25 C
Kochi
Monday, June 21, 2021

Daily Archives: 19th November 2020

Candidate's poster troll
സ്ത്രീകൾ അവരുടെ മേഖലയിൽ എത്രത്തോളം മികവ് തെളിയിച്ചെന്ന് പറഞ്ഞാലും, പ്രാഗത്ഭ്യമുള്ളവരാണെന്ന് പറഞ്ഞാലും സമൂഹം മിക്കപ്പോഴും അവരെ അളക്കുന്നത്  സൗന്ദര്യത്തിന്റെ അളവുകോൽ കൊണ്ടാണ്. സമൂഹം പരമ്പരാഗതമായി നിഷ്കർഷിക്കുന്ന തൊലിയുടെ നിറവും രൂപവുമൊക്കെ തന്നെയാണ് ഈ സൗന്ദര്യം എന്നതുകൊണ്ട് ഈ സമൂഹം ഉദ്ദേശിക്കുന്നതും.ഇത്തരത്തിൽ കഴിവിനെ വിലമതിക്കാതെ സ്ത്രീകളെ അവരുടെ ബാഹ്യസൗന്ദര്യത്തിന്റെ മാത്രം പേരിൽ പ്രശംസിക്കുകയും ആ ചട്ടക്കൂടിന് വെളിയിലുള്ള സ്ത്രീകളെ അപമാനിക്കുകയും ചെയ്യുന്നതിന്റെ നിലവിലെ ഉദാഹരണമാണ് സ്ഥാനാർത്ഥികളുടെ ട്രോൾ.ഇത്തവണ പൊതുവെ യുവതലമുറയ്ക്ക്...
AKG Centre Thiruvanthapuram Pic (C) Janam TV
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും ലക്ഷ്യം വെച്ചാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്‌. മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദരേഖയനുസരിച്ച്‌ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ്‌ വ്യക്തമാകുന്നത്‌. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എല്‍ഡിഎഫ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുന്നതു സംബന്ധിച്ച വിവരങ്ങള്‍ അതീവ ഗൗരവതരമാണെന്ന്‌ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.കോടതിയില്‍ സമര്‍പ്പിച്ച മൊഴി വായിച്ചു നോക്കാന്‍ പോലും നല്‍കിയിട്ടില്ലെന്നാണ്‌ പ്രതി പറഞ്ഞിരിക്കുന്നത്‌. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിരസിച്ച വിചാരണ കോടതി വിധിയില്‍ ഈ മൊഴിയുടെ വിശ്വസനീയത...
Archana Anila Photoshoot
കൊച്ചി:പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടുകളില്‍ വെറെെറ്റി പരീക്ഷിക്കുന്ന പുതുതലമുറയ്ക്ക് നേരെ സെെബര്‍ ആക്രമണം അഴിച്ചുവിടാന്‍ നോക്കിയിരിക്കുന്ന ചിലരുണ്ട്. മറ്റേര്‍ണിറ്റി ഫോട്ടോ ഷൂട്ടിലുള്‍പ്പെടെ അശ്ലീലം കണ്ടെത്തുന്നവരുമുണ്ട്. ഫേക്ക് പ്രൊഫൈലുകളിൽ നിന്നാണ് ഇത്തരക്കാർ ചാറ്റ് ചെയ്യുന്നത്. ശരീരഭാഗങ്ങള്‍ അല്‍പ്പം കണ്ടാല്‍ നെറ്റിച്ചുളിക്കുന്ന സെെബര്‍ ആങ്ങളമാര്‍ കഴിഞ്ഞ ദിവസം തെറി പറയാനുള്ള അവസരമാക്കി മാറ്റുകയായിരുന്നു മോഡലും ജിം ട്രയിനറുമായ അര്‍ച്ചന അനിലയുടെ ഫോട്ടോഷൂട്ട്.അര്‍ച്ചനയുടെ ഫോട്ടോഷൂട്ട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വെെറലായിരുന്നു. ഇപ്പോഴിതാ താന്‍ നേരിട്ട സെെബര്‍ ആക്രമണങ്ങളോട്...
popular front SDPI behind religious conversion says Chithralekha
 കണ്ണൂർ:പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതൃത്വം വീടും ജോലിയും വാഗ്ദാനം ചെയ്തതുകൊണ്ടാണ് മതം മാറാൻ തീരുമാനിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒളിക്യാമറയിൽ വെളിപ്പെടുത്തി കണ്ണൂർ പയ്യന്നൂർ സ്വദേശിനി ചിത്രലേഖ. പോപ്പുലർ ഫ്രണ്ട് നേതാക്കൾ രണ്ടു തവണ വീട്ടിലെത്തി ചർച്ച നടത്തിയെന്നും മതം മാറ്റ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും വീഡിയോയിൽ പറയുന്നു.സിപിഎമ്മിൽ നിന്നുള്ള ആക്രമണവും പുലയ സ്ത്രീയായി ജനിച്ചതുകൊണ്ടുള്ള ജാതി വിവേചനവും കാരണം ഇസ്ലാം മതത്തിൽ ചേരാൻ ആഗ്രഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ദലിത് ഓട്ടോഡ്രൈവർ കൂടിയായ ചിത്രലേഖ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇരുപതു വർഷക്കാലത്തോളം സിപിഎമ്മിന്റെ ആക്രമണത്തിനെതിരെ...
SWAPNA SURESH
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നെ നിർബന്ധിക്കുന്നവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പുറത്തുവന്ന ശബ്ദ സന്ദേശം സ്വപ്ന സുരേഷിന്‍റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ദക്ഷിണമേഖല ഡിഐജി അജയകുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍, സ്വപ്നയുടെ ശബ്ദസന്ദേശം ചോര്‍ന്നത് അട്ടക്കുളങ്ങര ജയിലില്‍ നിന്നല്ലെന്നും ഡിഐജി അറിയിച്ചു. പുറത്തു തെളിവെടുപ്പിന് പോയപ്പോഴാകാം സംഭാഷണം റെക്കോര്‍ഡ് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ശബ്ദം തന്‍റേത് തന്നെയാണെന്ന് സ്വപ്ന സുരേഷും ഡിഐജിയോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍,...
Journalist attacked in Assam
 ഗുവാഹത്തി:അസമില്‍ മാധ്യപ്രവര്‍ത്തകനെ പോസ്റ്റില്‍ കെട്ടിയിട്ട് ആക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാക്കി പ്രാദേശിക മാധ്യമപ്രവര്‍ത്തക സംഘം. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ആസാമീസ് ദിനപത്രമായ അസോമിയ പ്രതിദിനില്‍ മാധ്യപ്രവര്‍ത്തനായ മിലന്‍ മഹന്ദ ഒരു സംഘം ചൂതാട്ടക്കാരുടേയും ഭൂമാഫിയയുടേയും ആക്രമണത്തിനിരയായത്. സംഘത്തിനെതിരെ റിപ്പോർട്ട് നൽകിയതിനാണ് തിരക്കേറിയ റോഡിലെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് മർദ്ദിച്ചത്.നിരന്തരമായി സാമൂഹ്യവിരുദ്ധര്‍ക്കെതിരെ ലേഖനങ്ങളെഴുതിയതിനാല്‍ തന്നെ കൊല്ലാൻ അക്രമികള്‍ ആഗ്രഹിച്ചിരുന്നതായും തന്റെ രക്ഷയ്‌ക്കെത്തിയവരേ അവര്‍ ആക്രമിച്ചതായും മിലൻ പറഞ്ഞു. എന്നാൽ സംഭവം കഴിഞ്ഞ് മൂന്ന് ദിവസമായെങ്കിലും ഇതുവരെ പോലീസ് അന്വേഷണത്തിനെത്തിയിട്ടില്ലെന്നും മിലൻ വ്യക്തമാക്കി....
Jisha Joseph thriving hard to meet treatment expenses and daily needs
നമ്മുടെ ഒക്കെ ജീവിതങ്ങൾ അങ്ങനെയാണ്, ഒരു നിമിഷം കൊണ്ട് എല്ലാം മാറി മാറിയും. ഒറ്റ നിമിഷം കൊണ്ട് ജിഷ ജോസഫ് ദുരിതങ്ങളുടെ പടുകുഴുയിലേക്ക് വീണതുപോലെ!കോട്ടയം കുറവിലങ്ങാട് പഞ്ചായത്ത് ആറാം വാർഡിലെ പഴയ ഒറ്റമുറി വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന തൈത്തറയിൽ പിഎം  ജോസഫിന്റെയും തങ്കമ്മയുടെയും മകളാണ് ജിഷമോൾ ജോസഫ്.ദാരിദ്ര്യത്തിലാണ് വളർന്നതെങ്കിലും കഷ്ടപാടുകൾക്കിടയിൽ പഠനവും മികവോടെ കൊണ്ടുപോയിരുന്നു ജിഷ. അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലെ മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിലിരുന്ന് ജിഷ മലയാള...
Vigilance probe against M G Rajamanikyam
 കൊച്ചി:എറണാകുളം മുൻ ജില്ലാ കളക്ടർ എം ജി രാജമാണിക്യത്തിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകി. കൊച്ചി മെട്രോ റെയിലിന് വേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് സർക്കാരിൻറെ നീക്കം. നിലവിൽ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എംഡിയാണ് രാജമാണിക്യം.കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ചുള്ള വിജിലൻസിന്റെ തീരുമാനം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. കൊച്ചി മെട്രോ റെയിലിനായി വസ്ത്ര വ്യാപാര സ്ഥാപനമായ...
Vigilance booked Mohammed Hanish IAS in palarivattom flyover scam
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻമന്ത്രി അറസ്റ്റിലായതിന് പിന്നാലെ നിലവിലെ വ്യവസായ സെക്രട്ടറിയേയും പ്രതിചേർത്തു. കേസിൽ മുഹമ്മദ് ഹനീഷ് ഐഎഎസിനെയാണ് വിജിലൻസ് പ്രതി ചേർത്തിരിക്കുന്നത്. നിർമ്മാണ കരാർ നൽകുമ്പോൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എംഡിയായിരുന്നു മുഹമ്മദ് ഹനീഷ്.കരാറുകാരന് അനധികൃതമായി വായ്പ അനുവദിക്കാൻ കൂട്ടു നിന്നു. കരാറുകാരനിൽ നിന്നും സുരക്ഷാനിക്ഷേപം ഈടാക്കുന്നതിൽ വീഴ്ച വരുത്തി എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് ഹനീഷിനെ പ്രതി ചേർത്തിരിക്കുന്നത്.പാലാരിവട്ടം പാലത്തിൻ്റെ നിർമ്മാണ കമ്പനിക്ക് മുൻ സർക്കാർ അനധികൃതമായി 8.25 കോടി...
Swapna Suresh audio clip leak
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റേതെന്ന പേരില്‍ ശബ്ദ സന്ദേശം പുറത്തുവന്നതില്‍ അന്വേഷണം പ്രഖ്യാപിച്ചു. ജയില്‍ ഡിജിപി ഋഷിരാജ് സിങാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്നു തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി ദക്ഷിണമേഖല ഡിഐജിയോട് നിര്‍ദേശിച്ചു.പ്രചരിക്കുന്ന സന്ദേശം സ്വപ്‌ന സുരേഷിന്റേതാണെങ്കില്‍ എങ്ങനെ ഇത്തരത്തിലൊരു സന്ദേശം റെക്കോര്‍ഡ് ചെയ്‌തെന്നും ആരാണിതിന് പിന്നിലെന്നുമാണ് അന്വേഷിച്ച് കണ്ടത്തേണ്ടത്.സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലിൽ കഴിയുന്നതിനിടെ സബ്ദസന്ദേശം പുറത്തുവന്നതിൽ ദുരൂഹത ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു....