25 C
Kochi
Saturday, July 31, 2021

Daily Archives: 10th May 2021

ലോക്ഡൗൺ ഡ്യൂട്ടിയിലുള്ള പൊലീസിന് കോവിഡ് പടരുന്നു: 1200 പേർക്കു കോവിഡ് സ്ഥിതീകരിച്ചു
ലോക്ഡൗൺ ഡ്യൂട്ടിക്കിടെ പൊലീസിലും കോവിഡ് പടരുന്നു: 1200 പേർക്കു കോവിഡ് സ്ഥിതീകരിച്ചു പാസിന് 2 ലക്ഷം അപേക്ഷ; വെബ്സൈറ്റ് പണിമുടക്കി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കൊല്ലത്ത് യെല്ലോ അലേര്‍ട്ട് കുറ്റ്യാടിയിൽ നിന്ന് ബസ് മോഷ്ടിച്ചയാളെ കോട്ടയത്ത് നിന്നും പിടികൂടി ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ സമ്മര്‍ദ്ദം അകറ്റാന്‍ ചിരിയിലൂടെ കുട്ടി പോലീസ് തിരുവല്ലയിൽ പിഞ്ചുകുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു കടയ്ക്കാവൂരിൽ ഗുണ്ടാ നേതാവിനെ വീടിന് മുന്നിൽ വെട്ടിക്കൊലപ്പെടുത്തി ...
ആലുവ:കൊവിഡ് ചികിത്സക്ക്​ അമിത നിരക്ക് ഇടാക്കിയെന്ന പരാതിയിൽ ആലുവ​ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കേസ്. ആശുപത്രിക്കെതിരെ പത്തോളം പരാതികളാണ് പൊലീസിന് ലഭിച്ചത്. തുടർന്നാണ്​ കേസ്​ രജിസ്റ്റർ ചെയ്​തത്​. എറണാകുളം ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം ജില്ലാ ആരോഗ്യവിഭാഗവും അന്വേഷണം ആരംഭിച്ചു.ചികിത്സാ ഫീസുമായി ബന്ധപ്പെട്ട പരാതികളിൽ നടത്തിയ പ്രാഥമിക പരിശോധയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായി പൊലീസ്​ പറഞ്ഞു. രണ്ട് എഡിഎംഒമാരുടെ നേതൃത്വത്തിലാണ്​ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നത്​. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിർദ്ദേശിച്ചിട്ടുണ്ട്.ഈ...
തമിഴ്നാട്:മുന്‍മുഖ്യമന്ത്രി ജയലളിതയെ  അഴിമതിക്കേസില്‍ കുടുക്കിയ മുതിര്‍ന്ന അഭിഭാഷകന്‍ ആർ ഷണ്‍മുഖസുന്ദരത്തെ ഡിഎംകെ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു . 1995ലാണ് ഷണ്‍മുഖസുന്ദരം ജയക്കെതിരെ അഴിമതി ആരോപണമുന്നയിച്ചു പരാതി നല്‍കിയത്. തൊട്ടുപിറകെ കില്‍പോക്കിലെ ഇദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന വധശ്രമത്തില്‍ ഗുരുതരമായി പരുക്കേറ്റു.ഇതിനെതിരെ അഭിഭാഷകർ മൂന്ന് ആഴ്ചയോളം കോടതി ബഹിഷ്കരിച്ചു സമരവും നടത്തിയത് വന്‍ പ്രതിഷേധമായി മാറിയിരുന്നു. സിബിഐ അന്വേഷിച്ച കേസിലെ ആറുപ്രതികളെ പിന്നീട് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. നേരത്തെ...
ഹൈദരാബാദ്​:ഓക്​സിജൻ ലഭിക്കാതെ ഹൈദരാബാദിലെ ആശുപത്രിയിൽ ഏഴു കൊവിഡ് രോഗികൾക്ക്​ ദാരുണാന്ത്യം. സർക്കാർ ഉടമസ്​ഥതയിലുള്ള കിങ്​ കോട്ടി ആശുപത്രിയിലാണ്​ ദാരുണ സംഭവം അരങ്ങേറിയത്​.ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഓക്​സിജനുമായി വന്ന ടാങ്കറിന്​ വഴിതെറ്റിയതാണ്​ അപകടത്തിന്​ കാരണം. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്നവരാണ്​ മരിച്ചവർ. ഞായറാഴ്ച രോഗികൾക്ക്​ നൽകുന്ന ഓക്​സിജന്‍റെ സമ്മർദ്ദം കുറഞ്ഞതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു.തുടർന്ന്​ ഓക്​സിജൻ നിറക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ ഓക്​സിജനുമായി ആശുപത്രിയിലേക്ക്​ വന്ന ടാങ്കറിന്​ വഴിതെറ്റി. ഹൈദരാബാദിലെ നാരായൻഗുഡ പൊലീസ്​...
അബുദാബി:ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് അബുദാബിയില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കാലയളവില്‍ ടോള്‍ ഗേറ്റുകളിലും ചാര്‍ജുകള്‍ ഉണ്ടാവില്ല. ഞായറാഴ്‍ചയാണ് അബുദാബി മുനിസിപ്പാലിറ്റീസ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് വകുപ്പിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്റര്‍ ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കിയത്.മേയ് 11 മുതല്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ അവസാനിക്കുന്നതു വരെയാണ് (റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ) പാര്‍ക്കിങ് സ്ഥലങ്ങള്‍ സൗജന്യമായി ഉപയോഗിക്കാനാവുന്നത്. മുസഫ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ എം18...
Covid protocol violation during funeral at Thrissur Mosque; Case Registered
 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 കോവിഡ്: മൃതദേഹം പള്ളിയില്‍ ഇറക്കി ചടങ്ങുകള്‍ നടത്തി; കേസെടുത്തു2 ആർടിപിസിആറിന്‌ വിലകുറച്ചു ട്രൂനാറ്റിലൂടെ കൊള്ള3 അമ്പലപ്പുഴയിൽ  നൂറിലധികം വീടുകൾ വെള്ളത്തിൽ, ശുചിമുറി ടാങ്കുകൾ നിറഞ്ഞു കവിഞ്ഞു4 ഒപിയിൽ പ്രതിദിനം മൂന്നൂറോളം രോഗികൾ; കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടർ മാത്രം5 കെട്ടിക്കിടക്കുന്ന നെല്ല് നാല്​ ദിവസത്തിനുള്ളിൽ സംഭരിക്കും; ഉദ്യോഗസ്ഥർക്ക് ചുമതല6 കൊവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പൻ ഫീസ്; ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസ്7 എറണാകുളം...
തിരുവനന്തപുരം:ലോക്ഡൗണിന്‍റെ മൂന്നാംദിവസം നിയന്ത്രണങ്ങളും പരിശോധനയും കര്‍ശനമാക്കി പൊലീസ്. തിങ്കളാഴ്ച ആയതുകൊണ്ടുതന്നെ കൂടുതല്‍ പൊലീസിനെ നിയന്ത്രണങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്. പാസിനായി രണ്ടുലക്ഷത്തില്‍ അധികം പേര്‍ അപേക്ഷിച്ചെങ്കിലും അനിവാര്യ യാത്രയ്ക്കുമാത്രമേ പാസ് അനുവദിക്കൂ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് ചികിത്സയ്ക്ക്  സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.നിരക്ക് കുറയ്ക്കുന്നതിന്   സ്വീകരിച്ച നടപടികൾ  അറിയിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.
ന്യൂഡല്‍ഹി:രാജ്യത്ത് 1.5 ലക്ഷം ഡോസ് സ്പുട്‌നിക് v വാക്‌സിന്‍ എത്തിയതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. വാക്‌സിന്റെ കൂടുതല്‍ ഉത്പാദനത്തിനായി സ്പുട്‌നിക് v വികസിപ്പിച്ച റഷ്യന്‍ ഡൈറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) രാജ്യത്തെ പ്രാദേശിക കമ്പനികളുമായി ചര്‍ച്ച നടത്തിയതായും കേന്ദ്രമന്ത്രി അറിയിച്ചു.കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ കൊവിഡ് പ്രതിസന്ധി നേരിടാന്‍ ആറ് നിര്‍ദ്ദേശങ്ങളടങ്ങിയ കത്തയച്ചിരുന്നു. ഇതിന് മറുപടി നല്‍കവെയാണ് സ്പുട്‌നിക് വാക്‌സിന്‍...
ലഖ്‌നൗ:ഉത്തര്‍പ്രദേശിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിലപാടെടുത്ത് കേന്ദ്രമന്ത്രി സന്തോഷ് ഗംഗാവര്‍. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നുള്ള എം പിയായ ഗംഗാവര്‍ തന്റെ മണ്ഡലത്തില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്നും വെന്റിലേറ്ററുകളടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കപ്പെടുകയാണെന്നും കാണിച്ച് ആദിത്യനാഥിന് കത്തയച്ചു.നേരത്തെ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നും ഇതിന് വിപരീതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് അറിയിച്ച ആശുപത്രിയ്‌ക്കെതിരെ നടപടിയുമുണ്ടായിരുന്നു. അതേസമയം...
തിരുവനന്തപുരം:കേരളം വില കൊടുത്തു വാങ്ങുന്ന വാക്സീൻ ഇന്ന് മുതൽ എത്തി തുടങ്ങും. മൂന്നരലക്ഷം ഡോസ് വാക്സീനാണ് ഇന്നെത്തുന്നത്. കൊവിഷീൽഡാണ് കേരളം വാങ്ങിയിരിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്തെത്തും.ഒരു കോടി ഡോസ് വാക്സീൻ കമ്പനികളിൽ നിന്ന് വില കൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഗുരുതര രോഗികൾക്കും, സമൂഹത്തിൽ നിരന്തരം ഇടപഴകുന്നവർക്കുമായിരിക്കും മുൻഗണനയെന്നാണ് സർക്കാർ അറിയിക്കുന്നത്. 75 ലക്ഷം കൊവിഷീൽഡും 25 ലക്ഷം കൊവാക്സീൻ ഡോസുമാണ്...