Thu. Apr 25th, 2024

ഐഎസ്എല്‍ ഏഴാം സീസണില്‍ ആദ്യ രണ്ട് സ്ഥാനക്കാരുടെ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിക്ക് വിജയം. സമഗ്രമേഖലയിലും എടികെ മോഹന്‍ ബഗാനെ പിന്നിലാക്കിയാണ് മുംബൈ വിജയം പിടിച്ചെടുത്തത്.  ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈ എടികെയെ മറികടന്നത്. 69ാം മിനിറ്റില്‍ ബര്‍ത്തലോമെവ് ഒഗ്ബച്ചെ വിജയ ഗോള്‍ നേടി. ഗോള്‍ രഹിതമായ രണ്ടാം പകുതിക്ക് ശേഷമാണ് മുംബൈ മത്സരം പിടിച്ചത്. ബോള്‍ പോസെഷനിലും ഷോട്ടിലും പാസിലുമെല്ലാം മുംബൈ എടികെ മോഹന്‍ബഗാനെ പിന്നിലാക്കി.

By Divya