25 C
Kochi
Saturday, July 31, 2021

Daily Archives: 6th May 2021

ന്യൂഡൽഹി:റഷ്യയുടെ കൊവിഡ് വാക്​സിനായ സ്ഫുട്നിക്-5ന്റെ വിതരണം കേന്ദ്രസർക്കാർ അടുത്തയാഴ്​ച തുടങ്ങിയേക്കും. ലാബിലെ ഗുണമേന്മ പരിശോധന പൂർത്തയായാലുടൻ വിതരണം ആരംഭിക്കുമെന്നാണ്​ സൂചന. സെൻട്രൽ ഡ്രഗ്​ ലബോറിറ്ററിയിലാണ്​ ഇപ്പോൾ വാക്​സിൻ പരിശോധന നടത്തുന്നത്​. ഇത്​ വൈകാതെ പൂർത്തിയാകുമെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​.രാജ്യത്തെ വാക്​സിനുകളുടെ നിലവാരം പരിശോധിക്കുന്നത്​ സെൻട്രൽ ഡ്രഗ്​ ലബോറിറ്ററിയാണ്​. വാക്​സിന്റെ 1.5 ലക്ഷം ആപ്യൂളുകളിൽ 100 എണ്ണമായിരിക്കും പരിശോധിക്കുക. ഹൈദരാബാദിലെ ഡോ റെഡ്ഡീസ്​ എന്ന മരുന്ന്​ കമ്പനിയാണ്​ സ്​ഫുട്​നിക്​ വാക്​സിൻ...
ന്യൂഡല്‍ഹി:രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. 4,12,262 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,980 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 57,640 കേസുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. കര്‍ണാടകത്തില്‍ 50,112 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.മൂന്നാം സ്ഥാനത്ത് കേരളമാണ്. 41,1953 പേര്‍ക്കാണ് കേരളത്തില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരു...
 ഇന്നത്തെ പ്രധാന വാർത്തകൾ:1 'കൊവിഡ് മരണസംഖ്യ ജൂണില്‍ നാലുലക്ഷം കവിയും'; മുന്നറിയിപ്പുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് സയന്‍സ്2 സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡ‍ൗൺ; മേയ് എട്ട് മുതൽ 16 വരെ3 കൊവിഡ് വ്യാപനം; എറണാകുളത്ത് പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലൊന്നിലും ഐസിയു കിടക്കകൾ കിട്ടാനില്ല4 കേരളത്തിലും ശ്മശാനങ്ങള്‍ നിറയുന്നു; സംസ്കാരം ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥ5 രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 4,12,262 പുതിയ കേസുകൾ6  തമിഴ്നാട്ടില്‍ വീണ്ടും...
ന്യൂഡല്‍ഹി:നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പരാജയത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കേരളത്തിലും അസമിലും മോശം പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയത്. ബംഗാളില്‍ ഒരു സീറ്റ് പോലും നേടാനായില്ല. പറയാനുള്ളത് നേതൃത്വത്തെ അറിയിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പ്രശംസിച്ചും കപില്‍ സിബല്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും മമതക്ക്...
തിരുവനന്തപുരം/ പാലക്കാട്:കേരളത്തിലും ശ്മശാനങ്ങളിൽ സംസ്കാരത്തിന് കാത്തിരിപ്പ്. തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കാരം നടത്താൻ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയിലെത്തി. ശാന്തികവാടത്തിൽ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. മാറനെല്ലൂരിലും സമാന സ്ഥിതിയാണ്.പാലക്കാട് ചന്ദ്രനഗർ ശ്‌മശാനത്തിൽ സംസ്കാരങ്ങളുടെ എണ്ണത്തിൽ വർദ്ധനയുണ്ട്. വൈദ്യുതി ശ്മശാനത്തിൽ പ്രതിദിനം ശരാശരി പത്തു മൃതദേഹങ്ങളാണ് ഇപ്പോൾ എത്തുന്നത്. കൊവിഡല്ലാത്ത മൃതദേഹങ്ങൾ ഒഴിവാക്കേണ്ടി വരുന്നുവെന്നാണ് അധികൃതർ പറയുന്നത്.കോഴിക്കോട് ദിനം പ്രതി 15 മൃതദേഹങ്ങളാണ് ശ്മശാനത്തിൽ എത്തുന്നത് ഇവിടെ നിലവിൽ പ്രശ്നങ്ങളില്ല....
തിരുവനന്തപുരം:മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും. കൊവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് നീക്കം. ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് കാര്യങ്ങൾ അൽപ്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് പ്രതിദിന കണക്ക് ഇന്നലെ നാൽപ്പതിനായിരം കടന്നിരുന്നു.സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്നും നിയന്ത്രണങ്ങൾ കൂടുതൽ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും...
ഗുവാഹതി:അസമിൽ മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങൾ വരുതിയിലാക്കാൻ ലക്ഷ്യമിട്ട്​ ഇറക്കിയ എട്ട്​ മുസ്​ലിം സ്​ഥാനാർത്ഥികളും സംപൂജ്യരായതോടെ സംസ്​ഥാനത്ത്​ തുടങ്ങിയ എല്ലാ ന്യൂനപക്ഷ മോർച്ച യൂനിറ്റുകളും പിരിച്ചുവിട്ട്​ ബിജെപി. 126 അംഗ സഭയിൽ ഇത്തവണയും അധികാരം നിലനിർത്താനായെങ്കിലും മുസ്​ലിം പ്രാതിനിധ്യം ഉറപ്പാക്കാനാകാതെ പരാജയപ്പെടുകയായിരുന്നു.പല ബൂത്തുകളിലും ഈ സ്​ഥാനാർത്ഥികൾക്ക്​ 20 വോട്ടുപോലും ലഭിച്ചിട്ടില്ല. ഇതോടെയാണ്​ ന്യൂനപക്ഷ മോർച്ച സംസ്​ഥാന, ജില്ലാ, മണ്​ഡല സമിതികൾ പിരിച്ചുവിടു​ന്നതായി ബിജെപി സംസ്​ഥാന അധ്യക്ഷൻ രഞ്​ജിത്​ ദാസ്​...
കൊച്ചി:തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില വര്‍ദ്ധിപ്പിച്ചു. ഡീസലിന് 30 പൈസയും പെട്രോളിന് 23 പൈസയുമാണ് ഇന്ന് മാത്രം വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ മാത്രം ഒരു ലിറ്റര്‍ പെട്രോളിന്റെ വില 91 രൂപ 9 പൈസയായി. ഡീസലിന് 85 രൂപ 81 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 92.97 രൂപയായി. ഡീസലിന് 87.57 രൂപയുമായി.തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതിന് പിന്നാലെ മെയ് 3 മുതലാണ് ഇന്ധനത്തിന് വില...
ദുബായ്:കൊവിഡിൽ വിറങ്ങലിച്ചു നിൽക്കുന്ന ഇന്ത്യക്ക്​ കൂടുതൽ സഹായവുമായി യുഎഇ. ഏഴ്​ ടാങ്ക്​ ലിക്വിഡ്​ മെഡിക്കൽ ഓക്​സിജൻ കൂടി കപ്പൽമാർഗം ഇന്ത്യയിൽ എത്തിച്ചു. ദുബായിൽ നിന്ന്​ പുറപ്പെട്ട കപ്പൽ ഗുജറാത്തിലെ മുൻദ്ര പോർട്ടിലെത്തി. ഇന്ത്യയിൽ കപ്പൽ മാർഗമെത്തുന്ന ആദ്യത്തെ ലിക്വിഡ്​ മെഡിക്കൽ ഓക്​സിജനാണിത്​.യുഎഇയുടെ സഹായത്തിനും പിന്തുണക്കും നന്ദി അറിയിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുമ്പും വിമാന മാർഗം യുഎഇ ഓക്​സിജൻ കണ്ടെയ്​നറുകൾ അയച്ചിരുന്നു. ഇതിനുപുറമെ 157 വെൻറിലേറ്റർ അടക്കം...
ന്യൂഡൽഹി:ലോക്ഡൗൺ ഉൾപ്പെടെ സാധ്യതകൾ ചർച്ചയിലുണ്ടെന്നു നിതി ആയോഗ് അംഗവും ദേശീയ കൊവിഡ് വിദഗ്ധ സമിതി അധ്യക്ഷനുമായ ഡോ വി കെ പോൾ പറഞ്ഞു. ഓരോ സാഹചര്യത്തിലും കൂടുതൽ നടപടികൾ ആവശ്യമെങ്കിൽ സ്വീകരിക്കും. കൊവിഡ് നിയന്ത്രണത്തിന് സംസ്ഥാനങ്ങൾക്കു പൊതുനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മൃഗങ്ങളിൽ നിന്നു വൈറസ് വ്യാപനം ഉണ്ടാകുന്നില്ല. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കാണ് വ്യാപനം. – ഡോ പോൾ ആവർത്തിച്ചു.