Tue. Jul 1st, 2025
മുംബൈ:

രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ കടപ്പത്രം വഴി 5,000 കോടി രൂപ സമാഹരിക്കും. ഇഷ്യു ജനുവരി 15-ന് ആരംഭിച്ച് 29-ന് അവസാനിക്കും. കടപ്പത്രം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യും. ആയിരം രൂപ മുഖവിലയുള്ള ഓഹരിയാക്കി മാറ്റാനാവാത്ത സെക്യൂവേഡ് കടപ്പത്രങ്ങള്‍ക്ക് 7.15 ശതമാനം വരെ കൂപ്പണ്‍ റേറ്റ് ലഭിക്കും.ഡീമാറ്റ് ഫോമിലാണ് കടപ്പത്രം ലഭിക്കുക. കുറഞ്ഞതു 10 കടപ്പത്രത്തിന് അപേക്ഷിക്കണം. കെയര്‍ റേറ്റിംഗ്‌സ് ലിമിറ്റഡ്, ക്രിസില്‍ ലിമിറ്റഡ്, ഇക്ര ലിമിറ്റഡ് എന്നീ റേറ്റിംഗ് കടപ്പത്രത്തിനു നല്‍കിയിട്ടുണ്ട്.

By Divya