25 C
Kochi
Saturday, July 31, 2021

Daily Archives: 8th September 2020

ബെംഗളൂരു:ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എന്‍സിബി അറിയിച്ചു.സുശാന്ത് മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്നുവെന്ന് റിയ ചക്രബർത്തി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ  ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. താനുമായി അടുപ്പം തുടങ്ങുന്നതിന് മുൻപ് തന്നെ സുശാന്ത്...
തിരുവനന്തപുരം:മുന്നണിവിടാനൊരുങ്ങുന്ന ജോസ് കെ മാണി പക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് പക്ഷം വിശ്വാസവഞ്ചന കാണിച്ചുവെന്നും,കെഎം മാണിയുടെ ആത്മാവ് ഇത് ക്ഷമിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ജനദ്രോഹ സര്‍ക്കാരിനെതിരെ നിലപാട് എടുക്കാനുളള അവസരം ജോസ് പക്ഷം ഇല്ലാതാക്കി, മുന്നണിവിട്ട് നിലപാട് സ്വീകരിക്കുന്നവര്‍ക്ക് ജനം ശിക്ഷ നല്‍കുമെന്നും ചെന്നിത്തല വ്യക്തമാക്കി. യുഡിഎഫ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ എം മാണി എക്കാലത്തും യുഡിഎഫില്‍ തുടരാന്‍ ആഗ്രഹിച്ച നേതാവാണ്. അദ്ദേഹം...
തിരുവനന്തപുരം:ചവറ, കുട്ടനാട്‌ മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പ്‌ മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിക്കാനാണ്‌ സര്‍ക്കാര്‍ നീക്കം. കോവിഡ്‌ വ്യാപനം മാത്രമല്ല, സംസ്ഥാന നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ആറ്‌ മാസം മാത്രം ശേഷിക്കെ ഒരു തെരഞ്ഞെടുപ്പ്‌ ആവശ്യമില്ല എന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള ഭീമമായ ചെലവും സര്‍ക്കാര്‍ കാരണമായി പറയുന്നു.ഈ ആവശ്യത്തിന്‌ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി...
മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. നിയമവിരുദ്ധമായി കെട്ടിടം നിര്‍മിച്ചുവെന്നാരോപിച്ച് നടി കങ്കണ റണാവത്തിന് മുംബൈ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. 24 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ കെട്ടിടം പൊളിച്ചുമാറ്റുമെന്ന് കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കിയത്.എന്നാല്‍ ഇത് രാഷ്ട്രീയവൈര്യം തീര്‍ക്കലാണെന്ന് കങ്കണ ആരോപിച്ചു.ഘാര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തില്‍  അനുമതിയില്ലാതെ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്ന് നോട്ടീസില്‍ കോര്‍പ്പറേഷന്‍ ആരോപിക്കുന്നു. ശൗചാലയത്തിന്റെ സ്ഥാനം മാറ്റിയതും പുതിയതായി  നിര്‍മിച്ചതുമടക്കം ഒരു ഡസനോളം കൂട്ടിച്ചേര്‍ക്കലുകള്‍...
കാസര്‍ഗോഡ്:നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. എഎല്‍എയുടെ കാസർഗോഡ് പടന്നയിലെ വീട്ടിലാണ് റെയ്‌ഡ് നടക്കുന്നത്. നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തികൊണ്ടിരിക്കുന്ന കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് നല്‍കുന്നതിന് മുന്നോടിയായി വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് വീട്ടില്‍ പരിശോധന നടത്തിയത്.ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷ്ണലിന്റെ മാനേജര്‍ പൂക്കോയ തങ്ങളുടെ തൃക്കരിപ്പൂരിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. ജ്വല്ലറി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചില രേഖകൾ കണ്ടെടുത്തെന്ന് പൊലീസ്...
കുട്ടനാട്: കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് പിജെ ജോസഫ്. ഇക്കാര്യം ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി.ജോസ് കെ.മാണിയുടെ കാര്യത്തില്‍ പുനഃപരിശോധനയില്ലെന്നും യുഡിഎഫ് യോഗത്തിന് ശേഷം ജോസഫ് പറഞ്ഞു.കേരള കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾ കുട്ടനാട്ടിലെ വിജയത്തിന് തടസമാകില്ലെന്ന് അഡ്വ. ജേക്കബ് എബ്രഹാം പറഞ്ഞു. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കും. കുട്ടനാട്ടിൽ ജയം ഉറപ്പാണെന്നും ജേക്കബ് എബ്രഹാം പറഞ്ഞു.കേരള കോൺഗ്രസ് എം യു.ഡി.എഫിലേക്ക് തിരിച്ച് വരാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിലാണ് പിജെ ജോസഫ്‌ വിഭാഗത്തിന്...
എറണാകുളം:സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ കേരള ഹൈക്കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് തീയ്യതിയും വിജ്ഞാപനവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. വിശദമായ ചർച്ചകൾക്ക് ശേഷമേ തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളൂവെന്നും കമ്മീഷൻ പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹെെക്കോടതിയെ അറിയിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് റാഫിയുടെ ഹർജിയിലാണ് കമ്മീഷന്‍റെ വിശദീകരണം.കൊവിഡ് പശ്ചാത്തലത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് നടപടിയുമായി മുന്നോട്ട് പോകുന്നത്....
ഡൽഹി: ബംഗളൂരു മയക്കുമരുന്ന് കേസില്‍ നടി സഞ്ജന ഗൽറാണി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. മൂന്നാം പ്രതി വിരേൻ ഖന്നയുടെയും സഞ്ജന ഗൽറാണിയുടെയും ബംഗളൂരുവിലെ വീടുകളില്‍ രാവിലെ റെയ്ഡ് നടന്നിരുന്നു.ബംഗളൂരു മയക്കുമരുന്ന് കേസില്‍ നടി സഞ്ജന ഗൽറാണി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. മൂന്നാം പ്രതി വിരേൻ ഖന്നയുടെയും സഞ്ജന ഗൽറാണിയുടെയും ബംഗളൂരുവിലെ വീടുകളില്‍ രാവിലെ റെയ്ഡ് നടന്നിരുന്നു.കേസുമായി ബന്ധപ്പെട്ട് വിരന്‍ ഖന്ന നേരത്തെ ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായിരുന്നു. സെലിബ്രിറ്റികള്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് ശൃംഖല...
ന്യൂഡല്‍ഹി:ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,809 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത് 42,80,423 പേര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1133 പേര്‍ കൊവിഡ് ബാധിതരായി മരിച്ചതോടെ ആകെ മരണസംഖ്യ 72,775 ആയി ഉയര്‍ന്നു.1.70 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. ഇത് വരെ 33,23,950 പേർ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 77.65 ശതമാനമാണ് രോഗമുക്തി...
ലക്‌നൗ: 'ജയ്ശ്രീറാം' വിളിക്കാന്‍ തയ്യാറാകാതിരുന്നതിന്‌ ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ചുകൊന്നതായി ആരോപണം. നോയിഡ തൃലോക്‌പുരി സ്വദേശി അഫ്‌താബ്‌ ആലം ആണ്‌ യാത്രക്കിടയില്‍ കൊല്ലപ്പെട്ടത്‌. കാറില്‍ കയറിയ രണ്ട്‌ പേരാണ്‌ കൊല നടത്തിയതെന്ന്‌ പൊലീസ്‌ പറയുന്നു.ബുലന്ദ്‌ഷഹറില്‍ നിന്ന്‌ ഡെല്‍ഹിയിലേക്കുള്ള യാത്രക്കിടയിലാണ്‌ രണ്ടു പേര്‍ അഫ്‌താബിന്റെ ടാക്‌സിയില്‍ കയറിയത്‌. യാത്രക്കിടെ 'ജയ് ‌ശ്രീറാം' വിളിക്കാന്‍ യാത്രക്കാര്‍ നിര്‍ബന്ധിച്ചത്‌ ഫോണിലൂടെ കേട്ടതായി അഫ്‌താബ്‌ ആലത്തിന്റെ മകന്‍ സാബിര്‍ പറയുന്നു. വാഹനം ഓടിക്കുന്നതിനിടെ...