25 C
Kochi
Sunday, July 25, 2021

Daily Archives: 24th September 2020

ഡൽഹി: സുപ്രധാനമായ ബില്ലുകള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷം നടത്തിയ പ്രകടനം സഭക്ക് അപമാനകരമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പ്രതിപക്ഷത്തിനു രാഷ്ട്രീയം ദിശാബോധം ഇല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ബില്ലിനെതിരേയും മറ്റ് വിഷയങ്ങള്‍ക്കെതിരേയും പാര്‍ലമെന്റില്‍ അഭിപ്രായം പറയാമെന്നിരിക്കെ അവര്‍ സഭ ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. അഭിപ്രായങ്ങള്‍ പറയുന്നതില്‍ നിന്ന് തങ്ങൾ ആരെയും പുറത്താക്കിയിട്ടില്ലെന്ന് ജാവദേക്കർ അഭിപ്രായപ്പെട്ടു.കർഷക ബിൽ പാസാക്കുന്നതിനിടെ രാജ്യസഭയിൽ പ്രതിഷേധിച്ച കേരള എം.പിമാർ അടക്കം എട്ട് പേരേ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. സഭാ നടപടിക്രമം സംബന്ധിച്ച ബുക്ക് എടുത്തെറിയുന്ന സംഭവം വരെയുണ്ടായി. ഇതിന് പിന്നാലെയാണ്...
തിരുവനന്തപുരം:ഉപയോഗശൂന്യമായ പഴയ വാഹനങ്ങൾ ഫുഡ്ട്രക്കുകളാക്കി മാറ്റി കെഎസ്ആർടിസി. മിൽമയുമായി സഹകരിച്ച് നിർമിച്ച ആദ്യ ഫുഡ്ട്രക്ക് തിരുവനന്തപുരം തമ്പാനൂരിലാണ് സ്ഥാപിച്ചിരിക്കുന്നത്. കെഎസ്‍ആർടിസിയുടെ ഫുഡ് ട്രക്കിന്റെ ചിത്രങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫുഡ് ട്രക്കിന്റെ ഭാഗമായി ‌‌കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ മാതൃകയിൽ കൂടുതൽ വിൽപനകേന്ദ്രങ്ങൾ സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം:ലെെഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ നിര്‍മിക്കുന്ന ഭവനസമുച്ചയങ്ങളുടെ നിര്‍മാണോത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 29 പുതിയ ഭവനസമുച്ചയങ്ങളുടെ തറക്കല്ലിടല്‍ ചടങ്ങാണ് ഓണ്‍ലെെനായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. പതിനാല് ജില്ലകളിലുമായാണ് 29 വീടുകള്‍ നിര്‍മിക്കുന്നത്. ഓരോ ജില്ലകളുടെയും ചാര്‍ജുള്ള മന്ത്രിമാരാണ് 29 സ്ഥലങ്ങളിലും  തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചത്.ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വികസന പദ്ധതികളിൽ നിന്ന് സർക്കാർ ഒരടി പിന്നോട്ടില്ലെന്ന് നിർമാണോത്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ജനങ്ങൾക്ക് അനുഭവഭേദ്യമാകുന്ന വികസനപദ്ധതികൾ ആരുടെയെങ്കിലും ആരോപണങ്ങളിൽ ഭയന്ന്...
റിയാദ്:രാജ്യത്തെ കൊവിഡ് വ്യാപന തോത് കണക്കിലെടുത്ത് ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കും യാത്രകൾക്ക് വിലക്കേർപ്പെടുത്തിയ സൗദി വന്ദേ ഭാരത് വിമാനങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. പ്രവാസികളെ സൗദിയില്‍ നിന്ന് തിരികെ എത്തിക്കുന്നതിനുള്ള സര്‍വീസുകള്‍ പഴയ നിലയില്‍ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.എന്നാൽ സൗദിക്കും ഇന്ത്യയ്ക്കും ഇടയിലെ ചാര്‍ട്ടേര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ബാധകമായിരിക്കും. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് യാത്രക്കാരെ എത്തിക്കില്ല എന്നും സൗദിയിലേക്കുള്ള വിമാനം യാത്രക്കാരില്ലാതെയാണ് പറക്കുക എന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഇന്നലെയാണ് സൗദി അറേബ്യ ഇന്ത്യ...
തിരുവനന്തപുരം:കിറ്റ്കോയ്ക്കെതിരെ സിബിഐ കേസെടുത്തു. കിറ്റ്കോ സിഎസ്ആർ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുൻ മാനേജിങ് ഡയറക്ടർ സിറിയക് ഡേവിസ് അടക്കം ഏഴ് പേരെ  പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.പ്രതികളുടെ വീട്ടില്‍  സിബിഐ സംഘം റെയ്ഡ് നടത്തുകയാണ്. ഫണ്ട് വെട്ടിപ്പ് അടക്കമുള്ള കേസുകളിലാണ് റെയ്ഡ്. സിഎസ്ആർ ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കേസ്. ക്രമക്കേട് നടന്നതായാണ് സിബിഐയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
തിരുവനന്തപുരം:എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലാണ് സംസ്ഥാന റാങ്ക് ലിസ്റ്റുകള്‍ പ്രഖ്യാപിച്ചത്. 53,236 പേരാണ് ഈ വർഷം റാങ്ക് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വിദ്യാർത്ഥികൾക്ക് ഫലം അറിയാം.എന്‍ജിനിയറിങില്‍ വരുണ്‍ കെ.എസ് (കോട്ടയം) ഒന്നാം റാങ്കും ഗോകുല്‍ ഗോവിന്ദ് ടി.കെ (കണ്ണൂര്‍) രണ്ടാം റാങ്കും നിയാസ് മോന്‍.പി (മലപ്പുറം) മൂന്നാം റാങ്കും നേടി. എന്‍ജിനിയറിങ് ആദ്യത്തെ നൂറ് റാങ്കില്‍ ഇടം പിടിച്ചത്...
തിരുവനന്തപുരം:ഭരണപക്ഷത്തിന്റെ അനീതിക്കും അഴിമതിക്കും കൂട്ടുനില്‍ക്കുന്നതല്ല പ്രതിപക്ഷത്തിന്റെ ധര്‍മ്മമെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താനൊഴിച്ച് നാട്ടിലുള്ളവര്‍ക്കെല്ലാം പ്രത്യേക മാനസികാവസ്ഥയെന്ന് ഒരാള്‍ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണെന്നും അദ്ദേഹം ചോദിച്ചു. അഴിമതിയെ കുറിച്ച്  മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷ നേതാവും ചോദിച്ചപ്പോൾ നിങ്ങള്‍ക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തലയുടെ വിമർശനം.അതേസമയം ലൈഫ്മിഷന്‍ ഇടപാടിന്റെ ധാരണാപത്രം ഇന്നലെ രാത്രി തനിക്ക് ലഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ലൈഫുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റുമായുള്ള ധാരണാപത്രത്തിന്റെ കോപ്പി ആവശ്യപ്പെട്ട് ഒന്നരമാസമായിട്ടും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ലൈഫ്...
തിരുവനന്തപുരം:വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കെഎം മാണിക്കുള്ള കഴിവ് മകനില്ലെന്ന് സിപിഐ. മാണി വിഭാഗത്തിന്‍റെ വോട്ടര്‍മാര്‍ മനസ്സുകൊണ്ട് യുഡിഎഫ് പക്ഷത്തുള്ളവരാണെന്നും സിപിഐ എക്സ്ക്യൂട്ടീവ് യോഗം വിലയിരുത്തി. ആദ്യം ജോസ് കെ മണി നയം പ്രഖ്യാപിക്കട്ടെ, എന്നിട്ട് നിലപാട് സ്വീകരിക്കാമെന്നും എക്സ്ക്യുട്ടീവ് യോഗം ചര്‍ച്ച ചെയ്തു.അതേസമയം, മന്ത്രി കെടി ജലീലിനെയും യോഗത്തില്‍ വിമര്‍ശിച്ചു. ജലീല്‍ പറയുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കണം. പറഞ്ഞത് മാറ്റി പറയാന്‍ ഇടവരരുതെന്നും, ജലീല്‍ പക്വതയോടെ പെറുമാറണമെന്നും എക്സിക്യുട്ടീവ് യോഗം വിമര്‍ശിച്ചു....
ഡൽഹി:പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഡൽഹി കലാപ കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, ഉദിത് രാജ്, ആക്ടിവിസ്റ്റായ കാവൽപ്രീത് കൗർ, സി.പി.ഐ-എം.എൽ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണൻ എന്നിവരുടെ പേരുകൾ. ഡൽഹി പൊലീസ് സമർപ്പിച്ച 2,695 പേജുള്ള അനുബന്ധ കുറ്റപത്രത്തിലാണ് നേതാക്കളുടെ പേര് പരാമർശിച്ചത്. മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാൻ, ശാസ്ത്രജ്ഞൻ ഗൗഹർ റാസ, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരുടെ പേരുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഫെബ്രുവരിൽ നടന്ന മഹിള ഏകതാ യാത്ര ഡൽഹി കലാപത്തിന്റെ ഒരുക്കമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഐ...
പാലക്കാട്:കുമരനല്ലൂരിന്‍റെ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. അക്കിത്തത്തിന്റെ പാലക്കാട്ടെ  വീടായ ദേവായനത്തില്‍ കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചാണ് ചടങ്ങ് നടന്നത്.  മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ യോഗം ഉദ്ഘാടനം ചെയ്ത് പുരസ്‌കാരസമര്‍പ്പണം നിര്‍വഹിച്ചു. മന്ത്രി എ കെ ബാലന്‍ ബഹുമതി അക്കിത്തത്തിന് കൈമാറി. 50 പേര് മാത്രമാണ് ചടങ്ങില്‍ നേരിട്ട് പങ്കെടുത്തത്. 2019-ലെ ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് അക്കിത്തം അര്‍ഹനായത്. മലയാളത്തിന് ലഭിച്ച ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരമാണിത്. വിവിധ സാഹിത്യ ശാഖകളിൽ...