32 C
Kochi
Monday, April 12, 2021

Daily Archives: 8th January 2021

ദില്ലി: രാജ്യത്ത് നടപ്പു സാമ്പത്തിക വർഷം (2020-21) ജിഡിപി 7.7 ശതമാനം ചുരുങ്ങുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 1952 ന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയാകും ഇതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊവിഡ് വൈറസ് പടർന്ന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ അടച്ചുപൂട്ടലടക്കം രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുകയാണ്. പിന്നാലെയാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ടും പുറത്ത് വരുന്നത്. 
farmers protest; PM Modi releases Rs18,000 crore as part of PM-Kisan scheme, addresses farmers across states
ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരം നാൽപത്തിനാലാം ദിവസത്തിലേക്ക് കടന്നതോടെ കർഷക സംഘടനകളുമായി കേന്ദ്രത്തിന്റെ എട്ടാംവട്ട ചർച്ച ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ദില്ലി വിഗ്യാൻ ഭവനിലാണ് ചർച്ച. നിയമങ്ങൾ പിൻവലിക്കില്ല എന്ന നിലപാട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമർ വീണ്ടും ആവർത്തിച്ചിട്ടുണ്ട്. അതേ സമയം താങ്ങുവിലയുടെ കാര്യത്തിൽ നിയമപരമായ പരിരക്ഷ നൽകാമെന്ന കാര്യമാണ് സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ ഈക്കാര്യം മാത്രമായി ഒരു നീക്ക് പോക്കിന്...
Sister Abhaya Murder: Kerala Catholic Priest, Nun Get Life Imprisonment
കൊച്ചി: അഭയാ കേസ് വിധിയിൽ സംശയം പ്രകടിപ്പിച്ച് സിറോ മലബാർ സഭാ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിന്‍റെ മുഖപ്രസംഗം. കോടതി വിധിയിലൂടെ ഉണ്ടായത് സന്പൂ‍ർണ സത്യമാണോയെന്ന് സംശയമുണ്ടെന്നും കേസന്വേഷണത്തിന്‍റെ നാൾ വഴികളിൽ സ്ത്രീത്വം അപമാനിക്കപ്പെട്ടെന്നും മുഖപ്രസംഗത്തിലുണ്ട്.അഭയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് കൊട്ടൂരും സിസ്റ്റർ സ്റ്റെഫിയും മേൽക്കോടതിയിൽ അപ്പീൽ നൽകാനിരിക്കെയാണ് അനീതിയുടെ അഭയാഹരണം എന്ന പേരിൽ സത്യദീപത്തിന്‍റെ എഡിറ്റോറിയൽ. അഭയയ്ക്ക് നീതി കൊടുക്കാനുളള ശ്രമത്തിനിടയിൽ മറ്റുളളവർക്ക് നീതി...
വാഷിങ്ടൻ ∙ ലോകത്തെ ഞെട്ടിച്ച് ട്രംപ് അനുയായികൾ യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരം കയ്യേറി നടത്തിയ അട്ടിമറി നീക്കം പരാജയപ്പെട്ടു. അക്രമികളെ തുരത്തിയ ശേഷം രാത്രി വൈകി ചേർന്ന യുഎസ് കോൺഗ്രസ് സമ്മേളനം നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചു. തുടർന്ന്, ജനുവരി 20ന്  അധികാരക്കൈമാറ്റത്തിനു ട്രംപ് തയാറാണെന്നു വ്യക്തമാക്കി വൈറ്റ് ഹൗസിൽ നിന്ന് പ്രസ്താവന പുറത്തുവന്നു.
സീരിയൽ നടി വി.ജെ.ചിത്രയുടെ ആത്മഹത്യാ കേസിന്റെ അന്വേഷണം സെൻട്രൽ ക്രൈം ബ്രാഞ്ചിനു കൈമാറി. വിശദമായ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെയാണു നടപടി.അതിനിടെ അറസ്റ്റിലായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിനോടു റിപ്പോര്‍ട്ടു തേടി.
മഡ്ഗാവ്: പുതുവര്‍ഷത്തിലും കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കഷ്ടകാലം തീരുന്നില്ല. ഐഎസ്എല്ലില്‍ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ഒഡീഷ എഫ്‌സിയോട് രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റ് കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും ആരാധകരെ നിരാശരാക്കി. മത്സരത്തില്‍ ആദ്യം ലീഡെടഡുത്തെങ്കിലും പ്രതിരോധപ്പിഴവില്‍ പിന്നീട് നാലു ഗോളുകള്‍ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് തോറ്റു മടങ്ങിയത്. തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സ് പോയന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്ത് തുടരുമ്പോള്‍ ജയത്തോടെ അവസാന സ്ഥാനത്തുള്ള ഒഡീഷ ബ്ലാസ്റ്റേഴ്സുമായുള്ള വ്യത്യാസം ഒരു പോയന്‍റാക്കി കുറച്ചു.
തിരുവനന്തപുരം / കൊച്ചി ∙ നിയമസഭാ ചട്ടങ്ങൾ ഉദ്ധരിച്ചു കൊണ്ടുള്ള പ്രതിരോധം അവസാനിപ്പിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഒടുവിൽ കസ്റ്റംസിനു മുന്നിലേക്ക്. സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുമ്പോൾ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ കൊച്ചിയിൽ ഡോളർ കടത്തുകേസിൽ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനു ഹാജരാകും. ഇന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധത്തിനും ഇതു കാരണമായേക്കാം. കസ്റ്റംസ് നിലപാട് കടുപ്പിച്ചതോടെയാണ്...
തിരുവനന്തപുരം: പാലാ അടക്കമുള്ള നിയമസഭാ സീറ്റുകളിൽ നിലപാട് കടുപ്പിച്ച് എൻസിപി. സീറ്റ് വിട്ടുകൊടുത്ത് വിട്ടുവീഴ്ചക്കില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ പ്രതികരിച്ചു. പാലാ അടക്കമുള്ള മുഴുവൻ സീറ്റുകളിലും എൻസിപി തന്നെ മത്സരിക്കും. സീറ്റുകൾ വിട്ടു കൊടുക്കേണ്ടെന്ന് തന്നെയാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടെന്നും സീറ്റുവിഷയത്തിൽ കേന്ദ്രത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  സിറ്റിംഗ് സീറ്റുകളിൽ കൈവച്ചാൽ മുന്നണി വിടണമെന്ന തീരുമാനത്തിൽടിപി പീതാംബരൻ മാസ്റ്ററും മാണി സി കാപ്പനും ഒപ്പം കേന്ദ്രനേതൃത്വവും ഉണ്ടെന്നുറപ്പായതോടെ എൽഡിഎഫിന് ഇത്...