Fri. Apr 26th, 2024
റിയാദ്:

 
അഴിമതിക്കേസിൽ സൗദി അറേബ്യയിൽ മുൻ മേജർ ജനറലടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. നിരവധി ഉന്നത ഉദ്യോഗസ്ഥർ അറസ്റ്റിലായിട്ടുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം ക്രിമിനൽ കേസുകളെടുത്തെന്നും പ്രതികളെ അറസ്റ്റ് ചെയ്ത് നിയമ നടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കയാണെന്നും സൗദി അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു. രാജ്യസുരക്ഷ വിഭാഗത്തിൽ നിന്ന് വിരമിച്ച മേജർ ജനറൽ, വ്യവസായ പ്രമുഖർ, റെഡ് ക്രസന്റ് അതോറിറ്റിയിലെ സാമ്പത്തിക വിഭാഗം മേധാവി, മുൻ അംബാസഡർമാർ, സക്കാത്ത് ആൻഡ് ടാക്സ് ഉദ്യോഗസ്ഥൻ, കോടതി ഉദ്യേഗസ്ഥൻ, യൂനിവേഴ്സിറ്റി ജീവനക്കാരൻ, ബലദിയ മുൻ മേധാവി, പാസ്പോർട്ട് ഉദ്യോഗസ്ഥൻ, നാവികസേന ഉദ്യേഗസ്ഥർ, നാർകോട്ടിക് കൺട്രോൾ ദേശീയ സമിതി മുൻ ജനറൽ സെക്രട്ടറി തുടങ്ങിയവരാണ് പിടിയിലായത്.