Fri. Apr 19th, 2024

കിടങ്ങയം ഇബ്രാഹിം മുസ്​ലിയാർ ഔഷധച്ചെടികളെ സംബന്ധിച്ച്​ 1930ൽ രചിച്ച അറബി മലയാളം കൃതി പുനഃപ്രസിദ്ധീകരിച്ച്​ കൊണ്ടോട്ടി മാപ്പിള കലാ അക്കാദമി. മഖ്‌സനുല്‍ മുഫ്‌റദാത് എന്ന അറബി മലയാള കൃതിയാണ് കേരള സാംസ്‌കാരിക വകുപ്പി​‍ൻെറ ധനസഹായത്തോടെ പ്രസിദ്ധീകരിച്ചത്.1197 ഔഷധച്ചെടികളുടെ സവിശേഷതകളെക്കുറിച്ചും അവയുടെ പ്രയോഗത്തെക്കുറിച്ചുമാണ് കൃതിയിലുള്ളത്. സംസ്‌കൃതം, അറബി, മലയാളം, പേര്‍ഷ്യന്‍ കൃതികളെ അവലംബിച്ചാണ് ഗ്രന്ഥം രചിച്ചത്. ഔഷധങ്ങളുടെ ഹിന്ദി, ഉര്‍ദു, അറബി, പേര്‍ഷ്യന്‍, മലയാളം, ഇംഗ്ലീഷ് പേരുകള്‍ ചിത്ര സഹിതം ഇതില്‍ കൊടുത്തിട്ടുണ്ട്.

മൂന്ന് വാല്യങ്ങളില്‍ രചിച്ച ഈ ഗ്രന്ഥത്തി​‍ൻെറ കൈയെഴുത്ത് പ്രതി മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്ടെ ഒരു വീട്ടില്‍നിന്ന് കണ്ടെടുക്കുകയായിരുന്നു. ഡോ.കെ കെ എന്‍ കുറുപ്പി​‍ൻെറ നേതൃത്വത്തില്‍ കോഴിക്കോട് സര്‍വകലാശാല അറബി പഠനവിഭാഗത്തില്‍ നാഷനല്‍ മാനുസ്‌ക്രിപ്​റ്റ്​ മിഷ​‍ൻെറ സഹായത്തോടെ നടത്തിയ വര്‍ക് ഷോപ്പിൻ്റെ ഭാഗമായാണ് കൃതി കണ്ടെടുത്തത്. തുടര്‍ന്ന് കെകെഎന്‍ കുറുപ്പ് ചീഫ് എഡിറ്ററും ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി എഡിറ്ററുമായ സമിതി ഒറ്റ വാല്യത്തിലായി ക്രോഡീകരിച്ചു പ്രസിദ്ധീകരിക്കുകയായിരുന്നു. 700 രൂപയാണ് വില.

കടപ്പാട്: മാധ്യമം

By Divya