Fri. Jul 4th, 2025

ദുബായ്∙ കാമറൂൺ ഫുട്ബോൾ താരം  സാമുവൽ എറ്റോയ്ക്ക് യുഎഇ  ഗോൾഡൻ വീസ നൽകി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഓഫിസിലെത്തിയ സാമുവൽ എറ്റോയ്ക്ക് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി  വീസാ കൈമാറി. ആഫ്രിക്കൻ പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നാലു തവണ നേടിയ എറ്റോ എക്കാലത്തെയും മികച്ച ആഫ്രിക്കൻ കളിക്കാരിൽ ഒരാളായാണ് കായിക ലോകം കണക്കാക്കുന്നത്.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ  2000 ലെ  ഒളിംപിക്സിൽ കാമറൂണിന് ആദ്യ സ്വർണ മെഡൽ സമ്മാനിച്ച പ്രധാന കളിക്കാരനാണ് സാമുൽ. നാല് ആഭ്യന്തര ക്ലബ് കിരീടങ്ങളും മൂന്ന് തവണ  യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫിയും നേടിയിട്ടുണ്ട്.  ക്ലബ് ഫുട്ബോളിൽ 350 ഗോളുകൾ അടിച്ച  സാമുവൽ എറ്റോ,- 2019 ലാണ്  ഫുട്ബോളിൽ നിന്ന്  വിരമിച്ചത്.

By Divya