33 C
Kochi
Wednesday, December 1, 2021

Daily Archives: 25th January 2021

Netaji
ന്യൂഡല്‍ഹി:നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനില്‍ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ അനാച്ഛാദനം ചെയ്ത​ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ചിത്രം മാറിപ്പോയതായി വിമര്‍ശനം.നേതാജിയുടെ ബയോപികിൽ നേതാജിയുടെ വേഷം ചെയ്​ത ബെംഗാളി നടന്‍ പ്രസൻജിത്​ ചാറ്റർജിയുടെ ചിത്രമാണ്​ രാഷ്​ട്രപതി ഭവനിൽ അനാച്ഛാദനം ചെയ്​തതെന്നാണ് വിമര്‍ശനം. സാമൂഹിക മാധ്യമങ്ങളിൽ വാദപ്രതിവാദം നടക്കുകയാണ്.125ാം ജന്മദിനത്തോട്​ അനുബന്ധിച്ച്​ രാഷ്​ട്രപതി ഭവനിൽ ജനുവരി 23നാണ്​​ നേതാജിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്​തത്. രാഷ്​ട്രപതിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ചടങ്ങിന്‍റെ...
ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല എന്ന് യോഗി ആദിത്യനാഥ്
ഉത്തർപ്രദേശ് ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യാനാഥ്. ഇത്തരം സ്തുതികൾ മോശമായി തോന്നേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികം ആഘോഷിക്കുന്നതിനായി നടന്ന പരിപാടിയിൽ ജയ് ശ്രീറാം വിളികൾ ഉയർന്നതിൻ്റെ പശ്ചാത്തലത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രസംഗം നിർത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആദിത്യനാഥിൻ്റെ പ്രതികരണം.സർക്കാർ പരിപാടിക്ക് “കുറച്ച് അന്തസ്സ്” ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു, ഇത് ഒരു രാഷ്ട്രീയ പാർട്ടി...
andhra murder
ചിറ്റൂര്‍:മക്കള്‍ പുനര്‍ജനിക്കുമെന്ന മന്ത്രവാദിയുടെ വാക്ക് കേട്ട് അധ്യാപക ദമ്പതികള്‍ രണ്ട് പെണ്‍മക്കളെ തലയ്ക്കടിച്ച് കൊന്നു. ആന്ധപ്രദേശിലെ ചിറ്റൂരാണ് സംഭവം. 22ഉം 27ഉം വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച രാത്രിആഭിചാരക്രിയയുടെ ഭാഗമായായിരുന്നു കൊലപാതകം. ചിറ്റൂർ സ്വദേശികളായ പദ്മജയും ഭർത്താവ് പുരുഷോത്തമും ചേർന്നാണ് മക്കളായ ആലേഖ്യയെയും സായി ദിവ്യയെയും കൊലപ്പെടുത്തിയത്.അടിച്ചുകൊന്ന ശേഷം ചുവന്ന സാരിയില്‍ ചുറ്റി വീട്ടില്‍ ഒളിപ്പിച്ച് വെക്കുകയായിരുന്നു.മാതാപിതാക്കള്‍ പൊലീസ് എത്തിയപ്പോള്‍ പറഞ്ഞത് ഞങ്ങള്‍ക്ക് ഒരു ദിവസത്തെ സമയം തരൂവെന്നാണ്. ഇന്ന് മുതൽ സത്യയുഗമാണെന്നും...
Bombay High Court
മുംബെെ:ചർമത്തിൽ തൊടാതെ ഒരു കുട്ടിയുടെ മാറിടത്തിലോ മറ്റ് സ്വകാര്യ ഭാഗങ്ങളിലോ മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗികപീഡനമാകില്ലെന്ന ബോംബെ ഹെെക്കോടതിയുടെ വിചിത്ര ഉത്തരവിനെതിരെ വിമര്‍ശനം ശക്തമാകുന്നു.ജനുവരി 24 അതായത് ദേശീയ ബാലാവകാശ ദിനത്തിന്‍റെ അന്ന് തന്നെയാണ് ബോംബെ ഹെെക്കോടതി ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ദിവസം തന്നെ ഇത്തര്തതിലൊരു ഉത്തരവ് പുറപ്പെടുവിച്ച്  അങ്ങേയറ്റം അപലപനീയം എന്നാണ് വിമര്‍ശനം. സിനിമ സംവിധായകനായ ദേശബന്ധു വളരെ രൂക്ഷമായ ഭാഷയിലാണ് ഈ ഒരു...
വാഷിങ്ടൻ ഡിസി:ബൈഡൻ - കമല ഹാരിസ് ടീം മറ്റൊരു ഇന്ത്യൻ അമേരിക്കൻ വംശജനുകൂടി ഉന്നത സ്ഥാനത്തു നിയമനം നൽകി.യുഎസ് ഇന്റർനാഷനൽ ഡവലപ്മെന്റ് ഫിനാ‍ൻസ് കോർപറേഷൻ ആക്ടിങ് അധ്യക്ഷനായി ദേവ് ജഗദീശനെ ബൈഡൻ നിയമിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇന്റർനാഷനൽ ട്രെയ്ഡ് ആൻഡ് ഡവലപ്മെന്റ് ഇൻസ്ട്രിയൽ ഡപ്യൂട്ടി ജനറൽ കോൺസൽലായി രണ്ടു ദശാബ്ദകാലത്തെ പ്രവർത്തന പരിചയമാണ് പുതിയ തസ്തികയിലേക്ക് നിയമിക്കുന്നതിനുള്ള അവസരം ഒരുക്കിയത്.
ഖത്തര്‍:ഭരണമാറ്റത്തിന് ദിവസങ്ങൾക്ക് ശേഷം ഖത്തറിലെ ഉപ വിദേശകാര്യ മന്ത്രി ലോൽവ അൽ ഖതർ ചൊവ്വാഴ്ച ടെഹ്‌റാനും വാഷിംഗ്ടൺ ഡിസിയും തമ്മിൽ “ക്രിയാത്മക സംഭാഷണ” ത്തിൽ ഏർപ്പെടുന്നു. “ഇത്തരമൊരു പങ്ക് വഹിക്കാൻ ഖത്തർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്, എന്നിട്ടും നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെടുന്നതിലും ഈ നടപടി സ്വീകരിക്കാൻ ഇപ്പോഴും മടിക്കുന്ന ഇരു പാർട്ടികളും ഞങ്ങളെ ക്ഷണിക്കേണ്ടതുണ്ട്,” അൽ-ഖതർ പറഞ്ഞു.
സൗദി:ലോകത്തിലെ ഏറ്റവും വേഗതയേറിയ വാക്സിനേഷൻ കാമ്പെയ്‌നുകളിൽ ഒന്ന് യുഎഇയിൽ വേഗത കൈവരിക്കുന്നു. ഇതിനകം തന്നെ 20 ദശലക്ഷത്തിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്, കൂടാതെ പ്രതിദിനം 100,000 ജാബുകൾ നൽകുകയും ചെയ്യുന്നു, മാർച്ച് മാസത്തോടെ ജനസംഖ്യയുടെ 50 ശതമാനം സംരക്ഷിക്കാൻ രാജ്യം പദ്ധതിയിടുന്നു. ദശലക്ഷക്കണക്കിന് ജീവിതങ്ങളെയും ഉപജീവനമാർഗങ്ങളെയും തകർത്ത മഹാമാരിയിൽ നിന്ന് കരകയറാനുള്ള ആദ്യ പാതയിലേക്ക് വാക്സിനേഷൻ ഡ്രൈവ് ഏർപ്പെടുത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു. ആധുനിക യുഗത്തിന്റെ മഹത്തായ വിനാശം...
ബാഹുബലി എന്ന വൻ ഹിറ്റിലൂടെ ലോകമറിഞ്ഞ സംവിധായകൻ  രാജമൗലിയുടെ പുതിയ ചിത്രമാണ് ആര്‍ആര്‍ആര്‍.സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു.രുധിരം രണം രൗദ്രം എന്നാണ് സിനിമയുടെ പൂര്‍ണ രൂപം.വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ജൂനിയര്‍ എൻടിആര്‍,രാം ചരണ്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആലിയ ഭട്ട് ആണ് നായിക. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്‍ജര്‍ ജോണ്‍സണും ചിത്രത്തിലുണ്ട്. അജയ് ദേവ്‍ഗണും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. സമുദ്രക്കനിയും ചിത്രത്തിലുണ്ട്
ബ്രസീലിൽ വിമാനാപകടം: 4 ഫുട്ബോൾ താരങ്ങൾ മരിച്ചു
ബ്രസീൽ വിമാനം തകർന്നു വീണ് 4 ഫുട്ബോൾ താരങ്ങൾ മരിച്ചു. ബ്രസീലിയൻ ഫുട്ബോൾ ക്ലബായ പൽമാസിൻ്റെ നാല് താരങ്ങളും ക്ലബ് പ്രസിഡൻ്റുമാണ് അപകടത്തിൽ മരിച്ചത്. ഒരു പ്രാദേശിക മത്സരത്തിനായി വിമാനത്തിൽ യാത്ര പോയതാണ് ഇവർ. അപകടത്തിൽ വിമാനത്തിൻ്റെ പൈലറ്റും മരണപ്പെട്ടു.പൽമാസ് താരങ്ങളായ ലുക്കാസ് പ്രക്‌സിഡസ്, ഗ്വിൽഹെർമെ നോയെ, റനുലെ, മാർക്കസ് മൊളിനരി, ക്ലബ് പ്രസിഡന്റ് ലുക്കാസ് മെയ്‌റ എന്നിവരാണ് മരിച്ചത്.പൽമാസ് നഗരത്തിനു സമീപമുള്ള ടൊക്കൻഡിനസ് എയർഫീൽഡിലാണ് അപകടം നടന്നത്. വിമാനം...
കടൽ മച്ചാന്റെ കടൽജീവിതം
ജീവിതമാർഗം തേടി കടലിൽ പോകുന്ന ഇരുപതു വയസുകാരൻ. നവമാധ്യമങ്ങളിലൂടെയും യൂട്യൂബിലൂടെയും തരംഗമാവുകയാണ് കുട്ടിസ്രാങ്ക് എന്നു വിളിക്കുന്ന വിഷ്ണു. ജീവിക്കാനായി കടലിനെ പ്രണയിക്കുന്നു കൂടെ കടലിന്‍റെ മക്കളുടെ ജീവിതം, മറ്റുള്ളവർക്കായി തുറന്നു കാട്ടുന്നു വിഷ്ണു അഴീക്കൽ. ഡിങ്കി ഫൈബർ വള്ളത്തിൽ ആഴക്കടലിൽ ചൂണ്ടയിട്ട് വലിയ കൊമ്പനെ പിടിക്കുന്നതിന്റെ സന്തോഷം വിഷ്ണുവിന്റെ വിലോഗുകളിൽ കാണാം.ലൈഫ് ഓഫ് ഫിഷെർമാൻ, കടൽ മച്ചാൻ എന്നീ നവമാധ്യമ കൂട്ടായ്മയും വിഷ്ണു അഴീക്കൽ എന്ന യൂട്യൂബ് ചാനലും വഴി...