കച്ചവടക്കാരെ തെറിവിളിച്ച സംഭവം; ചെറുപുഴ സിഐയെ സ്ഥലം മാറ്റി

വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ വി​നീ​ഷ് കു​മാ​ർ അ​സ​ഭ്യം പ​റ​യു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചതോടെ സംഭവം വിവാദമായിരുന്നു.

0
75
Reading Time: < 1 minute

കണ്ണൂര്‍:

ക​ണ്ണൂ​ര്‍ ചെറുപുഴയില്‍ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റെ സ്ഥ​ലം​മാ​റ്റി. ചെ​റു​പു​ഴ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം ​പി വി​നീ​ഷ് കു​മാ​റി​നെ​യാ​ണ് കെഐ​പി നാ​ലാം ബ​റ്റാ​ലി​യ​നി​ലേ​ക്കു​സ്ഥ​ലം​മാ​റ്റി​യ​ത്.

വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ വി​നീ​ഷ് കു​മാ​ർ അ​സ​ഭ്യം പ​റ​യു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചതോടെ സംഭവം വിവാദമായിരുന്നു. ന​വം​ബ​ർ 21-ാം തീ​യ​തി ചെറുപുഴ പുതിയപാലത്തിനു സമീപം വാഹനങ്ങളിൽ കച്ചവടം നടത്തുന്നവരോടാണ് ഇൻസ്പെക്ടറുടെ സിനിമാ സ്റ്റെലിലുള്ള വിരട്ടല്‍.

വാ​ഹ​ന​ങ്ങ​ളും സാ​ധ​ന​ങ്ങ​ളും എ​ടു​ത്തു​മാ​റ്റാ​മെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​തും ഇ​തി​നു​പി​ന്നാ​ലെ ഇ​ൻ​സ്പെ​ക്ട​ർ ത​ട്ടി​ക്ക​യ​റു​ന്ന​തും അ​സ​ഭ്യം പ​റ​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

ലൈസൻസില്ലാതെ കച്ചവടം ചെയ്യുന്നതിനെതിരെ വ്യാപാരി സംഘടനകളുടെ പരാതി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഒഴിഞ്ഞ് പോകാനാണ് സർക്കിൾ ഇൻസ്‌പെക്ടര്‍ നിര്‍ദേശിക്കുന്നത്. വണ്ടി ഉടന്‍ തന്നെ മാറ്റാമെന്ന്  കച്ചവടക്കാർ മാന്യമായി പറഞ്ഞ് ഒഴിഞ്ഞു പോകാൻ തയ്യാറെടുക്കുമ്പോഴാണ് സിഐ യാതോരു പ്രകോപനവുമില്ലാതെ തെറിവിളിക്കുന്നത്.

Advertisement