ഗള്‍ഫ് വാര്‍ത്തകള്‍; യുഎഇ പൗരത്വം നേടുന്നവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും

ഇരട്ട പൗരത്വം ഇന്ത്യ അംഗീകരിച്ചിട്ടില്ലാത്തതിനാൽ യുഎഇ പൗരത്വം നേടുന്നവർക്ക് മൂന്നു മാസത്തിനുള്ളിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും.

0
107
Reading Time: < 1 minute

ഇരട്ട പൗരത്വം ഇന്ത്യ അംഗീകരിച്ചിട്ടില്ലാത്തതിനാൽ യുഎഇ പൗരത്വം നേടുന്നവർക്ക് മൂന്നു മാസത്തിനുള്ളിൽ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും. പൗരത്വം ലഭിക്കുന്ന തീയതി മുതൽ മൂന്നു മാസത്തിനുള്ളിൽ പാസ്പോർടിന്റെ കാലാവധി നഷ്ടമാകും. പിന്നീട് അവർ നാട്ടിലേക്ക് വരണമെങ്കിൽ വിദേശ രാജ്യത്തേക്കു പോകുമ്പോൾ ആവശ്യമായ വീസയും മറ്റ് നടപടികളും ആവശ്യമായി വരും. ഇങ്ങനെയുള്ളവർക്ക് ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ അഥവാ ഒസിഐ കാർഡിന് അപേക്ഷിക്കാം. ഒസിഐ കാർഡ് ലഭിച്ചാൽ ഇന്ത്യയിൽ ജീവിതകാലം മുഴുവൻ വന്നുപോകാനുള്ള അനുമതി ലഭിക്കും. ഈ കാര്‍ഡുകള്‍ തിരിച്ചറിയൽ കാർഡുകളായിത്തന്നെ പരിഗണിക്കും.

മറ്റ് പ്രധാന ഗള്‍ഫ് വാര്‍ത്തകള്‍

  • ദുബൈയിലെ പുതിയ യാത്രാ നിബന്ധനകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍
  • അബുദാബിയിൽ പ്രവേശനത്തിന് കർശന നിയന്ത്രണം
  • ഇന്ത്യയില്‍ നിന്നു വാക്‌സീന്‍ ഒമാനില്‍ എത്തി
  • ഒമാൻ താൽക്കാലിക തൊഴിൽ പെർമിറ്റുകൾ അനുവദിക്കും
  • ഓ​ക്സ്ഫ​ഡ് വാ​ക്സി​ൻ ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി
  • സൗദിയെ ഉള്‍പ്പെടുത്താനാകില്ല; മാക്രോണിന്റെ നിര്‍ദേശം തള്ളി ഇറാന്‍
  • അ​ൽ​അ​ഹ്സ​യി​ൽ കൊവിഡ് വാക്സിനേഷൻ സെന്റർ സജ്ജമാകുന്നു
  • സൗദി അറേബ്യ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണശ്രമം
  • സൗദി അറേബ്യയില്‍ നേരീയ ഭൂചലനം രേഖപ്പെടുത്തി

Advertisement