30 C
Kochi
Thursday, September 23, 2021

Daily Archives: 4th November 2020

തിരുവനന്തപുരം:ബെംഗളൂരുവില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥ സംഘം ബിനീഷിന്റെ വീട്ടിലെത്തി. തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിലാണ് എട്ടംഗ സംഘം പരിശോധന നടത്തുന്നത്. മയക്കുമരുന്നുകേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷുമായി ബന്ധപ്പെട്ട ആറ് കേന്ദ്രങ്ങള്‍ പരിശോധന നടത്തും. സിആര്‍പിഎഫും, കര്‍ണാടക പൊലീസും  ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരും ഇഡിക്കൊപ്പമുണ്ട്.മരുതംകുഴി കൂട്ടാന്‍വിളയിലുള്ള 'കോടിയേരി' എന്ന വീട് ബിനീഷിന്റെ പേരിലാണ്. എന്നാല്‍,  അദ്ദേഹത്തിന്റെ അച്ഛനും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനും ഇവിടെ...
P Biju passed away
തിരുവനന്തപുരം: യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും പ്രമുഖ ഡിവൈഎഫ്‌ഐ നേതാവുമായ പി ബിജു(43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച രാവിലെ 8.15 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.രണ്ടാഴ്ച്ച മുൻപ് കൊവിഡ് ബാധയെ തുടർന്ന് ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോവിഡ് മുക്തനായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങള്‍ ഗുരുതരമായി തുടരുകയായിരുന്നു. കിഡ്നി സംബന്ധമായ അസുഖമുണ്ടായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ്.ബിജുവിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ...
arnab_goswami arrested
മുംബെെ:റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബെെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. അര്‍ണബിന്റെ വീട്ടിലെത്തിയായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കരാറുകാരനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് നടപടി. മുംബെെ പൊലീസിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ ആണ് അര്‍ണബിനെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചത്.ക്രൂരമായി അര്‍ണബിനെ മര്‍ദ്ദിച്ചതായി ബന്ധുക്കളും റിപ്പബ്ലകിസ് ടിവിയും ആരോപിച്ചു. പോലീസ് തന്നെ കയ്യേറ്റം ചെയ്തതായി അര്‍ണബും ആരോപിച്ചു. അര്‍ണബിനെ ബലംപ്രയോഗിച്ച് പോലീസ് വാനില്‍ കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.അതേസമയം...
Sarah McBride first transwoman won to US Senate
ഡെലവെയർ: ചരിത്രത്തിലാദ്യമായി ഒരു ട്രാൻസ് വുമൺ യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി സാറ മക്ക്ബ്രൈഡാണ് ചരിത്രം നേട്ടം കുറിച്ചത്. ഡെലവെയർ സ്റ്റേറ്റിൽ നിന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി സ്റ്റീവ് വാഷിങ്ടണിനെ പരാജയപെടുത്തിക്കൊണ്ടായിരുന്നു സാറയുടെ മുന്നേറ്റം. യുഎസ് സെനറ്റിലെ ഒരേയൊരു ട്രാൻസ്‌ജെൻഡർ അംഗം കൂടിയാണ് സാറ.ഹ്യൂമൻ റൈറ്സ് ക്യാമ്പയിനിന്റെ നാഷണൽ പ്രെസ്സ് സെക്രട്ടറിയായ സാറ എൽജിബിടിക്യു കമ്മ്യൂണിറ്റിയുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന വ്യക്തിയാണ്. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയോട് ട്രംപ് പുലർത്തുന്ന അസഹിഷ്ണുതയ്ക്ക് ഏറ്റ...