25 C
Kochi
Saturday, July 31, 2021

Daily Archives: 8th September 2020

ബെംഗളൂരു:2018-19 വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് ഒഴുകിയ ജലം അല്ലെന്ന് തമിഴ്നാട്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തമിഴ്നാട് ഇക്കാര്യം വ്യക്തമാക്കിയത്. 2018ല്‍ പ്രളയം ഉണ്ടായ ഏഴ് ദിവസത്തിന് ഇടയില്‍ 6.65 ഘനഅടി ജലം മാത്രമെ മുല്ലപ്പെരിയാറില്‍ നിന്ന് പെരിയാറിലേക്ക് എത്തിയിട്ടുള്ളു. ഇടുക്കി ഉള്‍പ്പെടെ കേരളത്തിലെ അണക്കെട്ടുകളില്‍ നിന്ന് ഇതിലും അധികം ജലം ഒഴുകിയിട്ടുണ്ടെന്നും തമിഴ്നാട് അവകാശപ്പെടുന്നു.2020 ജനുവരിക്കും മെയ് മാസത്തിനും ഇടയില്‍ 21...
നടന്‍ പൃഥ്വിരാജ് സുകുമാരന്‍റെയും സുപ്രിയ മേനോന്‍റെയും മകള്‍ അലംകൃതയുടെ ആറാം പിറന്നാളാണ് ഇന്ന്. ജന്‍മദിനത്തില്‍ മകള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പൃഥ്വിയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.https://www.facebook.com/PrithvirajSukumaran/posts/3259418670779841“പിറന്നാൾ ആശംസകൾ അല്ലി, നീയാണ് അച്ഛന്‍റെയും അമ്മയുടെയും സന്തോഷവും പ്രകാശവും .എന്‍റെ ഒരു ഭാഗം നീ കുട്ടിയായി തന്നെ ഇരിക്കാൻ ആഗ്രഹിക്കുമ്പോൾ മറ്റൊരു ഭാഗം നിന്‍റെ ഈ വളർച്ചയിൽ അഭിമാനം കൊള്ളുന്നു . ഇതുപോലെ അത്ഭുതം നിറഞ്ഞതും ലോകത്തോടുള്ള സ്നേഹം നിറഞ്ഞതുമായ വഴികളിലൂടെ...
കോട്ടയം:കുട്ടനാട് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന് കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം നടത്തണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു. തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നിലവിൽ യുഡിഎഫിന്റെ ഭാഗമല്ലെന്നും അതുകൊണ്ട് നിയമ പ്രശ്നമുണ്ടാകില്ലെന്നും ജോസഫ് വിഭാഗം അവകാശപ്പെടുന്നു. സ്ഥാനാ‍ർത്ഥി പ്രഖ്യാപനത്തിനായി പി ജെ ജോസഫ് വിഭാഗം ഇന്ന് കുട്ടനാട്ടിൽ യോഗം ചേരുന്നുണ്ട്.അതേസമയം,...
ജനീവ: അടുത്ത ഒരു മഹാമാരിക്ക് മുമ്പ് സുസജ്ജമാകണം എന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. ഇതിനായി ലോക രാജ്യങ്ങൾ ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടു.' ഇത് ലോകത്തെ അവസാനത്തെ മഹാമാരി ആയിരിക്കില്ല. രോഗങ്ങളും പകർച്ചവ്യാധികളും ജീവിതത്തിന്റെ ഭാഗം തന്നെയായിരിക്കുമെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. എന്നാൽ അടുത്ത പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോൾ ലോകം അതിനെ നേരിടാൻ തയ്യാറായിരിക്കണം', ലോകാരോഗ്യ സംഘടനകളുടെ ആസ്ഥാനമായ ജനീവയിൽ നടന്ന വാർത്താസമ്മേളനത്തിൽ ടെഡ്രോസ് പറഞ്ഞു.അതേസമയം, ചില രാജ്യങ്ങൾ...
അലഹബാദ്‌: അയോധ്യയില്‍ ബാബറി മസ്‌ജിദ്‌ തകര്‍ത്ത്‌ രാമ ക്ഷേത്ര നിര്‍മാണം തുടങ്ങിയതിന്‍റെ ആവേശത്തില്‍ വാരണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും മഥുരയിലെ കൃഷ്‌ണ ജന്മഭൂമിയും'മോചിപ്പി'ക്കുന്നതിന് പ്രചാരണ, നിയമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ഹിന്ദുത്വ സംഘടനകളുടെ നീക്കം. പ്രയാഗ്‌ രാജില്‍ ചേര്‍ന്ന അഖില ഭാരതീയ അഖാഢ പരിഷത്തിന്റെ യോഗത്തിലാണ് ഈ വിഷയങ്ങള്‍ ഉന്നയിച്ച്‌ പ്രചാരണം സജീവമാക്കാന്‍ തീരുമാനിച്ചത്‌.രാമക്ഷേത്ര നിര്‍മാണത്തിനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും ഇനി കാശി, മഥുര മോചനത്തിനുള്ള സമയമാണിതെന്ന്‌ അഖാഢ പരിഷത്ത്‌ അധ്യക്ഷന്‍ മഹന്ത്‌...
ആറന്മുള:പത്തനംതിട്ടയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ ജിപിഎസ് രേഖകള്‍ നിര്‍ണ്ണായകം. ശനിയാഴ്ച രാത്രി ആറന്മുള നാല്‍ക്കാലിക്കലില്‍ 15 മിനിറ്റ് സമയം ആംബുലന്‍സ് നിര്‍ത്തിയതിന് തെളിവുകള്‍ ലഭിച്ചു. ഗൂഗില്‍ മാപ്പിങ് പരിശോധിച്ചാണ് പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്. അടൂരില്‍ നിന്നും പന്തളം വഴിയാണ് ആംബുലന്‍സ് ആറന്മുളയ്ക്ക് പോയത്. അടൂര്‍ ഡിവെെഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും.ഇക്കഴിഞ്ഞ ശനിയാഴ്ച ആറൻമുളയിലെ ഒരു മൈതാനത്തുവച്ചാണ് കൊവിഡ് രോഗിയെ...
ബംഗളുരു:ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗൽറാണിയുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തുന്നു.  ഇന്ന് രാവിലെയാണ് സേർച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്. ഇന്നലെ കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് സഞ്ജനയോട് ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇവർ ഹാജരായില്ല. കേസിലെ നാലാം പ്രതി വിരേൻ ഖന്നയുടെ വീട്ടിലും റെയ്ഡ് നടത്തിയെന്ന് സിസിബി അറിയിച്ചു.
ഡൽഹി:കോൺഗ്രസ്സ് നയരൂപീകരണ സമിതി യോഗം ഇന്ന്. വരാൻ പോകുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് ഇന്ന് യോഗം ചേരുന്നത്.  മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എ കെ ആന്‍റണി തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും.  പാര്‍ട്ടി നവീകരണമാവശ്യപ്പെട്ട ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.പിഎം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് നികുതി ഇളവ് നല്‍കാനുള്ള ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിനെ എതിർക്കാൻ കോൺഗ്രസ്സ് നേരത്തെ തീരുമാനിച്ചിട്ടുണ്ട്.  എംപി...
തിരുവനന്തപുരം:സംസ്ഥാനത്തെ ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും തുറക്കുന്നു. എക്സൈസ് വകുപ്പിന്‍റെ ശുപാര്‍ശയില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും അനുകൂല നിലപാടാണ് എടുത്തതെന്നാണ് സൂചന. നിലവിൽ ബാറുകളിൽ പ്രത്യേക കൗണ്ടറുകൾ വഴിയുള്ള പാഴ്സലുകൾ മാത്രമാണ് നൽകുന്നത്. ബെവ്കോ ആപ്പിൽ ബുക്ക് ചെയ്തവർക്ക് മാത്രമേ മദ്യം വിൽക്കാൻ പാടുള്ളൂ എന്നാണ് ചട്ടം.ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ബാറുകൾ തുറക്കുക. രാജ്യത്ത് പലഭാഗത്തും ബാറുകൾ തുറക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. പഞ്ചാബ്, തമിഴ്നാട്,...
കൊച്ചി:   ഒ‌എൻ‌ജി‌സി അപ്രന്റീസ് റിക്രൂട്ട്‌മെന്റ് 2020: ONGC Apprentice Recruitment 2020  ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ഒ‌എൻ‌ജി‌സി) അപ്രന്റീസിനുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഫലം വെബ്‌സൈറ്റിൽ തിങ്കളാഴ്ച പ്രഖ്യാപിച്ചു.അപേക്ഷകർക്ക് ഓൺ‌ലൈനായി അവരുടെ ഫലങ്ങൾ ongcapprentices.ongc.co.in ൽ പരിശോധിക്കാം.4182 അപ്രന്റീസ് ഒഴിവുകൾ നികത്താനാണ് ഒഎൻ‌ജി‌സി അപേക്ഷ ക്ഷണിച്ചിരുന്നത്. 1579 - വെസ്റ്റേൺ സെക്ടർ, 764 -മുംബൈ സെക്ടർ, 716 - ഈസ്റ്റേൺ സെക്ടർ, 674 - സതേൺ സെക്ടർ, 228...