Thu. Apr 25th, 2024
ED notice to CM Raveendran

തിരുവനന്തപുരം:

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി എം രവീന്ദ്രന്‌ എന്‍ഫോഴ്‌സ്‌ ഡയറക്‌റ്ററേറ്റിന്റെ നോട്ടിസ്‌. വെള്ളിയാഴ്‌ച ഇ ഡിയുടെ കൊച്ചി ഓഫിസില്‍ ഹാജരാകണം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്‌ രവീന്ദ്രന്‍.

ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി. ഐടി വകുപ്പിലെ നിയമനങ്ങളില്‍ രവീന്ദ്രന്‍ ഇടപെട്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ചോദ്യം ചെയ്യാന്‍ നോട്ടിസയച്ചിരിക്കുന്നത്‌. ഐടി വകുപ്പിലെ പദ്ധതികളില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക്‌ വഴിവിട്ട സഹായം നല്‍കിയെന്ന സംശയത്തിലാണ്‌ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്‌.

ശിവശങ്കറിന്റെ അറസ്റ്റിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫിസിലെ അടുത്ത ഉന്നതനിലേക്കാണ്‌ ഇഡി നീക്കം. പ്രതിപക്ഷം നേരത്തേ തന്നെ രവീന്ദ്രനെതിരേ ആരോപണമുന്നയിച്ചിരുന്നു. രാഷ്ട്രീയ നിയമനമായതിനാല്‍ ഈ നടപടി സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

എകെജി സെന്റര്‍ ജീവനക്കാരനായി പ്രവര്‍ത്തനം തുടങ്ങിയ കണ്ണൂര്‍ സ്വദേശിയായ രവീന്ദ്രന്‍, ഉറച്ച പാര്‍ട്ടിപ്രവര്‍ത്തകനാണ്‌. വി എസ്‌ അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്ത്രമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ പേഴ്‌സണല്‍ സ്റ്റാഫിലും അംഗമായിരുന്നു.