33 C
Kochi
Wednesday, December 1, 2021

Daily Archives: 21st May 2021

കുവൈത്ത്​ സിറ്റി:കുവൈത്ത്​ പാർലമെൻറിലേക്ക്​ ശനിയാഴ്​ച ഉപതിരഞ്ഞെടുപ്പ് നടക്കും. അഞ്ചാം മണ്ഡലത്തിൽനിന്ന്​ ജയിച്ച ബദർ സയിദ്​ അൽ ആസ്​മിയെ ഭരണഘടന കോടതി അയോഗ്യനാക്കിയതിനെ തുടർന്നാണ്​ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്​.തിരഞ്ഞെടുപ്പിനുള്ള ഒരുക്കമെല്ലാം ആഭ്യന്തര മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്​. രാജ്യത്തിന്റെ ചരിത്രത്തിലെ 14ാമത്​ ഉപതിരഞ്ഞെടുപ്പാണിത്. മുൻ എം പി ഡോ ഉബൈദ്​ അൽ വസ്​മി ഉൾപ്പെടെ പ്രമുഖർ മത്സരിക്കുന്നുണ്ട്​.രണ്ട്​ വനിതകൾ ഉൾപ്പെടെ 35 സ്ഥാനാർത്ഥികളാണുള്ളത്. ഡോ ഉബൈദ്​ അൽ വസ്​മിക്കാണ്​ കൂടുതൽ വിജയസാധ്യത കൽപിക്കപ്പെടുന്നത്​....
പാറക്കെട്ടുകൾ വീണ് വീട് തകർന്നു, വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപെട്ടു: ജില്ല വാർത്തകൾ
 പാറക്കെട്ടുകൾ വീണ് വീട് തകർന്നു, വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപെട്ടു  കൊല്ലത്ത് കർശന നിയന്ത്രണങ്ങൾ ഒരുക്കി പോലീസ്  കിടങ്ങൂരിൽ  സൂപ്പർ മാർക്കറ്റിന് തീപിടിച്ചു, കെട്ടിടത്തിലുള്ളവരെ രക്ഷപെടുത്തി  ആദിവാസിക്കുടികളിൽ കോവിഡ് വ്യാപനം രൂക്ഷം, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി  ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച് പത്തനംതിട്ട കലക്ടർകോവിഡ് കണക്കുകൾ ഇന്നലെ സംസ്ഥാനത്ത് 30491 കോവിഡ് കേസുകൾ സ്ഥിതീകരിച്ചു തിരുവനന്തപുരം: 3969 കൊല്ലം: 2639 കോട്ടയം: 1826 പത്തനംതിട്ട: 991 ഇടുക്കി: 846 കോവിഡ് സേവനങ്ങൾ തിരുവനന്തപുരം ആശുപത്രികൾ: 142 കിടക്കകൾ: 36.4% ഐസിയു: 4.9% വെൻറ്റിലെറ്റർ: 4.1% കൊല്ലം ആശുപത്രികൾ: 63 കിടക്കകൾ: 27.9% ഐസിയു: 11.9% വെൻറ്റിലെറ്റർ: 0.9 % കോട്ടയം ആശുപത്രികൾ: 132 കിടക്കകൾ:...
ചണ്ഡീഗഢ്:പഞ്ചാബിലെ മോഗ ജില്ലയിൽ വ്യോമസേന വിമാനം തകർന്ന് പൈലറ്റ് മരിച്ചു. സക്വാഡറൻ ലീഡർ അഭിനവ് ചൗധരിയാണ് മരിച്ചതെന്ന് വ്യോമസേന ട്വിറ്ററിൽ അറിയിച്ചു. കുടുംബത്തിനുണ്ടായ നഷ്ടത്തിൽ അനുശോചിക്കുന്നതായും അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ട്വീറ്റിൽ അറിയിച്ചു.വെള്ളിയാഴ്ച പുലർച്ചെ ബഘപുരാനയിലായിരുന്നു അപകടം. മിഗ്-21 വിമാനമാണ് തകർന്നത്. വ്യോമസേനയുടെ പതിവ് പറക്കലിനിടെയായിരുന്നു അപകടമെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം ഇത് മൂന്നാം തവണയാണ് മിഗ്-21 വിമാനം അപകടത്തിൽപെടുന്നത്.
തിരുവനന്തപുരം:പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തല തന്നെ മതിയെന്ന ആവശ്യം ശക്തമാക്കി ഉമ്മന്‍ചാണ്ടി. വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുമ്പോഴും ഉമ്മന്‍ചാണ്ടി ചെന്നിത്തലയ്ക്കായി നിലകൊള്ളുന്നതാണ് ഹൈക്കമാന്റിനെ പ്രതിരോധത്തിലാക്കുന്നത്.ആവേശം കൊണ്ടുമാത്രം പാര്‍ട്ടിയെ ചലിപ്പിക്കാന്‍ ആവില്ലെന്നും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ചെന്നിത്തല വേണമെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ഇക്കാര്യമാവശ്യപ്പെട്ട് ഇന്നലെ രാത്രി തന്നെ ഹൈക്കമാന്റലെ നേതാക്കളുമായി ഉമ്മന്‍ചാണ്ടി ഫോണില്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.പ്രതിപക്ഷ നേതാവായി ഒരു വട്ടം കൂടി അവസരം ലഭിക്കാന്‍...
ന്യൂഡൽഹി:കൊവിഡ് മഹാമാരിക്കാലത്ത് കുംഭമേളയും ചാർധാം യാത്രയും നടത്താൻ അനുമതി നൽകിയ ഉത്തരാഖണ്ഡ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഉത്തരാഖണ്ഡ് സർക്കാർ കൊവിഡ് ചട്ടങ്ങളെക്കുറിച്ച് ഒരു ബോധവുമില്ലാത്തതുപോലെയാണ് പെരുമാറിയതെന്ന് ഹൈക്കോടതി വിമർശിച്ചു.എല്ലാറ്റിനും അനുമതി നൽകിയിട്ട് ഒടുവിൽ ഇപ്പോഴെന്ത് സംഭവിച്ചുവെന്ന് പോയി നോക്കാനും ഹൈക്കോടതി സർക്കാരിനോട് പറയുന്നു. ഒരു കോടിയോളം പേരാണ്, ആഴ്ചകളുടെ ഇടവേളയിൽ കുംഭമേള നടക്കുന്ന ഇടങ്ങളിൽ വന്ന് പോയത്.ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര ചൗഹാൻ, ജസ്റ്റിസ് അലോക് വർമ എന്നിവരടങ്ങിയ...
കൊല്ലത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ ആരോഗ്യനിലയിൽ പുരോഗതി
തമിഴ്നാട്:തമിഴ്നാട്ടിൽ ഒൻപത് പേർക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണൻ പറഞ്ഞു. രോഗം കണ്ടെത്തുന്ന ആശുപത്രികൾ ആരോഗ്യ വകുപ്പിനു വിവരം കൈമാറണം. ചികിത്സിച്ചു ഭേദമാക്കാൻ കഴിയുമെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്ണൻ പറഞ്ഞു.രോഗവ്യാപനം നിരീക്ഷിക്കാൻ പത്തംഗ മെഡിക്കൽ സമിതിയെ നിയമിച്ചു. പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവന്റീവ് മെഡിസിൻ ഡയറക്ടർ (ഡിപിഎച്ച്), ഇഎൻടി, ഡയബറ്റോളജി, മൈക്രോബയോളജി തുടങ്ങി വിവിധ വകുപ്പുകളിലെ ഡോക്ടർമാർ ഉൾപ്പെടുന്ന...
കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കേസുകളുടെ എണ്ണം വർധിക്കുന്നു. ഇന്നലെ പുതുതായി മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറു മാസത്തിനിടെ 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്.ആറ് മാസത്തിനിടെ ബ്ലാക്ക് ഫംഗസ് ബാധയെത്തുടർന്ന് പൂർണമായി കാഴ്ചശക്തി നഷ്ടപ്പെട്ടു കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത് 4 പേരെയാണ്. ബ്ലാക്ക് ഫംഗസ് ബാധ ഒഴിവാക്കുന്നതിനായി ഇവരുടെ ഓരോ കണ്ണൂകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.പുതുതായി രോഗബാധിതരായ...
ചെന്നൈ:രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാഷ്ട്രപതിക്ക് കത്തയച്ചു. കത്ത് ഡിഎംകെ എംപി ടി ആർ ബാലു വ്യാഴാഴ്ച രാഷ്ട്രപതിക്ക് കൈമാറി. കത്തിന്‍റെ കോപ്പി തമിഴ്‌നാട് സർക്കാർ മാധ്യമങ്ങൾക്ക് നൽകി.2018ൽ തമിഴ്‌നാട് സർക്കാർ മുന്നോട്ടുവച്ച നിർദേശം അംഗീകരിച്ച് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷയിൽ ഇളവ് ചെയ്യണമെന്നും സ്റ്റാലിൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. എസ് നളിനി, മുരുഗൻ,...
ന്യൂഡല്‍ഹി:ഭീമ കൊറഗാവ് കേസിൽ എൻഐഎ തടവിലിട്ട മലയാളി സാമൂഹിക പ്രവര്‍ത്തകനും ഡല്‍ഹി സര്‍വകലാശാല അധ്യാപകനുമായ ഹാനി ബാബുവിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് ബോംബെ ഹൈകോടതി മികച്ച ചികിത്സക്കായി ഹാനി ബാബുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ടത്.ഹാനി ബാബുവിന് കണ്ണിനേറ്റ അണുബാധ ബ്ലാക് ഫംഗസാണെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. കൊവിഡ് ചികിത്സയിലിരിക്കെയാണ് ഹാനി ബാബുവിന് കണ്ണിന് അണുബാധയുണ്ടായത്. ഇത് ബ്ലാക് ഫംഗസ്...
ന്യൂഡൽഹി: ​ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെ ഉപരോധിച്ച കർഷകർക്കെതിരെ കലാപത്തിനും വധശ്രമത്തിനും കേസ്​. കേന്ദ്രസർക്കാറി​ൻറെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന 350 കർഷകർക്കെതിരെയാണ്​ കേസെടുത്തിരിക്കുന്നത്​.കൊവിഡ്​ ആശുപത്രി ഉദ്​ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെയും സർക്കാർ ഉദ്യോഗസ്​ഥരെയും ഉപരോധിച്ചതിനെതിരെയാണ്​​ കേസ്​. അർബൻ എസ്​റ്റേറ്റ്​ പൊലീസ്​ സ്​റ്റേഷൻ ചാർജിലുണ്ടായിരുന്ന ഇൻസ്​പെക്​ടർ വിരേന്ദ്ര കുമാറി​ൻറെ പരാതിയിലാണ്​ നടപടി.കലാപം, മാരക ആയുധം കൈവശം സൂക്ഷിക്കൽ, സർക്കാർ ഉദ്യോഗസ്​ഥരുടെ ജോലി തടസ​പ്പെടുത്തൽ, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്​...