26.2 C
Kochi
Thursday, September 23, 2021

Daily Archives: 4th November 2020

actor Vijay Raaz released on bail
 മുംബൈ:സഹപ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിച്ച കേസില്‍ നടനും സംവിധായകനുമായ വിജയ് റാസിന് ജാമ്യം അനുവദിച്ചു. ഇന്നലെയാണ് ഗോണ്ടിയാ കോടതി ജാമ്യം നൽകിയത്. 'ഷേര്‍ണി' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സംഭവം. മധ്യപ്രദേശില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടെ അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ യുവതിയെ താരം പീഡിപ്പിച്ചെന്നാണ് കേസ്.നംവബർ രണ്ടിനാണ് പീഡനശ്രമം നടന്നത്. ഇതേ തുടർന്ന് രാത്രി തന്നെ യുവതി രാംനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നീട് ഇന്നലെ വിജയ് റാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Velmuraugan postmortem delayed
കോഴിക്കോട്‌:വയനാട്ടില്‍ പോലിസ്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദി വേല്‍മുരുഗന്റെ പോസ്‌റ്റ്‌മോര്‍ട്ടം വൈകും. മൃതദേഹം വിട്ടു കിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതനുസരിച്ച്‌ വയനാട്‌ കളക്‌റ്ററാണ്‌ ബന്ധുക്കള്‍ക്ക്‌ കാണാന്‍ അനുമതി നല്‍കിയത്‌.ഇവര്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ പുറപ്പെട്ടുവെന്ന്‌ അറിയിച്ചതിനെത്തുടര്‍ന്ന്‌ നടപടികള്‍ നിര്‍ത്തി വെച്ചു. കോഴിക്കോട്‌ മെഡിക്കല്‍ കൊളെജിലാണ്‌ പോസ്‌റ്റ്‌മോര്‍ട്ടം. കുടുംബാംഗങ്ങള്‍ മൃതദേഹം കണ്ട ശേഷമായിരിക്കും പോസ്‌റ്റ്‌മോര്‍ട്ടം നടത്തുകയെന്ന്‌ പോലിസ്‌ അറിയിച്ചു.മധുര ജില്ലയിലെ തേനി സ്വദേശിയാണ്‌ വേല്‍മുരുഗന്‍. മാവോയിസ്‌റ്റ്‌ സംഘടനയായ സിപിഎം മാവോയിസ്‌റ്റിന്റെ...
കേരളത്തിലെ പ്രധാനപ്പെട്ട വാര്‍ത്തകളും പ്രാദേശിക വാര്‍ത്തകളും ആണ് 'കേരളവാര്‍ത്തകള്‍' എന്ന ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 1:30നാണ് കേരളവാര്‍ത്തകളുടെ ലെെവ് ബുള്ളറ്റിന്‍.https://www.youtube.com/watch?v=nXqSotOUj8E
congress protest against maoist death in wayanad
കോഴിക്കോട്:വയനാട്ടിൽ ഇന്നലെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ്  വേൽമുരുഗന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം.പ്രതിഷേധം നടത്തിയ കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദഖ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് മെഡിക്കൽ കോളേജിൽ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കാണമെന്ന് നേതാക്കള്‍ ആശ്യപ്പെട്ടിരുന്നുവെങ്കിലും പോലീസ് അതിന് സമ്മതിച്ചിരുന്നില്ല. പിന്നീട് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച  നേതാക്കളെ വലിച്ചഴിച്ചാണ് പോലീസ് കൊണ്ടുപോയത്.കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖിനെ കൂടാതെ...
 വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി പ്രദീപ് കുമാർ തൂങ്ങി മരിച്ച നിലയിൽ. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക വിവരം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.അമ്മയോടൊപ്പം ബാങ്കിൽ പോയി തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാറിനെ പുറത്തേക്ക് കാണാതായതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.2017ൽ 52  ദിവസത്തെ ഇടവേളയിൽ പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ടു സഹോദരിമാരെ...
Trump leading in Presidential election
 അമേരിക്കൻ പ്രസിഡെൻഷ്യൽ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ഡോണൾഡ് ട്രംപ് മുന്നേറുകയാണ്. ബൈഡന് വലിയ വിജയം പ്രഖ്യാപിച്ച അഭിപ്രായ സർവ്വേകളെയും കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയും മറികടന്നാണ് ട്രംപിന്റെ മുന്നേറ്റം. വിസ്കോൺസിൻ, അലസ്ക, മിഷിഗൺ, ജോർജിയ, ഒഹായോ, ടെക്സാസ്, ഫ്ലോറിഡ, നോർത്ത് കരോലിന, പെൻസിൽവാനിയ തുടങ്ങിയ നിർണ്ണായക സ്വിങ് സ്റ്റേറ്റുകളിൽ ട്രംപ് ജയിച്ചു. കാലിഫോർണിയ, വാഷിംഗ്‌ടൺ എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് ബൈഡന് സ്വന്തമാക്കാൻ കഴിഞ്ഞത്.അതേസമയം ഇലക്ടറൽ വോട്ടിൽ ജോ ബൈഡൻ തന്നെയാണ് മുന്നിൽ നിൽക്കുന്നത് (ബൈഡൻ- 238, ട്രംപ്- 213). എന്നാൽ 246 വോട്ടിൽ ബൈഡൻ...
Uddhav-Fadnavis tusle on Arnab arrest
ഡല്‍ഹി:റിപ്പബ്ലിക്ക്‌ ടിവി എഡിറ്റര്‍ ഇന്‍ ചീഫ്‌ അര്‍ണാബ്‌ ഗോസ്വാമിയുടെ അറസ്‌റ്റ്‌ വിരല്‍ ചൂണ്ടുന്നത്‌ ഇടവേളയ്‌ക്കു ശേഷം ദേശീയ രാഷ്ട്രീയത്തില്‍ തീവ്ര വലതുരാഷ്ട്രീയപ്പാര്‍ട്ടികളിലെ പടലപ്പിണക്കം ശക്തമാകുന്നതിന്റെ സൂചനകളിലേക്ക്‌. ബിജെപിയുടെ നാവായി പ്രവര്‍ത്തിച്ച അര്‍ണാബിന്റെ അറസ്റ്റ്‌ ശിവസേനയുടെ പ്രതികാരനടപടിയാണെന്ന്‌ ആരോപണമുയര്‍ന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌.അറസ്റ്റിനെ അപലപിച്ച്‌ ബിജെപിയിലെ പ്രമുഖര്‍ വൈകാതെ തന്നെ രംഗത്തെത്തി. അറസ്റ്റ്‌ അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മിപ്പിക്കുന്നുവെന്ന്‌ കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേക്കര്‍ പ്രതികരിച്ചു.മാധ്യമസ്വാതന്ത്ര്യത്തിനെതിരേയുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ കടന്നുകയറ്റമാണിത്‌. മാധ്യമങ്ങളോട്‌ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും നടപടിയെ...
kerala government blocks cbi probe general consent
 തിരുവനന്തപുരം:സിബിഐക്ക് സ്വന്തം നിലക്ക് അന്വേഷണം നടത്താൻ ഉണ്ടായിരുന്ന അനുമതി പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തുകളയാന്‍ ധാരണയായി. കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേരളത്തിൽ സിബിഐ നേരിട്ട് കേസെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ സിപിഎം പോളിറ്റ് ബ്യൂറോ നേരത്തെ തീരുമാനം എടുത്തിരുന്നു.സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ പ്രവര്‍ത്തനത്തിൽ പക്ഷപാതിത്ത്വമുണ്ടെന്നും, കേന്ദ്രം അന്വേഷണ...
US Presidential Election result updates
 ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അമേരിക്കയിൽ വിധിയെഴുത്ത് പുരോഗമിക്കുകയാണ്. ആരാകും അമേരിക്കയുടെ തലവനെന്ന് ലോകമാകെ ഉറ്റുനോക്കുന്നു. 224 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡനാണ് നിലവിൽ മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം 213 ഇലക്ട്രല്‍ വോട്ടുകളുമായി ഡോണൾഡ്‌ ട്രംപ് തൊട്ടുപിന്നിൽ തന്നെയുണ്ട്.എന്നാൽ തിരഞ്ഞെടുപ്പിൽ ഏറെ നി‍ർണായകമായ ഫ്ലോറിഡയിൽ ട്രംപിനാണ് വിജയം. 270 ഇലക്ടറൽ വോട്ടുകൾ നേടുന്നയാൾ പ്രസിഡന്റാകുമെന്നിരിരിക്കെ 29 ഇലക്ടറൽ വോട്ടുകളുള്ള ഫ്ലോറിഡയിലെ വിജയം ട്രംപിന് സ്വന്തമായി. കനത്ത മത്സരം നടന്ന ഫ്ലോറിഡയിൽ തുടക്കം മുതൽ തന്നെ ട്രംപും ബൈഡനും തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്. ടെക്‌സാസിലും ട്രംപിന് തന്നെയാണ് മുന്നേറ്റം.അതേസമയം...
three more rafale jets to reach India by evening
 ഡൽഹി:ഇന്ത്യൻ വ്യോമസേനയുടെ ശക്തി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി വാങ്ങിയ ഫ്രഞ്ച്​ നിർമ്മിത മൂന്ന് റഫാല്‍​ പോർവിമാനങ്ങൾ കൂടി ഇന്നെത്തും. ഫ്രാൻസിൽ നിന്ന് പറന്നുയരുന്ന വിമാനങ്ങൾ രാത്രിയോടെ അംബാലയിലെ വ്യോമത്താവളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. 59,000 കോടി രൂപ ചിലവിട്ട് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ഫ്രാന്‍സുമായി കരാറൊപ്പിട്ടുള്ളത്. ഇതിൽ 10 വിമാനങ്ങളാണ് ഇന്ത്യയ്ക്ക് നൽകിയിട്ടുള്ളത്. അഞ്ച് റഫാലുകളുടെ ആദ്യ ബാച്ച് ജൂലൈ 28ന് ഇന്ത്യയിലെത്തി. തുടർന്ന് സെപ്റ്റംബർ 10ന് നടന്ന ചടങ്ങിൽ യുദ്ധ വിമാനങ്ങളെ വ്യോമസേനയുടെ ഭാഗമാക്കി കേന്ദ്ര സർക്കാർ...