Wed. Apr 24th, 2024
COVID 19 ERNAKULAM

എറണാകുളം:

എറണാകുളത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാല്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ് പൊലീസിന് നിര്‍ദേശം നല്‍കി. വിവാഹം ഉള്‍പ്പെടുയുള്ള ചടങ്ങുകളില്‍ മാനനണ്ഡം ലംഘിച്ചാല്‍ കേസെടുക്കും .

പ്രോട്ടോക്കോള്‍ ലംഘനം കര്‍ശനമായി പരിശോധിക്കാന്‍ കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയല്‍ കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

https://www.youtube.com/watch?v=LX2RE_nFJF0

രാജ്യത്ത് തന്നെ കൊവിഡ് കേസുകളില്‍ പൂനെ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ള ജില്ലയാണ് എറണാകുളം. കേരളത്തില്‍ ദിനം പ്രതിയുള്ള കൊവിഡ് കോസുകളില്‍ ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 800- 1000ത്തിനടുത്താനാണ് ഓരോ ദിവസവും ജില്ലയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് നടത്തുന്ന ജില്ല കൂടിയായത്കൊണ്ടാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് കളക്ടറും വ്യക്തമാക്കുന്നു. എങ്കില്‍ കൂടിയും ഇളവുകള്‍ ആള്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കളക്ടര്‍ പറയുന്നത്.

പൊതുചടങ്ങുകളിലും വിവാഹചടങ്ങുകളിലും പ്രോട്ടോക്കോള്‍ ലംഘനം നടക്കുന്നുണ്ട് എന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം കൂടി പരിഗണിച്ചാകും തീരുമാനം. കൊവിഡ് തുടങ്ങിയ കാലഘട്ടത്തിലേക്കുള്ല  ഒരു മടക്കമാണ് ജില്ലയില്‍ നടപ്പാക്കുന്നത്.

അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ള ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ ഏഴും കേരളത്തിലാണ്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ രൂക്ഷമായി ബാധിച്ച മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ രോഗം നിയന്ത്രണ വിധേയമാക്കുന്നതിനിടെയാണ് കേരളത്തില്‍ സ്ഥിതി രൂക്ഷമായി തുടരുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam