Fri. Apr 26th, 2024
polling
കൊ​ച്ചി:

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി കഴിഞ്ഞതോടെ, ത്രി​ത​ല തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ ചി​ത്രം വ്യ​ക്തം. മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു പു​റ​മേ വി​മ​ത​രുടെയും സ്വ​ത​ന്ത്ര​രുടെയും സാന്നിധ്യം കൂടിയാകുമ്പോൾ പോ​രാ​ട്ട​ച്ചൂടേറും. 27 ഡി​വി​ഷ​നു​ക​ളു​ള്ള എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ നി​ല​വി​ൽ ഭ​ര​ണം യു​ഡി​എ​ഫി​നാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന സ്ഥാ​നാ​ര്‍​ഥി​ക​ളെ​ അ​റി​യാം.

ആവേശച്ചൂടിൽ ആ​വോ​ലി​

മൂ​വാ​റ്റു​പു​ഴ: പാ​ല​ക്കു​ഴ, ആ​ര​ക്കു​ഴ, ആ​വോ​ലി, മ​ഞ്ഞ​ള്ളൂ​ര്‍, ക​ല്ലൂ​ര്‍​ക്കാ​ട്, ആ​യ​വ​ന പ​ഞ്ചാ​യ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ആ​വോ​ലി ഡി​വി​ഷ​ന്‍ പൊ​തു​വേ യു​ഡി​എ​ഫി​നു മേ​ല്‍​ക്കൈ​യു​ള്ള മേ​ഖ​ല​യാ​ണ്. മൂ​ന്നു മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​ചാ​ര​ണ രം​ഗ​ത്തു സ​ജീ​വ​ം. ജ​ന​റ​ല്‍ ഡി​വി​ഷ​നാ​യ ആ​വോ​ലി​യി​ല്‍ ജ​യിം​സ് മാ​നു​വ​ല്‍ കു​രു​വി​ത്ത​ടം, (എ​ല്‍​ഡി​എ​ഫ്), ഉ​ല്ലാ​സ് തോ​മ​സ് (യു​ഡി​എ​ഫ്), സെ​ബാ​സ്റ്റ്യ​ന്‍ തു​രു​ത്തി​പ്പി​ള്ളി (എ​ന്‍​ഡി​എ ) എ​ന്നി​വ​രാ​ണു മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള്‍. ക​ഴി​ഞ്ഞ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ര​ണ്ടാം പ​കു​തി​യി​ല്‍ പ്ര​സി​ഡന്‍റാ​യി​രു​ന്ന യു​ഡി​എ​ഫി​ലെ ഡോ​ളി കു​ര്യാ​ക്കോ​സ്, 14,245 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ഇ​വി​ടെ ജ​യി​ച്ച​ത്.

ഉ​ല്ലാ​സ് തോ​മ​സ് (50)-യു​ഡി​എ​ഫ്

പാ​മ്പാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്, പാ​ല​ക്കു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ഉ​ല്ലാ​സ് തോ​മ​സ് ഡി​സി​സി സെ​ക്ര​ട്ട​റി​യാ​ണ്. പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് 25 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​പ​രി​ച​യം. കാ​ര്‍​ഷി​ക വി​ഷ​യ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: ജി​ഡി​സി.

ജ​യിം​സ് മാ​നു​വ​ല്‍ കു​രു​വി​ത്ത​ടം (71) -എ​ല്‍​ഡി​എ​ഫ്

ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ആ​ര​ക്കു​ഴ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, ഗ്ലോ​ബ​ല്‍ മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ കേ​ര​ള സെ​ക്ട​ര്‍ പ്ര​സി​ഡ​ന്‍റ്, എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -ബി ​സം​സ്ഥാ​ന നി​ര്‍​വാ​ഹ​കസ​മി​തി അം​ഗം. മൂ​വാ​റ്റു​പു​ഴ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ന്‍. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: ബി​കോം, എ​ല്‍​എ​ല്‍​ബി.

സെ​ബാ​സ്റ്റ്യ​ന്‍ തു​രു​ത്തി​പ്പ​ള്ളി (61) -എ​ന്‍​ഡി​എ

ബി​ജെ​പി സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം. പൈ​നാ​പ്പി​ള്‍ ഫാ​ര്‍​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സ്ഥാ​പ​ക​രി​ല്‍ ഒ​രാ​ളും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്‍റു​മാ​ണ്. ജി​ല്ലാ വോ​ളി​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ അം​ഗ​മാ​യ ഇ​ദ്ദേ​ഹം ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​തൃ​ത്വ​ത്തി​ലു​മു​ണ്ട്. മി​ക​ച്ച ക്ഷീ​ര​ക​ര്‍​ഷ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ര്‍​ഡ് ജേ​താ​വാ​ണ്. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: ഐ​ടി​ഐ

ഭൂ​ത​ത്താ​ന്‍​കെ​ട്ടിനായി വ​നി​താപോര്

കോ​ട്ട​പ്പ​ടി, പി​ണ്ടി​മ​ന, നെ​ല്ലി​ക്കു​ഴി, കീ​രം​പാ​റ (ഭാ​ഗി​കം) പ​ഞ്ചാ​യ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണു ഭൂ​ത​ത്താ​ന്‍​കെ​ട്ട് ഡി​വി​ഷ​ന്‍. ഇ​ക്കു​റി വ​നി​താ സം​വ​ര​ണമാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫി​ലെ എം.​എം. അ​ബ്ദു​ള്‍ ക​രീം 1877 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ജ​യി​ച്ചെ​ങ്കി​ലും കോ​ട​തി​വി​ധി​യി​ലൂ​ടെ എ​ല്‍​ഡി​എ​ഫി​ലെ കെ.​എം. പ​രീ​തി​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ര​ഹ്ന നൂ​റു​ദ്ദീ​ന്‍ (യു​ഡി​എ​ഫ്), റ​ഷീ​ദ സ​ലിം (എ​ല്‍​ഡി​എ​ഫ്), വി​നോ​ദി​നി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (എ​ന്‍​ഡി​എ) എ​ന്നി​വ​രാ​ണു മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ള്‍.

ര​ഹ്ന നൂ​റു​ദ്ദി​ന്‍ (41) -യു​ഡി​എ​ഫ്

നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​മാ​ണ്. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നെ​ല്ലി​ക്കു​ഴി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്, കു​ടും​ബ​ശ്രീ സം​രം​ഭ​ക പ​രി​ശീ​ല​ക എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗും ടെ​യ്‌​ല​റിം​ഗ് പ​രി​ശീ​ല​ന​വു​മാ​ണു ജോ​ലി. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: ബി​എ​സ് സി.

റ​ഷീ​ദ സ​ലിം (38) -എ​ല്‍​ഡി​എ​ഫ്

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്റാ​ണ്. നെ​ല്ലി​ക്കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം, ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം, സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചു. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: എം​എ, ബി​എ​ഡ്.

വി​നോ​ദി​നി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (55) -എ​ന്‍​ഡി​എ

സേ​വാ​കി​ര​ണ്‍ സൊ​സൈ​റ്റി എ​ക്‌​സി.​അം​ഗ​മാ​ണ്. വ​നി​താ ശാ​ക്തീ​ക​ര​ണ പ്ര​സ്ഥാ​ന​മാ​യ സ്വ​സ്തി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്റാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. 2000ല്‍ ​നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: പ്രീ​ഡി​ഗ്രി.

നേ​ര്യ​മം​ഗ​ലം

കാ​ര്‍​ഷി​ക മേ​ഖ​ല​ക​ളാ​യ ക​വ​ള​ങ്ങാ​ട്, കു​ട്ട​മ്പു​ഴ, കീ​രം​പാ​റ (ഭാ​ഗി​കം) പ​ഞ്ചാ​യ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന നേ​ര്യ​മം​ഗ​ലം ഡി​വി​ഷ​നി​ല്‍ എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി കെ.​കെ. ദാ​നി​യും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി എ​ബി ഏ​ബ്ര​ഹാ​മും മ​ത്സ​രി​ക്കു​മ്പോ​ള്‍, അ​ഡ്വ. സൂ​ര​ജ് ജോ​ണ്‍ മ​ല​യി​ലാ​ണ് എ​ന്‍​ഡി​എ​യ്ക്കാ​യി പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യി​ട്ടു​ള്ള​ത്. യു​ഡി​എ​ഫി​ലെ സൗ​മ്യ ശ​ശി 1073 വോ​ട്ടു​ക​ള്‍​ക്കാ​ണു ക​ഴി​ഞ്ഞ ത​വ​ണ വി​ജ​യി​ച്ച​ത്.

എ​ബി ഏ​ബ്ര​ഹാം (46) -യു​ഡി​എ​ഫ്

കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്നു. 36-ാം വ​യ​സി​ല്‍ ക​വ​ള​ങ്ങാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്, കോ​ത​മം​ഗ​ലം ടൂ​റി​സം സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത: എ​സ്എ​സ്എ​ല്‍​സി.

കെ.​കെ. ദാ​നി (63) -എ​ല്‍​ഡി​എ​ഫ് (സ്വ​ത.)

കീ​രം​പാ​റ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റും ദീ​ര്‍​ഘ​കാ​ല​മാ​യി കീ​രം​പാ​റ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​ണ്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​മാ​ണ്. എം​എ കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍ എ​ക്‌​സി.​അം​ഗം, ജി​ല്ലാ ഫാ​ര്‍​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്, സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി മാ​നേ​ജ​ര്‍ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ക​ര്‍​ഷ​ക​നാ​ണ്. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: ബി​രു​ദം.

അ​ഡ്വ. സൂ​ര​ജ് ജോ​ണ്‍ മ​ല​യി​ല്‍ (45) -എ​ന്‍​ഡി​എ

സ​ര്‍​ക്കാ​ര്‍ നോ​ട്ട​റി​യാ​ണ്. മൂ​വാ​റ്റു​പു​ഴ ബാ​റി​ല്‍ അ​ഭി​ഭാ​ഷ​ക​ന്‍. ബി​ജെ​പി ലീ​ഗ​ല്‍ സെ​ല്‍ അം​ഗ​വും നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യു​മാ​യും സേ​വ​നം ചെ​യ്യു​ന്നു. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​മോ​പ​ദേ​ശ​ക​നാ​ണ്. വി​ദ്യാ​ഭ്യാ യോ​ഗ്യ​ത: നി​യ​മ​ബി​രു​ദം