25 C
Kochi
Monday, June 21, 2021

Daily Archives: 15th January 2021

തിരുവനന്തപുരം:സ്റ്റാർട്ട് അപ്പുകളുടെ പ്രോത്സാഹനത്തിന് സംസ്ഥാന ബജറ്റിൽ ആറിന പരിപാടികൾ. വായ്പ പിന്തുണയും സർക്കാർ പദ്ധതികളിൽ മുൻഗണനയും ഉൾപ്പടെ വിവിധ പദ്ധതികളാണ് സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കായി ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപതിനായിരം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഭാവിയിലേക്ക് വലിയ ആത്മവിശ്വാസം നൽകുന്നതായി സ്റ്റാർട്ട് അപ്പ് സംരംഭകർ പ്രതികരിച്ചു.
കടുത്ത പ്രതിസന്ധി നേരിടുന്ന റബ്ബർ കര്‍ഷകര്‍ക്കും ബജറ്റില്‍ സഹായം. റബ്ബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തി. നെല്ലിന്റെയും നാളികേരത്തിന്‍റെയും സംഭരണ വില ഉയര്‍ത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. നെല്‍കൃഷി വികസനത്തിന് 116 കോടിയും നെല്‍കൃഷിക്ക് ഹെക്ടറിന് 5500 രൂപ വീതവും ധനസഹായം നല്‍കും. 150 രൂപയായിരുന്ന റബ്ബറിന്‍റെ തറവില 170 രൂപയായാണ് ഉയര്‍ത്തിയത്. കേന്ദ്രസര്‍ക്കാര്‍ റബ്ബറിന് 200 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. നാളികേരത്തിന്‍റെ സംഭരണ വില 32...
കേരളത്തെ വൈജ്ഞാനിക സമ്പദ്ഘടനയാക്കി മാറ്റാന്‍ ബൃഹദ്പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി. കേരളത്തില്‍ ഇന്റര്‍നെറ്റ് ഹൈവേ ആരുടേയും കുത്തകയാവില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കെഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും. ദുര്‍ബലവിഭാഗങ്ങള്‍ക്ക് പകുതി വിലയ്ക്ക് ലാപ്ടോപ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.സാങ്കേതിക വിദ്യയുടെ പിന്തുണയോടെ വിജ്ഞാന വ്യാപനം ലക്ഷ്യമിട്ടുളള പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ജൂലൈയില്‍ കെ–ഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കും. ആദ്യ ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് ലഭ്യമാക്കും. കെ–ഫോണിന്റെ...
ബജറ്റില്‍ ഇടം പിടിച്ച വളരെ വ്യത്യസ്തമായ പദ്ധതിയാണ് നാലിന ഇന്നവേഷന്‍ കര്‍മപരിപാടി. വിവിധ മേഖലകളിലെ നൂതനാശയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത പദ്ധതിയാണിത്. സ്റ്റാര്‍ട്ടപ്പ് രംഗത്തിന്‍റെ സമഗ്ര പുരോഗതിക്കുളള നിര്‍ദേശങ്ങളും ബജറ്റിലിടം പിടിച്ചു
കാരുണ്യ പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് മരുന്നുകള്‍ വീട്ടില്‍ എത്തിച്ചുനല്‍കുമെന്ന് ധനമന്ത്രി തോതോമസ് ഐസക്ക്.പട്ടിക വിഭാഗങ്ങള്‍ക്ക് വീടിന് 2080 കോടി. 2021–22ല്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് 40,000 വവീടുകള്‍ അനുവദിക്കും. പട്ടികവർഗ വിഭാഗത്തിന് 12000 വീടുകള്‍ നൽകും. മല്‍സ്യമേഖലയ്ക്ക് 1500 കോടി.
തിരുവനന്തപുരം: പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.സുഗതകുമാരിക്ക് സ്മാരകം നിര്‍മിക്കാന്‍ രണ്ടു കോടി രൂപയും മാറ്റിവച്ചു.
തി​രു​വ​ന​ന്ത​പു​രം: ക്ഷേമ പെൻഷൻ 1600 രൂപയാക്കി ഉയർത്തിയും തൊഴിലിനും ഉന്നത വിദ്യാഭ്യാസത്തിനും ഊന്നൽ നൽകിയുമുള്ള ഇടതു സർക്കാറിന്‍റെ അവസാന ബജറ്റ്​ ധനമന്ത്രി തോമസ്​ ഐസക്​ നിയമസഭയിൽ​ അ​വ​ത​രി​പ്പിച്ചു. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റാണ്​ തോമസ്​ ഐസക്​ അവതരിപ്പിച്ചത്​. സർവ മേഖലയേയും സ്​പർശിച്ചായിരുന്നു ബജറ്റ്​ പ്രസംഗം. തൊഴിൽമേഖലക്കും ഉന്നത വിദ്യാഭ്യാസത്തിനുമാണ്​ ഈ വർഷത്തെ ബജറ്റിൽ ഊന്നൽ നൽകുന്നത്​. മുൻ വർഷങ്ങളിലേത്​ പോലെ ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നുണ്ട്​.
തിരുവനന്തപുരം:എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തിയും ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്നു പ്രഖ്യാപിച്ചും ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിന്റെ ബജറ്റ്. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഏപ്രിലിൽ പരിഷ്കരിക്കും. ശമ്പളകുടിശിക 3 ഗഡുക്കളായി നൽകും. എല്ലാ തദ്ദേശ ജനപ്രതിനിധികളുടെയും ഓണറേറിയം 1000 രൂപ വീതം വർദ്ധിപ്പിച്ചു. ലൈഫ് മിഷനിൽ 40,000 പട്ടികജാതി കുടുംബങ്ങൾക്കും 12000 പട്ടികവർഗ കുടുംബങ്ങൾക്കും വീട് നൽകും– 2080 കോടിയാണു ചെലവ്.
മ​സ്​​ക​ത്ത്​:ഒ​മാ​നി സ​മ്പ​ദ്​​ഘ​ട​ന അ​ടു​ത്ത​വ​ർ​ഷം അ​തി​വേ​ഗ വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന്​ ലോ​ക​ബാ​ങ്ക്​ റി​പ്പോ​ർ​ട്ട്. 7.9 ശ​ത​മാ​ന​ത്തി​െൻറ റി​യ​ൽ ജി.​ഡി.​പി വ​ള​ർ​ച്ച​യാ​ണ്​ സ്വ​ന്ത​മാ​ക്കു​ക.പ​ശ്ചി​മേ​ഷ്യ​യി​ലെ​യും വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ മേ​ഖ​ല​യി​ലെ​യും രാ​ജ്യ​ങ്ങ​ളി​ൽ ഒ​മാ​നാ​യി​രി​ക്കും വ​ള​ർ​ച്ച​നി​ര​ക്കി​ൽ മു​ന്നി​ലെ​ന്ന്​ ലോ​ക​ബാ​ങ്ക്​ പ്ര​സി​ദ്ധീ​ക​രി​ച്ച 'ഗ്ലോ​ബ​ൽ ഇ​ക്ക​ണോ​മി​ക്​ പ്രോ​സ്​​പെ​ക്​​ട​സ്​' റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
Thanur police finally caught shajahan accused in theft series
 മലപ്പുറം:കഴിഞ്ഞ മൂന്നുമാസമായി മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അര്‍ധരാത്രി മുഖം മറച്ച് ആയുധങ്ങളുമായി നടന്നു മോഷണം നടത്തിയിരുന്നയാൾ ഒടുവിൽ പിടിയിലായി. ഒഴൂര്‍ കുട്ടിയമാക്കാനകത്തു വീട്ടില്‍ ഷാജഹാ(55)നെയാണ് താനൂര്‍ പോലീസിലെ പ്രത്യേകാന്വേഷണ സംഘം തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.2020 ഒക്ടോബര്‍ മുതലാണ് താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്ഥലങ്ങളിൽ മുഖം മറച്ച്, ഷര്‍ട്ട് ധരിക്കാതെ, ബാഗ് തോളില്‍ തൂക്കി കൈയില്‍ ആയുധവുമായി സ്ഥിരമായി രാത്രി കറങ്ങി നടന്നത്....