25 C
Kochi
Sunday, July 25, 2021

Daily Archives: 23rd September 2020

ഡൽഹി:കാർഷിക ബിൽ, തൊഴിൽ ബിൽ, ജമ്മു കശ്മീർ ഔദ്യോഗികഭാഷ ബിൽ തുടങ്ങി സുപ്രധാന ബില്ലുകൾ പാസാക്കി രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത എംപിമാർക്കടക്കം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിശ്ചയിച്ചതിലും എട്ട് ദിവസം മുന്നേ പാർലമെൻ്റ് സമ്മേളനം വെട്ടിചുരുക്കാൻ കേന്ദ്രം തീരുമാനിച്ചത്. അതേസമയം ഇരുസഭകളും ബഹിഷ്ക്കരിച്ച പ്രതിപക്ഷം പാർലമെൻറ് വളപ്പിൽ സംയുക്തമായി പ്രതിഷേധം തുടരുകയാണ്.സഭയിൽ നടന്ന ചില സംഭവങ്ങൾ ആവർത്തിക്കരുതെന്ന് സഭ അവസാനിപ്പിച്ചുകൊണ്ട് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. കാർഷിക ബിൽ അവതരിപ്പിക്കുമ്പോൾ സഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇതേ...
മുംബൈ: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. നടി പായൽ ഘോഷിന്റെ പരാതിയിലാണ് വെർസോവ പോലീസ് കേസെടുത്തത്. 361 (ബലാത്സം​ഗം), 354 (സ്ത്രീകളുടെ അന്തസ്സിനെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീയെ ആക്രമിക്കുക), 341(ബലപ്രയോ​ഗത്തിലൂടെ തടഞ്ഞു വയ്ക്കുക), 342 (തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വെക്കുക) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കുറച്ച് ദിവസങ്ങൾക്ക് മുൻപ് എബിഎൻ തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് പായൽ അനുരാഗിനെതിര ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത്...
ഡൽഹി:തൊഴിൽ നിയമഭേദഗതി ബില്ലുകൾ പരിഗണിക്കരുതെന്ന പ്രതിപക്ഷ ആവശ്യം തള്ളിക്കൊണ്ട് തൊഴിൽ നിയമചട്ടങ്ങൾ രാജ്യസഭ പാസാക്കി. തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ,വ്യവസായ ബന്ധം, തൊഴിൽ സുരക്ഷ, ആരോഗ്യ തൊഴിൽ സാഹചര്യം എന്നിങ്ങനെ മൂന്ന് തൊഴിൽ ചട്ട ഭേദഗതികളാണ് ഇന്ന് പാസായത്. 44 തൊഴിൽ നിയമങ്ങളെ നാല് ചട്ടങ്ങളായി ക്രോഡീകരിക്കുന്നതാണ് ഈ ബില്ലുകൾ. പ്രതിപക്ഷ എംപിമാര്‍ സഭ ബഹിഷ്‌കരിച്ച് പുറത്ത് പ്രതിഷേധിക്കുന്ന ഘട്ടത്തിലാണ് ബില്ലുകൾ പാസാക്കിയിരിക്കുന്നത്.തൊഴിലുടമക്ക് ഏകപക്ഷീയമായി സേവന വേതന വ്യവസ്ഥകള്‍ തീരുമാനിക്കാനും ഏത് സമയത്തും തൊഴിലാളികളെ പിരിച്ചുവിടാനും അനുമതി നല്‍കുന്നതാണ് ഈ തൊഴിൽ നിയമങ്ങൾ. 300 തൊഴിലാളികള്‍ വരെയുള്ള...
കൊല്ലം:കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. കൊട്ടിയം പൊലീസിൽ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. പ്രതിശ്രുധ വരൻ ഹാരിസിനെ ഒഴികെ മറ്റാരെയും പ്രതി ചേർത്തില്ല എന്ന കുടുംബത്തിന്റെ ആരോപണത്തെ തുടർന്നാണ് നടപടി.റംസിയെ ഗർഭഛിദ്രം നടത്താൻ ഹാരിസിന്റെ വീട്ടുകാരടക്കം കൂട്ടുനിന്നുവെന്ന് വീട്ടുകാർ മൊഴി നൽകിയിരുന്നു. എന്നാൽ അന്വേഷണം ആരംഭിച്ച് ഇതുവരെ ഒരു തവണ മാത്രമാണ് ഹാരിസിന്റെ വീട്ടുകാരെ ചോദ്യം ചെയ്തിട്ടുള്ളത്. അതേസമയം, ഹാരിസിന്റെ...
വയനാട്: പച്ചില തേയിലയ്ക്ക് വില വർധിപ്പിച്ചത് ആശ്വാസമായിരിക്കുകയാണ് വയനാട്ടിലെയും തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെയും കര്‍ഷകര്‍ക്ക്. 22 വർഷങ്ങൾക്ക് ശേഷമാണ് വില വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഒരു കിലോ പച്ചതേയിലയുടെ വില 27 രൂപയായി വർധിപ്പിച്ചിരിക്കുകയാണ്  തമിഴ്നാട് ടീ ബോര്‍ഡ്. കഴിഞ്ഞ വർഷം 10 രൂപയായിരുന്നു ഒരു കിലോയ്ക്ക് ലഭിച്ചിരുന്ന വില. പച്ചില തേയിലയ്ക്ക് വില ഇല്ലാത്തതും കൃഷി ഭൂമി മറ്റൊരു വിളയ്ക്കും അനുയോജ്യമല്ലാത്തതും കർഷകരെ ഏറെ ബുദ്ധിമുട്ടിലാഴ്ത്തിയിരുന്നു. 
മാനന്തവാടി: നഷ്ടത്തിൽ നിന്നും കരകയറാൻ പുതിയ പദ്ധതികൾ ആവഷ്കരിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ഇതിന്റെ പ്രാഥമികഘട്ടത്തിന് വയനാട്ടിൽ ഇന്ന് തുടക്കമായി. യാത്രക്കാർ എവിടെ നിന്ന് കൈകാണിക്കുന്നുവോ അവിടെ സ്റ്റോപ്പ് ഇല്ലെങ്കിലും കൂടി ബസ് നിർത്തി ആളുകളെ കയറ്റാനാണ് കെഎസ്ആർടിസിയുടെ പുതിയ പദ്ധതി.  അണ്‍ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി സര്‍വ്വീസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലെ ആദ്യ സര്‍വ്വീസ്  മാനന്തവാടിയില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്കായിരുന്നു. രാവിലെ 8.15ന് പുറപ്പെട്ട് പത്തരയോടെ ബത്തേരിയിലെത്തി. നേരത്തെ പ്രൈവറ്റ് ബസുകൾ മാത്രം...
കോഴിക്കോട്: എന്‍ഐഎ ജാമ്യവിധിയെ പ്രകീര്‍ത്തിച്ച പൊലീസുകാരന് കാരണം കാണിക്കല്‍ നേട്ടീസ്. അലനും താഹയ്ക്കും ജാമ്യം നല്‍കിയതിനെ കുറിച്ച് എഫ്ബി പോസ്റ്റിട്ട സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനാണ് കാരണം കാണിക്കല്‍ നോട്ടീസ്. സിറ്റി പൊലീസ് കമ്മീഷ്ണര്‍  എവി ജോര്‍ജാണ് നോട്ടീസ് നല്‍കിയത്. പൊലീസും, മാധ്യമപ്രവര്‍ത്തകരും, രാഷ്ട്രീയക്കാരും എന്‍ഐഎ ജാമ്യവിധി പഠിക്കണമെന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. 
ഡൽഹി:ടൈം മാഗസിൻ പുറത്തിറക്കിയ 2020ൽ ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച നൂറ് പേരുടെ പട്ടികയിൽ 'ഷഹീൻ ബാഗ് കി ദാദി' ബിൽകിസും. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരത്തിന് തന്റെ എൺപത്തി രണ്ടാം വയസിലും ആവേശത്തോടെ നേതൃത്വം നൽകിയ ആളാണ് ബിൽകിസ്. “ഞങ്ങൾ ഇവിടെ നിന്ന് എവിടെയും പോകുന്നില്ല" എന്ന ഉറച്ച തീരുമാനമായിരുന്നു ഈ മുത്തശ്ശിക്ക് എന്നും കൂട്ട്. “ സി‌എ‌എയെയും എൻ‌ആർ‌സിയെയും കുറിച്ച് ആരും സംസാരിച്ചില്ല, പക്ഷേ സ്ത്രീകൾ ഈ വിഷയം...
ഡൽഹി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ കത്തയച്ചു. സിഎമ്മിന്‍റെ ഓഫീസ് സംശയനിഴലിലായതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ പിണറായി വിജയനോട് ആവശ്യപ്പെടണമെന്നാണ് കത്തില്‍ പറയുന്നത്. അഴിമതിക്കെതിരെ എന്നും ശക്തമായ നിലപാട് സ്വീകരിച്ച സിപിഎം ഇക്കാര്യത്തില്‍ മാതൃക കാട്ടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മന്ത്രി കെടി ജലീലും നേതാക്കളുടെ മക്കളും അന്വേഷണം നേരിടുന്നതായും ബെന്നി ബെഹനാല്ൻ കത്തിൽ പറയുന്നു. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും...
തിരുവനന്തപുരം:ലൈഫ് മിഷൻ ടാസ്ക്ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ലൈഫ് പദ്ധതിയിൽ ധാരണാപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഒന്നരമാസമായിട്ടും നൽകിയില്ലെന്നും ഇത് സംബന്ധിച്ച് വിശദീകരണം നൽകാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജി. ലൈഫ് മിഷൻ പദ്ധതിയിൽ പ്രാഥമിക വിജിലൻസ് അന്വേഷണം സ്വീകാര്യമല്ലെന്നും പദ്ധതയുമായി ബന്ധപ്പെട്ടവർ വിശേഷതയതിനാൽ വിജിലൻസിന് പരിമിതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.അതേസമയം ലൈഫ് മിഷൻ ക്രമക്കേടിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് വിജിലൻസ്...