Sat. Oct 5th, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ ഉൾപ്പെടെ ജനങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിലും വില്ലേജ് ഓഫീസുകളിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണുള്ളത്. ഈ അഭിപ്രായങ്ങളെ മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

‘സംസ്ഥാനത്ത് പതിനെട്ട് വയസ് കഴിഞ്ഞ മുഴുവൻ പേർക്കും പല വിധത്തിലും ബന്ധപ്പെടേണ്ടി വരുന്ന പ്രധാനപ്പെട്ട വകുപ്പാണ് റവന്യൂ വകുപ്പ്. സാധാരണക്കാർക്ക് മുന്നിൽ റവന്യൂ വകുപ്പിന്റെ പ്രതീകവും പ്രതീക്ഷയുമായി നിലകൊള്ളുക എന്നതിനാണ് പ്രാമുഖ്യം നൽകുന്നത്. റവന്യൂ വകുപ്പിന്റെ മുഖം മിനുക്കിക്കൊണ്ട്, സമ്പൂർണ ഡിജിറ്റലൈസേഷൻ കൊണ്ടുവന്ന് ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും’. മന്ത്രി കെ രാജൻ പറഞ്ഞു.

By Divya