Sun. Apr 28th, 2024
തിരുവനന്തപുരം:

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1748 പേര്‍ക്കെതിരെ കേസെടുത്തു. 697 പേരാണ് ഇന്ന് അറസ്റ്റിലായത്. 80 വാഹനങ്ങളും പിടിച്ചെടുത്തു. ഇത് കൂടാതെ ക്വാറന്‍റൈന്‍ ലംഘിച്ചതിന് 5 കേസുകളും രജിസ്റ്റര്‍ ചെയ്തു. മാസ്ക് ധരിക്കാത്ത 6894 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ജില്ല തിരിച്ച് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തിൽ ചുവടെ.

തിരുവനന്തപുരം സിറ്റി – 208, 15,8
തിരുവനന്തപുരം റൂറല്‍ – 266, 164, 8
കൊല്ലം സിറ്റി – 209, 72, 32
കൊല്ലം റൂറല്‍ – 689, 0, 0
പത്തനംതിട്ട – 54, 49, 4
ആലപ്പുഴ- 37, 23, 1
കോട്ടയം – 12, 12, 2
ഇടുക്കി – 12, 17, 1
എറണാകുളം സിറ്റി – 15, 0, 0
എറണാകുളം റൂറല്‍ – 10, 4, 2
തൃശൂര്‍ സിറ്റി – 28, 22, 6
തൃശൂര്‍ റൂറല്‍ – 8, 10, 1
പാലക്കാട് – 61, 111, 2
മലപ്പുറം – 7, 6, 2
കോഴിക്കോട് സിറ്റി – 13, 13, 8
കോഴിക്കോട് റൂറല്‍ – 27, 67, 1
വയനാട് – 20, 3, 2
കണ്ണൂര്‍ – 4, 1, 0
കാസര്‍ഗോഡ് -68, 108, 0

By Athira Sreekumar

Digital Journalist at Woke Malayalam