാൽ കടകൾ അടച്ചിടേണ്ടി വരുമെന്നും ചിക്കൻ വ്യാപാരി സമിതി നേതാക്കൾ പറഞ്ഞു.പല സ്ഥലങ്ങളിലും കിലോക്ക് 200 രൂപക്ക് മുകളിലാണ് വില. കൊച്ചിയിൽ ബ്രോയിലര്‍ കോഴിക്ക് കിലോഗ്രാമിന് 190 രൂപയായി വില ഉയര്‍ന്നു. കോഴിയിറച്ചിക്ക് ഓൺലൈൻ...
തൃശൂർ:കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്പാ തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. 46 പേരുടെ ആധാരത്തിലെടുത്ത വായ്പ പോയത് ഒരു അക്കൗണ്ടിലേക്കാണെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ പരിശോധനയില്‍ തെളിഞ്ഞത്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കാണിത്.സംഭവത്തില്‍ മുൻ ഭരണസമിതി അംഗങ്ങൾക്കെതിരെയും മുന്‍ ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. ബാങ്കില്‍നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്ന പലര്‍ക്കും ജപ്തി നോട്ടീസ്...
തി​രു​വ​ന​ന്ത​പു​രം:സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ൻ പേ​ട്ട​യി​ൽ ആ​സ്ഥാ​ന​മ​ന്ദി​രം പ​ണി​ത​ത് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ൽ സ്ഥ​ലം കൈ​യേ​റി​യെ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പിെൻറ പേ​ട്ട​യി​ലെ മൊ​ത്തം ഒ​രു ഏ​ക്ക​ർ 40 സെൻറ് സ്ഥ​ല​ത്തി​ൽ 16 സെൻറി​ൽ ആ​സ്ഥാ​ന മ​ന്ദി​രം നി​ർ​മി​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണ് സ​ർ​ക്കാ​ർ സാ​ക്ഷ​ര​ത മി​ഷ​ന് ന​ൽ​കി​യ​ത്. എ​ന്നാ​ൽ 43 സെൻറ് കൈ​യേ​റി കെ​ട്ടി​ടം നി​ർ​മി​ച്ചു​വെ​ന്നാ​ണ് കോ​ർ​പ​റേ​ഷ‍െൻറ ക​ണ്ടെ​ത്ത​ൽ.കെ​ട്ടി​ട​നി​ർ​മാ​ണ​ത്തിെൻറ കാ​ര്യ​ത്തി​ലും ഗു​രു​ത​ര ക്ര​മ​ക്കേ​ടാ​ണ് സാ​ക്ഷ​ര​ത മി​ഷ​ൻ ന​ട​ത്തി​യ​ത്. 16 സെൻറ്...
കൽപ്പറ്റ:സൂര്യോദയത്തിന്‌ മുന്നേ കതിരിട്ട്‌ അസ്‌തമയത്തിന്‌ മുന്നേ മൂപ്പെത്തുന്ന നെല്ലിനം കാണണമെങ്കിൽ പ്രസീതിൻറെ കൃഷിയിടത്തിലേക്ക് പോയാൽ മതി‌. ‘അന്നൂരി’യെന്നാണ്‌ ഈ നെല്ലിനത്തിൻറെ പേര്‌. പുലർച്ചെ കതിരിട്ട്‌ വൈകിട്ടേക്കും മൂപ്പെത്തുന്നതിനാലാണ്‌ ഈ പേര്‌ വന്നത്‌.സുഹൃത്ത്‌ വഴി ശബരിമല കാടുകളിൽനിന്നാണ്‌ ഈ അപൂർവയിനം തൻറെ നെല്ലിനങ്ങളുടെ ശേഖരത്തിലേക്ക്‌ ഏറ്റവുമൊടുവിൽ എത്തിച്ചത്‌. ഉച്ചയാകുന്നതോടെ കതിരുകൾ മൂപ്പാകും. ‌ വൈകിട്ടോടെ നെന്മണികൾ ഊർന്നുവീഴാൻ തുടങ്ങും.കിളികൾ കൊത്തിപ്പോയില്ലെങ്കിൽ...
കൊച്ചി:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ‘വേവ് -വാക്സിൻ’ വാക്സിനേഷൻ രജിസ്‌ട്രേഷൻ ക്യാമ്പയിൻ ആരംഭിക്കും. എല്ലാവാർക്കും വാക്സിൻ ലഭിക്കുന്നതിനാണ് ക്യാമ്പയിൻ. പാർശ്വവൽക്കരിക്കപ്പെട്ടവരെയും ഇന്റർനെറ്റോ ഡിജിറ്റൽ ഉപകരണങ്ങളോ ഉപയോഗിക്കാത്ത ദരിദ്രവിഭാഗക്കാരെയും ബിപിഎൽ വിഭാഗക്കാരെയും വാക്സിനേഷന്റെ ഭാഗമാക്കി മാറ്റുന്നതാണ് പദ്ധതി.ആശാ വർക്കർമാരുടെ സേവനം ഉപയോഗിക്കും. വാർഡുതലത്തിലാകും രജിസ്ട്രേഷൻ. രജിസ്‌ട്രേഷൻ 31നകം പൂർത്തിയാക്കും. ഗൃഹസന്ദർശനങ്ങൾവഴിയോ പൊതുസ്ഥലത്തോ രജിസ്ട്രേഷനുള്ള ക്രമീകരണങ്ങൾ ചെയ്യും. വാക്സിനെടുക്കാത്ത 18 വയസ്സിനുമുകളിലുള്ള എല്ലാവരും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആശാ വർക്കർമാർ ഉറപ്പുവരുത്തും.സ്മാർട്ട്...