25 C
Kochi
Saturday, July 31, 2021

Daily Archives: 10th May 2021

ആസ്സാം:അസമിന്റ പതിനഞ്ചാമത് മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വശര്‍മ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11.30 ന് ഗുവഹട്ടിയിലെ ശ്രീമന്ത ശങ്കര ദേവ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജഗ്ദീഷ് മുഖി സത്യവാചകം ചൊല്ലിക്കൊടുക്കും.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സത്യപ്രതിജ്ഞ ചടങ്ങ്. ജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചടങ്ങില്‍ ഓണ്‍ലൈന്‍ വഴി പങ്കെടുക്കാന്‍ ബിജെപി സൗകര്യം ഒരുക്കിയിട്ടുണ്ട്. മന്ത്രിസഭയിലെ ഒമ്പതു മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.ബിജെപിക്ക് മുഖ്യമന്ത്രിയടക്കം ഒമ്പത് മന്ത്രിമാരാണുള്ളത്. ഘടക...
ന്യൂഡൽഹി:നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകയും വാക്സിനേഷൻ കാര്യക്ഷമമായി മുന്നോട്ടുപോവുകയും ചെയ്താൽ കൊവിഡ് മൂന്നാം തരംഗത്തിന്റെ കാഠിന്യം കുറയ്ക്കാമെന്ന് വിദഗ്ധർ. ആദ്യ തരംഗത്തെക്കാൾ തീവ്രമായ രണ്ടാം തരംഗത്തിൽ ഇപ്പോൾ ദിനംപ്രതി രോഗികളുടെ എണ്ണം കൂടിവരികയാണ്. ഇതിനു കാരണം നിയന്ത്രണങ്ങളിൽ അയവുവരുത്തിയതും ജാഗ്രത കുറച്ചതുമാണെന്ന് വിലയിരുത്തപ്പെടുന്നു.മൂന്നാം തരംഗം ആസന്നമാണെന്നും കടുത്ത ജാഗ്രത പാലിച്ചാൽ ആഘാതം കുറയ്ക്കാമെന്നും സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവൻ പറഞ്ഞു. ജനം ആർജിക്കുന്ന പ്രതിരോധശേഷിയും വാക്സിനേഷൻ യജ്ഞത്തിന്റെ...
മുംബൈ:ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം ഉണ്ടാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത്. എന്‍സിപി നേതാവ് ശരദ് പവാറുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ ഉണ്ടാക്കുന്ന സഖ്യത്തിന്റെ ആത്മാവ് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.‘രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ ഒരു സഖ്യം ഉണ്ടാവേണ്ടതുണ്ട്. കോണ്‍ഗ്രസിനെ ഒഴിച്ചു നിര്‍ത്തി അത്തരമൊരു സഖ്യമില്ല. കോണ്‍ഗ്രസായിരിക്കും അതിന്റെ ആത്മാവ്. നേതൃത്വം സംബന്ധിച്ച കാര്യങ്ങളൊക്കെ...
തിരുവനന്തപുരം:തിരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോല്‍വിക്ക് പിന്നാലെ ലോക്താന്ത്രിക് ജനതാദള്‍ നേതൃത്വത്തില്‍ പൊട്ടിത്തെറി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നാല് പേര്‍ പദവിയില്‍ നിന്ന് രാജിവച്ചു. സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാറാണ് പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന് ഉത്തരവാദിയെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗം ആരോപിക്കുന്നത്.എല്‍ഡിഎഫ് തങ്ങളുടെ സിറ്റിംഗ് സീറ്റുകളില്‍ മൂന്നെണ്ണമാണ് എല്‍ജെഡിക്ക് വിട്ടുനല്‍കിയിരുന്നത്. ഇതില്‍ കല്‍പ്പറ്റയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്‌കുമാറും വടകരയില്‍ മനയത്ത് ചന്ദ്രനും പരാജയപ്പെട്ടു. സികെ ശശീന്ദ്രന്‍...
തിരുവനന്തപുരം:ലോക്ക്ഡൗണിൽ അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍ക്ക്​ പു​റ​ത്തി​റ​ങ്ങാ​നു​ള്ള ഓ​ണ്‍​ലൈ​ന്‍ പാ​സി​നാ​യി വ​ന്‍തി​ര​ക്ക്. വെ​ബ്സൈ​റ്റ് നി​ല​വി​ല്‍​വ​ന്ന്, 24 മ​ണി​ക്കൂ​റി​ന​കം 1,75,125 പേ​രാ​ണ്​ പാ​സി​ന്​ അ​പേ​ക്ഷി​ച്ച​ത്. എ​ന്നാ​ല്‍, വ​ള​രെ അ​ത്യാ​വ​ശ്യ​ക്കാ​രാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ 15,761 പേ​ര്‍ക്ക്​ മാ​ത്ര​മാ​ണ് ആ​ദ്യ​ദി​നം പാ​സ് അ​നു​വ​ദി​ച്ച​ത്.ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച​ വെബ്‌സൈറ്റിൽ രാ​ത്രി​യോ​ടെ 40,000 അ​പേ​ക്ഷ​ക​ളാ​ണ് എ​ത്തി​യ​ത്. ഒ​രേ​സ​മ​യം 5,000 പേ​ര്‍ക്ക് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് വെ​ബ്‌​സൈ​റ്റ് സ​ജ്ജ​മാ​ക്കി​യി​രു​ന്ന​ത്. മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ 10,000ത്തി​ലേ​റെ പേ​ര്‍ വെ​ബ്സൈ​റ്റി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ​തോ​ടെ പാ​സി​നാ​യി ത​യാ​റാ​ക്കി​യ ബി സെ​യ്ഫ്...
പാലക്കാട്:കുടുംബാംഗങ്ങൾ മുഴുവൻ കൊവിഡ് പേ‍ാസിറ്റീവായ വീടുകളിൽ അടുത്ത ദിവസം മുതൽ സൗജന്യ ഭക്ഷണം എത്തിക്കും. ആരേ‍ാഗ്യവകുപ്പിന്റെ പട്ടികയനുസരിച്ചു സന്നദ്ധപ്രവർ‌ത്തകർ മുഖേനയാകും നൽകുക. സാമൂഹികനീതി വകുപ്പിന്റെ സഹായത്തോടെ പട്ടിണി സാഹചര്യമുള്ള കുടുംബങ്ങളുടെ പട്ടിക തയാറാക്കി, അവർക്കും ഭക്ഷണമെത്തിക്കും.ആവശ്യമുള്ള മറ്റു കുടുംബങ്ങൾക്കും ന്യായവിലയ്ക്ക് എത്തിച്ചുനൽകും. തദ്ദേശസ്ഥാപനങ്ങൾ കുടുംബശ്രീ ജനകീയ ഹേ‍ാട്ടലുകളിൽനിന്നാകും ഭക്ഷണം വാങ്ങുക. ഇവ ഇല്ലെങ്കിൽ മാത്രം സമൂഹ അടുക്കള ആരംഭിക്കും.
തിരുവനന്തപുരം:തിരുവനന്തപുരത്ത് മൃതദേഹം വിട്ടുനല്‍കാത്ത സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ നടപടി. ദുരന്തനിവാരണ നിയമത്തിലെ 26, 30, 24 വകുപ്പുകള്‍ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായി കളക്ടര്‍ നവജ്യോത് ഖോസ വ്യക്തമാക്കി. ബില്ല് നല്‍കാത്തതിനാല്‍ സ്വകാര്യ ആശുപത്രി മൃതദേഹം വിട്ടുനല്‍കാതിരുന്ന സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇത്തരം പ്രവൃത്തികൾ മനുഷ്യത്വരഹിതമായ അനീതിയാണ്. സ്വകാര്യ ആശുപത്രികൾ ചുമത്തുന്ന ബിൽ താങ്ങാനാവില്ല. രോഗിയുടെ അവസ്ഥയെക്കുറിച്ചും ചികിത്സാ ചെലവുകളെക്കുറിച്ചും ബോധ്യപ്പെടുത്തേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്തമാണെന്നും കളക്ടർ...
തിരുവനന്തപുരം:എല്ലാ സ്വകാര്യ ആശുപത്രികളും ഉടൻ കൊവിഡ് ഒപി തുടങ്ങണമെന്നു സർക്കാർ നിർദേശം.  സ്വകാര്യ ആശുപത്രികളിലെ 50 % ഓക്സിജൻ കിടക്കകളും ഐസിയു കിടക്കകളും കൊവിഡ് രോഗികൾക്കു മാറ്റിവയ്ക്കണം. ഗവ ആശുപത്രികൾ 31 വരെ കൊവിഡ് ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സർക്കാരിന്റെ പുതിയ ചികിത്സാ മാർഗനിർദേശത്തിൽ പറയുന്നു. മറ്റു ചികിത്സ അടിയന്തര പ്രാധാന്യമുള്ള രോഗികൾക്കു മാത്രം.എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി. ഇവിടെ കൊവിഡ് പരിശോധനയുമാകാം. താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ...