Fri. Apr 19th, 2024
കോഴിക്കോട്:

പാളയം മാർക്കറ്റിൽ 233 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 233 പേർക്ക് രോഗം കണ്ടെത്തിയിരിക്കുന്നത്. പുറത്ത് നിന്നുള്ള കുറച്ച് പേർ ഒഴിച്ചാൽ ബാക്കിയെല്ലാവരും പോർട്ടർമാരും കച്ചവടക്കാരും മാർക്കറ്റിലെ തൊഴിലാളികളുമാണ്.

കോഴിക്കോട് ജില്ലയിൽ കൊവിഡ് പോസിറ്റിവാകുന്നവരുടെ എണ്ണം കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച 545 പേർക്കും, ചൊവ്വാഴ്ച 394 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.  ഇന്ന് പാളയം മാർക്കറ്റിൽ മാത്രം ഇത്രയധികം ആളുകൾക്ക് പോസിറ്റിവായ സ്ഥിതിയ്ക്ക് ജില്ലയിൽ ആകെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കും.

പാളയം മാർക്കറ്റിൽ രോഗ ബാധതയുണ്ടായതോടെ മാർക്കറ്റ് അടച്ചിടും. കഴിഞ്ഞയാഴ്ച സെൻട്രൽ മാർക്കറ്റിൽ മാത്രം 113 പേർക്ക് രോഗം ബാധിച്ചതോടെ മാർക്കറ്റ് അടച്ചിരുന്നു.

By Arya MR