32 C
Kochi
Monday, April 12, 2021

Daily Archives: 8th January 2021

നിയമസഭ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ്. എംപിമാർക്ക് എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുമതി നൽകേണ്ടെന്ന് ഹൈക്കമാൻഡിൽ ധാരണയായി. പാർലമെന്റിൽ കോൺ​ഗ്രസ് അം​ഗസംഖ്യ കുറയ്ക്കാനാവില.എന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. ഒരു സംസ്ഥാനത്തും ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ.
കൽപറ്റ ∙ സ്വകാര്യ മെഡിക്കൽ കോളേജായ ഡിഎം വിംസ് ഏറ്റെടുക്കേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചതോടെ വയനാട്ടുകാരുടെ മെഡിക്കൽ കോളേജ് എന്ന സ്വപ്നത്തിനുമേൽ വീണ്ടും കരിനിഴൽ. ഡിഎം വിംസ് ഏറ്റെടുത്ത് സർക്കാർ മെഡിക്കൽ കോളേജ് ആക്കാനുള്ള നടപടികൾ ഏറെക്കുറെ പൂർത്തിയായപ്പോഴാണ് സർക്കാർ ഒറ്റയടിക്ക് പിൻവാങ്ങിയത്.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിയമസഭയുടെ പരിശുദ്ധി കളങ്കപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡെപ്യൂട്ടി സ്പീക്കറെ ചുമതലയേല്‍പിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സ്പീക്കർ നേരിടുന്നത് ഗുരുതര ആരോപണങ്ങളെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. നിരപരാധിയെങ്കില്‍ അതിനെ ധൈര്യപൂര്‍വം നേരിടണം. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തെ സ്പീക്കര്‍ അട്ടിമറിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു.
ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. സഭയിൽ പത്തുമിനിറ്റോളം മുദ്രാവാക്യം വിളിച്ചശേഷ ഇറങ്ങിപ്പോയി. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനിടെ സർക്കാരിനെതിരെയും സ്പീക്കർക്കെതിരെ പ്രതിഷേധ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയില്‍ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിച്ചു. സ്വര്‍ണക്കടത്ത്, അഴമതിയുടെ കേന്ദ്രം മുഖ്യമന്ത്രിയും ഓഫിസും എന്ന് ബാനര്‍.
തിരുവനന്തപുരം: വീട് ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരണപ്പെട്ട സംഭവത്തിന് കാരണമായ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കാന്‍ സര്‍ക്കാര്‍ നീക്കം. വസ്തു കൈവശം വെച്ചിരിക്കുന്ന വസന്ത ഭൂമി സ്വന്തമാക്കിയതിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പട്ടയം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്ആത്മഹത്യ ചെയ്ത രാജന്‍-അമ്പിളി ദമ്പതികളുടെ മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും പേരില്‍ ഭൂമി .കൈമാറാനാണ് സാധ്യത. രാജനും കുടുംബവും താമസിച്ചിരുന്ന ഭൂമി വസന്തയുടേതാണെന്ന് നേരത്തേ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഭൂമി വസന്ത...
opposition left assembly session during Governor's address
 പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാം സമ്മേളനത്തിന് തുടക്കമായി. പ്രതിഷേധ ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നിയമസഭയിൽ. സർക്കാരിനും സ്പീക്കർക്കുമെതിരെ മുദ്രാവാക്യം വിളികൾ നടത്തിയ ശേഷം നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. അംഗങ്ങൾ സഭയ്ക്ക് പുറത്തേക്ക് നീങ്ങി. https://www.youtube.com/watch?v=WAkeK_pST9w
വാഷിംഗ്ടണ്‍: ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്യാബിനറ്റ് അംഗം രാജിവെച്ചു. വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‌സി ഡേവോസാണ് രാജിവെച്ചത്. ക്യാപിറ്റോളിലെ സംഭവവികാസങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയെന്ന് പാര്‍ട്ടി അംഗങ്ങള്‍ വിലയിരുത്തിയിരുന്നു.
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ മുന്‍ കളമശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെ സി.പി.ഐ.എം തിരിച്ചെടുത്തു.വ്യാഴാഴ്ച ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗത്തിലാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കാനുള്ള തീരുമാനം പാര്‍ട്ടിയെടുത്തത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ നേതൃത്വത്തിലാണ് ജില്ലാ കമ്മിറ്റി ചേര്‍ന്നത്.
സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ സെഞ്ചുറിയുമായി ഓസീസ് സൂപ്പര്‍താരം സ്റ്റീവ് സ്‌മിത്തിന്‍റെ തിരിച്ചുവരവ്. പരമ്പരയില്‍ ആദ്യമായി രണ്ടക്കം കണ്ട സ്‌മിത്ത് 201 പന്തില്‍ നിന്നാണ് 27-ാം ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കിയത്. രണ്ടാംദിനം ആദ്യ സെഷനില്‍ ജഡേജ നല്‍കിയ പ്രഹരത്തില്‍ വിറച്ച ഓസീസ് ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റിന് 291 റണ്‍സെന്ന നിലയിലാണ്. സ്‌മിത്തിനൊപ്പം(102*), സ്റ്റാര്‍ക്കാണ്(10*) ക്രീസില്‍. 
ന്യൂദല്‍ഹി: കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് സംബന്ധിച്ച് നാല് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചു.കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കത്തയച്ചത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ പറയുന്നു.