25 C
Kochi
Wednesday, December 1, 2021

Daily Archives: 21st May 2021

ന്യൂഡൽഹി:കേരളത്തിൽ പ്രതിപക്ഷ നേതാവ് ആരെന്നതിനെച്ചൊല്ലി കോൺഗ്രസിൽ വടംവലി രൂക്ഷം. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയോടെ വിഡി സതീശൻ നേതാവായേക്കുമെന്ന സൂചനകൾ ശക്തമായെങ്കിലും ഹൈക്കമാൻഡ് സ്ഥിരീകരിച്ചില്ല. രമേശ് ചെന്നിത്തലയെ മാറ്റരുതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ആവശ്യപ്പെടുന്നു. മാറ്റില്ലെന്ന് അവർ പ്രതീക്ഷിക്കുന്നു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതു സംബന്ധിച്ച് മല്ലികാർജുൻ ഖർഗെ, വി വൈത്തിലിംഗം എന്നിവർ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു. ഒൗദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് എംഎൽഎമാരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് ഖർഗെ നടത്തിയ കൂടിക്കാഴ്ചയിൽ, ഭൂരിഭാഗം പേരും തങ്ങളെയാണ്...
ഗാസ സിറ്റി:11 ദിവസം നീണ്ട സംഘർഷത്തിനു വിരാമമിട്ട് ഗാസയിൽ വെടിനിർത്താൻ ഇസ്രയേലും പലസ്തീനും തീരുമാനിച്ചു. ഈജിപ്തിന്റെയും ഖത്തറിന്റെയും  നേതൃത്വത്തിൽ‍ നടന്ന മധ്യസ്ഥ ചർച്ചകളിലാണ് നിർണായക തീരുമാനമുണ്ടായത്. വെടിനിർത്തൽ ഇന്നു നിലവിൽ വരും.സുരക്ഷ സംബന്ധിച്ച ഇസ്രയേൽ കാബിനറ്റ് വെടിനിർത്തൽ തീരുമാനം അംഗീകരിച്ചു.രക്ത രൂക്ഷമായ സംഘർഷത്തിൽ ഗാസയിൽ മാത്രം 232  പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിൽ പന്ത്രണ്ടും.ഇസ്രയേൽ സൈനിക സന്നാഹത്തിൽ കാര്യമായ ഇളവുവരുത്തുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. വൈകാതെ...
തിരുവനന്തപുരം:രണ്ടാം എൽഡിഎഫ് സർക്കാരിൽ പ്രോ ടേം സ്പീക്കറായി കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിനെ നിയമിക്കാൻ ഇന്നലെ ചേർന്ന ആദ്യ മന്ത്രിസഭായോ​ഗം ശുപാർശ ചെയ്തു. അഡ്വ കെ ഗോപാലകൃഷ്ണ കുറുപ്പ് അഡ്വ ജനറൽ ആകും. കെ രാമചന്ദ്രൻ ആയിരിക്കും പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.1976 ൽ അഭിഭാഷകൻ ആയി എൻറോൾ ചെയ്ത കെ ഗോപാലകൃഷ്ണ കുറുപ്പ് 1999-2001 കാലയളവിൽ സ്റ്റേറ്റ്  പ്രോസിക്യൂട്ടർ...
തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ പൊളിക്കില്ല. സത്യപ്രതിജ്ഞ വേദി വാക്സീൻ വിതരണ കേന്ദ്രമാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് ഇറക്കുംനേരത്ത സെൻട്രൽ സ്റ്റേഡിയത്തിലെ വേദി പൊളിക്കരുതെന്ന് പൊതു അഭിപ്രായം ഉയർന്നിരുന്നു. എൺപതിനായിരം സ്ക്വയർ ഫീറ്റ് വിസ്താരമുള്ള പന്തലിൽ അയ്യായിരം പേരെ വരെ ഉൾക്കൊള്ളാൻ കഴിയും. മാത്രമല്ല നല്ല വായു സഞ്ചാരവും ലഭിക്കും.സ്റ്റേഡിയത്തിൽ തൽക്കാലം കായിക പരിപാടികൾ ഒന്നും ഇല്ലാത്തതിനാൽ വേദി...
രാഷ്ട്രിയക്കാർക്ക് എന്താ കൊമ്പുണ്ടോ? കോവിഡ് സമയത്തെ സത്യപ്രതിജ്ഞ
തിരുവനന്തപുരം:മന്ത്രിസഭാ യോഗം കൈക്കൊണ്ട ആദ്യ തീരുമാനങ്ങള്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിയണറായി വിജയന്‍. അതിദാരിദ്ര്യ ലഘൂകരണം, ജപ്തി നടപടികള്‍ ഒഴിവാക്കാനുള്ള പദ്ധതികള്‍ തുടങ്ങിയവയാണ് എടുത്ത സുപ്രധാന തീരുമാനങ്ങള്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.അതിദാരിദ്ര്യ ലഘൂകരണം എന്ന ലക്ഷ്യം നടപ്പാക്കാന്‍ സുപ്രധാനമായ തീരുമാനം ആദ്യമന്ത്രിസഭാ യോഗം കൈക്കൊണ്ടു. അതിനായി വിശദമായ സര്‍വേ നടത്തും, ക്ലേശ ഘടകങ്ങള്‍ നിര്‍ണയിച്ച്, അത് ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. അതിന് വേണ്ടി, രണ്ട് തദ്ദേശ വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി.പാര്‍പ്പിടമെന്നത്...
തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാറിന്റെ പുതുക്കിയ ബജറ്റ് ജൂണ്‍ നാലിന് അവതരിപ്പിക്കും. ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗം ഈ 28നായിരിക്കും. പുതിയ നിയമസഭയുടെ സമ്മേളനം 24ന് ആരംഭിക്കും.വ്യാഴാഴ്ചയാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിലെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തത്. പിണറായി ഒഴികെ ബാക്കി എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാണ്. തിരുവനന്തപുരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് 500പേര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു സത്യപ്രതിജ്ഞ