25 C
Kochi
Sunday, July 25, 2021

Daily Archives: 10th May 2021

ന്യൂഡൽഹി:ഇന്ത്യയ്ക്ക് ചൈനീസ് റെഡ്ക്രോസിന്റെ കൊവിഡ് സഹായം. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്കു നിരോധനമുണ്ടെങ്കിലും ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ ചെങ്ഡുവിൽ നിന്നുള്ള കാർഗോ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചതായി ചൈനീസ് സ്ഥാനപതി സുൻ വെയ്ഡോങ് ട്വീറ്റ് ചെയ്തു.റെഡ്ക്രോസ് സൊസൈറ്റിയാണ് ഇവ എത്തിച്ചത്. ചൈനീസ് റെഡ്ക്രോസ് സൊസൈറ്റി, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിക്ക് 10 ലക്ഷം ഡോളർ സാമ്പത്തിക സഹായവും നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് അനുമതി നൽകിയോ എന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.കിഴക്കൻ...
രോഗികളുടെ എണ്ണം കൂടുന്നു: സംസ്ഥാനത്ത് കോവിഡ് കിറ്റുകൾക്കും, വെന്റിലേറ്ററിനും ക്ഷാമം
  തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിൽ ആഴ്ത്തി രോഗികളുടെ എണ്ണം കൂടുന്നു ഗുരുതരഅവസ്ഥയിലുള്ള ഇതേ തുടർന്ന് ഐസിയു, വെന്റിലേറ്റർ ക്ഷാമം വരുംദിവസങ്ങളിൽ രൂക്ഷമാകുമെന്നാണ് ആശങ്ക.എന്നാൽ രോഗികളുടെ എണ്ണം പെരുകുകയും പരിശോധന കൂടുകയും ചെയ്തതോടെ സംസ്ഥാനത്ത് കൊവിഡ് പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം. ഇതേ തുടർന്ന് ഒട്ടുമിക്ക ജില്ലകളിലും പരിശോധനകളുടെ എണ്ണവും കുറഞ്ഞു.കൊവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായ ഏപ്രില്‍ മൂന്നാം വാരം മുതലാണ് കേരളത്തില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കൂടാന്‍ തുടങ്ങിയത്. ആര്‍ടിപിസിആര്‍ ഫലം വൈകിയതോടെ ആന്‍റിജന്‍...
ജലന്ധർ (പഞ്ചാബ്​):യോഗ ഗുരു ബാബാ രാംദേവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ വൈസ്​ പ്രസിഡന്‍റ്​ ഡോ നവ്​ജോത്​ സിങ്​ ദാഹിയ പൊലീസിൽ പരാതി നൽകി. കൊവിഡ്​ രോഗികളെ കളിയാക്കുകയും കൊവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരെ അവഹേളിക്കുകയും രോഗികളെ തെറ്റിദ്ധരിപ്പിച്ച്​ ഭീതി പരത്തുകയും ചെയ്​തുവെന്നാണ്​ പരാതിയിൽ പറയുന്നത്​. വിവേകശൂന്യവും മനുഷ്യത്വരഹിതവുമാണ് ബാബാ രാംദേവിന്‍റെ പ്രവർത്തിയെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി.കേസിനാധാരമായി ബാബാ രാംദേവിന്‍റെ വിഡിയോ അദ്ദേഹം പൊലീസിന്​ കൈമാറി....
ന്യൂഡല്‍ഹി:കൊവിഡിന്റെ രണ്ടാം വരവ് നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് പരോക്ഷമായി സമ്മതിച്ച് ആര്‍എസ്എസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കൊവിഡിനെക്കുറിച്ച് യഥാര്‍ത്ഥ വിവരം ലഭിക്കുന്നില്ലെന്ന് ആര്‍എസ്എസ് വിലയിരുത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രധാനമന്ത്രിയുടെ ഓഫിസില്‍ കൊവിഡ് നേരിടുന്ന ടീമില്‍ മാറ്റം വരുത്തണമെന്നും സംഘടനയ്ക്ക് അഭിപ്രായമുണ്ട്. മോദിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്ക് ഉത്തരവാദിത്തമില്ലെന്നും പേര് വെളിപ്പെടുത്താത്ത ആര്‍എസ്എസ് നേതാവ് പറയുന്നു.‘പ്രധാനമന്ത്രിയെ പ്രസാദിപ്പിക്കാന്‍ വേണ്ടി പ്രതികൂലസാഹചര്യങ്ങള്‍ അദ്ദേഹത്തെ അറിയിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളെ തയ്യാറെടുപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനു പാളിച്ച...
ന്യൂഡല്‍ഹി:വാക്‌സിന്‍ വിലയില്‍ ഇടപെടരുതെന്ന് സുപ്രീംകോടതിയോട് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. വാക്‌സിന്‍ വിതരണത്തില്‍ തുല്യത ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു വിലയിലാണ് വാക്‌സിന്‍ നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.നേരത്തെ കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. വാക്സിന്‍ പൊതുമുതലാണെന്നും കൊവിഡ് വാക്സിന് എന്തിനാണ് രണ്ടുവില നിശ്ചയിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.മുഴുവന്‍ വാക്സിനും എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്നും കോടതി ചോദിച്ചു. വാക്സിന്‍ ഉത്പാദിപ്പിക്കുന്നതിന് കമ്പനികള്‍ക്ക്...
എറണാകുളം:കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരയ്ക്ക് ഈടാക്കുന്നതിനെതിരായ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വകാര്യ ആശുപത്രികൾക്കെതിരായ ഹർജിയിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി വാദം കേൾക്കുക.ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സ്വകാര്യ ആശുപത്രിയിലെ ചികിത്സാനിരക്ക് കുറയ്ക്കാൻ സ്വീകരിക്കുന്ന നടപടികൾ അറിയിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ അൻപത് ശതമാനം കിടക്കകൾ ഏറ്റെടുക്കുന്നത് ആലോചിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു....
ദു​ബായ്:കൊവി​ഡ്​ മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഇ​ന്ത്യ​ക്കു​മേ​ൽ കാ​രു​ണ്യ​ത്തി​ൻറെ ചി​റ​കു​വി​രി​ച്ച് ദു​ബായിയു​ടെ ഔ​ദ്യോ​ഗി​ക എ​യ​ർ​ലൈൻ​സാ​യ​ എ​മി​റേ​റ്റ്​സ്​. ജീവകാരുണ്യ സംഘടനകൾ നൽകുന്ന സഹായങ്ങൾ ചരക്ക്​ നിരക്ക്​ ഈടാക്കാതെ ഇന്ത്യയിലെ ഒമ്പത്​ നഗരങ്ങളിലേക്ക് എത്തിക്കാൻ 'കാരുണ്യത്തി​ൻറെ ആകാശപാത' തുറന്നതായി​ എമിറേറ്റ്​സ്​ അധികൃതർ അറിയിച്ചു.ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ സി​റ്റി​യു​മാ​യി (ഐഎ​ച്ച്സി) സ​ഹ​ക​രി​ച്ച്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സ​ഹാ​യ​വു​മാ​യി ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ആ​ദ്യ​വി​മാ​നം ദു​ബായി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലെ​ത്തി. 12 ട​ൺ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ച​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ...
ന്യൂഡല്‍ഹി:രാജ്യത്തെ ജനങ്ങളോട് നരേന്ദ്രമോദി മാപ്പ് പറയണമെന്ന് ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ‘ആവശ്യമായ ചികിത്സയും ഓക്സിജനും ലഭിക്കാതെ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ജനങ്ങളോട് പ്രധാനമന്ത്രി മാപ്പ് പറയണം. നരേന്ദ്രമോദിക്ക് മാധ്യമ പ്രവർത്തകരെയും പാർലിമെന്റിനെയും ഭയമാണ്. ചികിത്സകളെക്കുറിച്ചും ആശുപത്രികളെ കുറിച്ചും അദ്ദേഹം ഒന്നും സംസാരിക്കില്ല. മറിച്ച് മറ്റു കാര്യങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കും’. ഒവൈസി പ്രധാനമന്ത്രിക്കെതിരെ ട്വീറ്റിലൂടെ ആഞ്ഞടിച്ചു.കേന്ദ്രത്തിന്റെ വാക്സിൻ നയത്തെ രൂക്ഷമായ ഭാഷയിലാണ്...
കോഴിക്കോട്:സംസ്ഥാനത്ത് കൊവിഡ് പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം. രോഗികളുടെ എണ്ണം പെരുകുകയും പരിശോധന കൂടുകയും ചെയ്തതോടെയാണ് കിറ്റുകള്‍ക്ക് ക്ഷാമം നേരിടാന്‍ തുടങ്ങിയത്. ഇതോടെ ഒട്ടുമിക്ക ജില്ലകളിലും പരിശോധനകളുടെ എണ്ണവും കുറഞ്ഞു.കൊവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായ ഏപ്രില്‍ മൂന്നാം വാരം മുതലാണ് കേരളത്തില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കൂടാന്‍ തുടങ്ങിയത്. അതുവരെ മടിച്ച് നിന്നവരുള്‍പ്പെടെ മാസ് ടെസ്റ്റുകള്‍ക്കായി വരിനില്‍ക്കാന്‍ തുടങ്ങി. ആര്‍ടിപിസിആര്‍ ഫലം വൈകിയതോടെ ആന്‍റിജന്‍ ടെസ്റ്റുകളുടെ എണ്ണം കുതിച്ചുയര്‍ന്നു....
മസ്‌കറ്റ്:ഒമാനിലേക്ക് വിമാനമാര്‍ഗമെത്തുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് മെയ് 11 മുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളടങ്ങുന്ന കുടുംബങ്ങള്‍ക്കും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മെയ് 11ന് വൈകുന്നേരം 6 മണി മുതല്‍ പുതുക്കിയ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ നടപടിക്രമം പ്രാബല്യത്തില്‍ വരും.