Thu. Apr 25th, 2024
Women IPL challenge to begin today

 

ഷാർജ:

ഐപിഎല്‍ വനിതാ ട്വന്റി 20 മത്സരങ്ങള്‍ക്ക് ഇന്ന് മുതൽ തുടക്കം. ആദ്യ മത്സരത്തിൽ ഹര്‍മന്‍പ്രീത് നയിക്കുന്ന സൂപ്പര്‍നോവാസ് മിതാലി രാജ് നയിക്കുന്ന വെലോസിറ്റിയെ നേരിടും. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30 നാണ് മത്സരം.

ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 12 കളിക്കാര്‍ വിവിധ ടീമുകളിൽ ഇടം നേടിയിട്ടുണ്ട്. ആകെ നാല് മത്സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. ഫൈനല്‍ മത്സരം നവംബര്‍ 9 ന് നടക്കും.

By Athira Sreekumar

Digital Journalist at Woke Malayalam