25 C
Kochi
Friday, July 30, 2021

Daily Archives: 24th September 2020

തിരുവനന്തപുരം:പാലാരിവട്ടം പാലത്തിന്‍റെ  പുനർനിർമാണം അടുത്ത മാസം ആരംഭിക്കുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരൻ. ഒമ്പത് മാസത്തിനുള്ളില്‍ പണി പുര്‍ത്തിയാക്കാന്‍ സാധിക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് ഇ. ശ്രീധരൻ നിർമാണ മേൽനോട്ടം ഏറ്റെടുക്കാമെന്ന് സമ്മതിച്ചത്. പാലം നിർമിക്കാൻ ഡിഎംആർ സിയ്ക്ക് സര്‍ക്കാര്‍ പണം നൽകേണ്ടതില്ല. കാരണം സർക്കാരിന് മടക്കി നൽകാനുള്ള 17.4 കോടി രൂപ ഡിഎംആർസിയുടെ അക്കൗണ്ടിൽ ഉണ്ടെന്നും...
തിരുവനന്തപുരം:സ്വന്തം പേരു മറച്ചു വച്ച് കൊവിഡ് പരിശോധന നടത്തിയെന്ന കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിനെതിരെയുള്ള വിവാദത്തിൽ പോലീസ് കേസെടുക്കാന്‍ ഒരുങ്ങുന്നു. അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു. പോത്തന്‍കോട് പഞ്ചായത്തിലെ കൊവിഡ് പരിശോധന കേന്ദ്രത്തില്‍ അഭി കെ എം എന്നാണ് കെ എം അഭിജിത്തിന്‍റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന മേല്‍വിലാസം കെഎസ്‍യു നേതാവ് ബാഹുല്‍ കൃഷ്ണയുടേതാണ്.കൊവിസ് കൂടുതൽ പേരിലേക്ക് പകർത്താനുള്ള ശ്രമമായിരുന്നു അഭിജിത്തിന്റേതെന്ന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ നായർ ആരോപിച്ചിരുന്നു. ഇതിന്...
കൊച്ചി:കൊവിഡിനെ തുടർന്ന് തീയറ്ററുകൾ തുറക്കാത്ത സാഹചര്യം സിനിമാപ്രേമികളെ ഏറെ വിഷമിപ്പിച്ചിരുന്നു. ഇതാ കേരളത്തിലെ സിനിമാപ്രേമികൾക്ക് ഒരു സന്തോഷവാർത്ത. ബംഗളൂരു,ഡൽഹി, മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിൽ ശ്രദ്ധേയമായ ഡ്രൈവ് ഇന്‍' സിനിമാ കേരളത്തിലും എത്തുന്നു. തുറസ്സായ ഒരിടത്ത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സമയത്ത് സ്വന്തം കാറിലെത്തി കാറിനുള്ളില്‍ തന്നെയിരുന്ന് ബിഗ് സ്ക്രീനില്‍ സിനിമ കാണാവുന്ന സംവിധാനമാണ് ഇത്.സണ്‍സെറ്റ് സിനിമാ ക്ലബ്ബ് എന്ന കമ്പനിയാണ് കേരളത്തിലേക്ക് എത്തുന്നത്. അവരുടെ ആദ്യ പ്രദർശനം കൊച്ചിയിലും. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടല്‍ ആയിരിക്കും...
ഡൽഹി:കാര്‍ഷിക ബില്ലുകൾക്കെതിരെ കോൺഗ്രസ് ഇന്ന് ദേശീയ പ്രക്ഷോഭം നടത്തുന്നു. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനാണ് തീരുമാനം. കാര്‍ഷിക ബില്ലുകൾക്കൊപ്പം തൊഴിൽ കോഡ് ബില്ലുകൾ പാസാക്കിയതിനെയും എതിർത്തുകൊണ്ടാണ് കോൺഗ്രസിന്റെ പ്രക്ഷോഭം. പാര്‍ലമെന്‍റ് സമ്മേളനത്തിലെ അവസാന ദിവസമായ ഇന്നലെ നെൽ കതിരുമായി എത്തി കോണ്‍ഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. കൂടാതെ കാര്‍ഷിക ബില്ലുകൾ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ഗുലാംനബി ആസാദിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിച്ചിരുന്നു. നാളെ കര്‍ഷക സംഘടനകൾ ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.ഈ മാസം 20നാണ് പ്രതിപക്ഷത്തിന്‍റെ കനത്ത പ്രതിഷേധം...
കൊച്ചി:മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. കൊച്ചി എന്‍ഐഎ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ഇത് രണ്ടാം തവണയാണ് ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില പ്രതി സ്വപ്ന സുരേഷിനെയും എന്‍ഐഎ ഓഫീസില്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. സ്വപ്നയെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.എം ശിവശങ്കർ നേരത്തെ നല്‍കിയ മൊഴികളിലെ പൊരുത്തക്കേടുകളിലും ഇത്തവണ അന്വേഷണ ഏജന്‍സി വിശദീകരണം തേടും. ആദ്യ തവണ പതിനൊന്ന് മണിക്കൂറോളമാണ് എന്‍ഐഎ ചെയ്തത്. 
കോട്ടയം:ജോസ് കെ. മാണിയുടെ ഇടതു മുന്നണി പ്രവേശന നീക്കത്തില്‍ പ്രതിഷേധിച്ച് മുതിർന്ന നേതാവ് ജോസഫ് എം. പുതുശേരി പാർട്ടി വിടുന്നു. എല്‍ഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്ന് ജോസഫ് എം പുതുശ്ശേരി പ്രതികരിച്ചു. കേരള കേണ്‍ഗ്രസിന്‍റെ സാധാരണ പ്രവര്‍ത്തകരുടെയും സ്നേഹിതരുടെയും അഭ്യുതയകാംക്ഷികളുടെയും മനോവികാരങ്ങളെ മുറിപ്പെടുത്തുന്ന തീരുമാനമാണ ജോസ് കെ മാണിയുടേതെന്നും പുതുശേരി പറഞ്ഞു. പി.ജെ ജോസഫ് വിഭാഗത്തിലേക്ക് പോകാനാണ് അദ്ദേഹം തയ്യാറെടുക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായി പി.ജെ. ജോസഫുമായി പുതുശേരി ചർച്ച നടത്തി. വൈകാതെ വാർത്താസമ്മേളനം നടത്തി രാജി...
തിരുവനന്തപുരം:കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത് വ്യാജപേരും മേല്‍വിലാസവും നല്‍കി കൊവിഡ് ടെസ്റ്റ് നടത്തിയെന്ന് പരാതി. രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടും പരിശോധന നടത്താതിരുന്നത് രോഗം പടര്‍ത്താനുള്ള ശ്രമമായിരുന്നോയെന്ന് പരിശോധിക്കണമെന്നും പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്‍റ് വേണുഗോപാല്‍ പറ‍ഞ്ഞു. കെഎം അബിയെന്ന പേരിലാണ് പരിശോധന നടത്തിയതെന്നും മറ്റൊരു കെഎസ്‍യു നേതാവിന്റെ വീട്ടുവിലാസത്തിലായിരുന്നു ഇതെന്നും ചൂണ്ടികാട്ടി അദ്ദേഹം പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കി. അതേസമയം, ആരോപണങ്ങള്‍ അനാവശ്യവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കെഎം അഭിജിത് പ്രതികരിച്ചു. അഭിജിത് എന്ന് തന്നെയാണ് പേര് നല്‍കിയത്....
  1. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്: National Institute of Pharmaceutical Education & Research (NIPER), Hyderabad  ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (നിപ്പർ) ഫാക്കൽറ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി: 2020 ഒക്ടോബർ 04ഔദ്യോഗിക വിജ്ഞാപനം -http://www.niperhyd.ac.in/PDFFiles/Employment_Notification_NO_NIPER-HYD012020-21.pdfhttp://www.niperhyd.ac.in/PDFFiles/Faculty_Online_Application_Filling_Instructions.pdf  2. സെൻട്രൽ റെയിൽവേ: Central Railway  ജൂനിയർ ക്ലർക്ക്, സീനിയർ ക്ലർക്ക് തസ്തികകളിലേക്ക് സെൻട്രൽ റെയിൽവേ അപേക്ഷ...