30 C
Kochi
Thursday, September 23, 2021

Daily Archives: 17th January 2021

അഹമ്മദാബാദ്​:യു.എസിലെ സ്റ്റാച്യു ഓഫ്​ ലിബർട്ടിയിൽ എത്തുന്നതിനേക്കാൾ സഞ്ചാരികൾ ഗുജറാത്തിലെ പ​ട്ടേൽ പ്രതിമ കാണാനെത്തുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ രണ്ട്​ വർഷത്തിനുള്ളിൽ 50 ലക്ഷം പേർ സ്റ്റാച്യു ഓഫ്​ യൂണിറ്റി സന്ദർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ കേവാദിയയിലേക്കുള്ള എട്ട്​ ട്രെയിനുകളുടെ ഫ്ലാഗ്​ ഓഫ്​ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മോദി. സ്റ്റാച്യു ഓഫ്​ യൂണിറ്റിയിലെത്തുന്ന സഞ്ചാരികൾക്കൊപ്പം നാട്ടുകാർക്കും പുതിയ റെയിൽവേ സംവിധാനം ഉപകാരപ്പെടും. കേവാദിയക്കടുത്തുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കും...
സുലവേസി:ഇന്തോനേഷ്യയിലെ സുലേവേസി ദ്വീപില്‍ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ 56 മരണം രേഖപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. എണ്ണൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. 15,000ത്തിലേറെ പേര്‍ വീട് ഉപേക്ഷിച്ച് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറിയതായി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.
തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.ജി. ആറിന്റെ നൂറ്റിനാലാം ജന്മദിനമാണ് ഇന്ന്. പകരം വയ്ക്കാനാവാത്ത നേതൃപാടവം കൊണ്ട് വിഭിന്നനായ തമിഴ്‌നാടിന്റെ പ്രിയ പുരട്ചി തലൈവന്റെ ഓർമകളുടെ ദിനം കൂടിയാണ് ഇന്ന്. മരുതൂർ ഗോപാലമേനോൻ രാമചന്ദ്രൻ എന്ന മലയാളി തമിഴ്നാടിന്റെ ഇദയക്കനിയായ ചരിത്രം പറയുമ്പോൾ അതിൽ ദ്രാവിഡ രാഷ്ട്രീയവും വെള്ളിത്തിരയിലെ ഇദയം കവരുന്ന പ്രകടനങ്ങളുമുണ്ട്.രാഷ്ട്രീയ നേതാവെന്നോ അഭിനേതാവെന്നോ തരം തിരിക്കാൻ സാധിക്കാത്ത അപൂർവത തന്നെ മുഖമുദ്ര.
ഉഗാണ്ട:ഏറെ വിവാദങ്ങള്‍ ഉയര്‍ന്ന ഉഗാണ്ട പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ വിജയിയായി നിലവിലെ പ്രസിഡന്റ് യോവേരി മുസേവേനിയെ ഇലക്ട്രല്‍ കമ്മിഷന്‍ പ്രഖ്യാപിച്ചു. ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയെ പൂര്‍ണ്ണമായും അട്ടിമറിച്ചുകൊണ്ടാണ് 35 വര്‍ഷമായി പ്രസിഡന്റായി തുടരുന്ന യോവേരിയെ തന്നെ വീണ്ടും തെരഞ്ഞെടുത്തതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.മുസേവേനിക്ക് 65 ശതമാനിത്തിലേറെ വോട്ടുകള്‍ ലഭിച്ചെന്നാണ് ഇലക്ട്രല്‍ കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ബോബി വൈന് 34.6 ശതമാനവും76കാരനായ മുസേവേനിയുടെ വര്‍ഷങ്ങള്‍ നീണ്ട ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയത് മുതല്‍ ബോബി വൈനെതിരെ...
തിരുവനന്തപുരം:ജീവനക്കാരുടെ എതിർപ്പ് ശക്തമാകുമ്പോഴും നിലപാടിലുറച്ച് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ.ഒരു വിഭാഗം പേർ തനിക്കെതിരെ തെറ്റിധാരണ പരത്തി ഉന്നത ഉദ്യോഗസ്ഥർതന്നെ എംഡിയെ ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് തുറന്ന് പറച്ചിൽ നടത്തിയതെന്നും സ്വിഫ്റ്റിൽ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എംഡിയും യൂണിയനുകളും തമ്മില്‍ നാളെ ചർച്ച നടത്തും.
മോസ്കോ:കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് നിർത്തിവെച്ച വിമാന സർവീസ് റഷ്യ പുനരാരംഭിക്കുന്നു. 27 മുതലാണ് സർവീസുകൾ പുനരാരംഭിക്കുക. റഷ്യൻ ഭരണകൂടത്തിൻെറ കൊറോണ വൈറസ് പ്രതിരോധ നടപടികൾക്കായുള്ള ഹെഡ്ക്വാർട്ടേഴ്സിൽ ചേർന്ന യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യ, ഖത്തർ, വിയറ്റ്നാം, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസിനാണ് അനുമതി നൽകിയത്. ഈ രാജ്യങ്ങളിൽ കോവിഡ് വ്യാപനം കുറഞ്ഞതായി വിലയിരുത്തിയാണ് തീരുമാനം.
കോഴിക്കോട്:മുസ്‌ലിം സംഘടനാ നേതാക്കളുമായി നിശ്ചയിച്ച കൂടിക്കാഴ്ച്ച മുടങ്ങിയതില്‍ വിശദീകരണവുമായി മിസോറാം ഗവര്‍ണറും ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനുമായ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള.മത നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരങ്ങള്‍ ഉണ്ടാക്കുകയാണ് താന്‍ ചെയ്തതെന്നും പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.സംസ്ഥാനരാഷ്ട്രീയത്തിലേക്ക് ഉടന്‍ മടങ്ങില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം കോഴിക്കോട് വെച്ച് നടത്താനിരുന്ന മുസ്‌ലിം സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച സംഘടനാ പ്രതിനിധികളാരും എത്താത്തതിനെ തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുകയായിരുന്നു.
കെഎസ്ആര്‍ടിസിയില്‍ കണ്ടെത്തിയത് ഗുരുതര പിഴവുകള്‍ . 100.75 കോടി രൂപ ചെലവാക്കിയതിന് കൃത്യമായ കണക്കില്ല. ചീഫ് ഓഫീസിൽ നിന്ന് യൂണിറ്റുകളിലേക്ക് നൽകിയ തുകയ്ക്ക് രേഖയില്ല. 2010 മുതൽ 2013 വരെയുള്ള കണക്കുകൾക്കാണ് രേഖയില്ലാത്തത്. കെ എം ശ്രീകുമാർ അടക്കം നാലു പേർ ഉത്തരവാദികളാണന്നും പിഴവുകളെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് ധനകാര്യ വിഭാഗം വ്യക്തമാക്കുന്നു.
ന്യൂഡൽഹി:കേന്ദ്രസർക്കാറിന്‍റെ നിർദേശപ്രകാരമാണ്​ നാഷനൽ ഇൻവെസ്റ്റിഗേഷൻഏജൻസി (എൻ.ഐ.എ) ​പ്രവർത്തിക്കുന്നതെന്ന്​ പഞ്ചാബി അഭിനേതാവ്​ ദീപ്​ സിദ്ദു. കർഷക സമരത്തെ പിന്തുണച്ച സിദ്ദു ഉൾപ്പെടെ നാൽപതോളം പേരെ ​ചോദ്യം ​ചെയ്യാൻ എൻ.ഐ.എ നോട്ടീസ്​ അയച്ചതിനെ തുടർന്നാണ്​ പ്രതികരണം.
കൊല്‍ക്കത്ത:റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോ സ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് ചോര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.ബാലക്കോട്ട് സ്ട്രൈക്കുകളെക്കുറിച്ചും ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുന്നതിനെക്കുറിച്ചും ടിവി അവതാരകനായ അര്‍ണബ് ഗോസ്വാമിക്ക് സര്‍ക്കാര്‍ മുന്‍കൂട്ടി വിവരം നല്‍കിയെന്ന കാര്യം വാട്‌സ് ആപ്പ് ചാറ്റ് പുറത്തു പറഞ്ഞു.രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും...