25 C
Kochi
Saturday, July 31, 2021

Daily Archives: 17th June 2020

ന്യൂ‍ഡല്‍ഹി:സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ എന്താണ് സംഭവിച്ചതെന്ന് രാജ്യം അറിയണം. എന്തിനത് ഒളിച്ചുവയ്ക്കുന്നുവെന്നും, പ്രധാനമന്ത്രി മൗനം തുടരുന്നതെന്തിനാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.ചൈനയ്ക്ക് എതിരേയും രൂക്ഷവിമ‍ർശനമാണ് അദ്ദേഹം നടത്തിയത്. ഇന്ത്യയുടെ സൈനികരെ കൊലപ്പെടുത്താനും രാജ്യത്തിന്റെ മണ്ണ് കൈയ്യേറാനും അവര്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.https://www.facebook.com/rahulgandhi/videos/729891884438977/
ന്യൂഡല്‍ഹി:ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2003 കൊവിഡ് മരണങ്ങള്‍.  ഇതോടെ ലോകത്ത് തന്നെ കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്. അതേസമയം, ഒറ്റയടിക്ക് മരണനിരക്ക് ഇത്രയധികം ഉയരാന്‍ കാരണം നേരത്തെ രേഖപ്പെടുത്താതെ പോയ മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ കണക്കില്‍പ്പെടാതിരുന്ന 1,328 മരണങ്ങളടക്കം ഇന്നലത്തെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.പതിനോരായിരത്തി തൊള്ളായിരത്തി മൂന്ന് പേരാണ് ഇതുവരെ രാജ്യത്ത് വെെറസ്മ ബാധിച്ച്...
ന്യൂഡല്‍ഹി:രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവിലയില്‍  വർധന രേഖപ്പെടുത്തി. പെട്രോൾ ലിറ്ററിന് 55 പൈസയും ഡീസൽ ലിറ്ററിന് 57 പൈസയുമാണ് ഇന്ന് കൂട്ടിയത്. പതിനൊന്നു ദിവസത്തിനുള്ളില്‍ പെട്രോളിന് 6.03 രൂപ കൂടിയപ്പോൾ ഡീസലിന് 6.08 രൂപയുടെ വർധനവുണ്ടായി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴാണ് ഈ വര്‍ധനവ്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.
ജനീവ:ഇന്ത്യ-ചൈന അതിര്‍ത്തിയിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സെെനികര്‍ മരിച്ച സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യാരാഷ്ട്ര സഭ. രണ്ടുപക്ഷങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് യുഎന്‍ അധ്യക്ഷന്‍ അന്‍റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് ഇരു രാജ്യങ്ങളും ശ്രമം നടത്തിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് നല്ല ലക്ഷണമാണെന്നും യുഎന്‍ അധ്യക്ഷന്റെ വക്താവ് എറി കനേക്കോ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ സമാധാനപരമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കയും പ്രതികരിച്ചു. 
ന്യൂഡല്‍ഹി:കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന് ഗല്‍വാനില്‍ ചൈനയുമായി ഉണ്ടായ സംഘർഷത്തിൽ വീരമൃത്യുവരിച്ച ഇരുപത് കരസേന ജവാൻമാർക്ക് വിട ചൊല്ലി രാജ്യം. അതിര്‍ത്തിയില്‍ നിന്നുള്ള പിന്മാറ്റ ധാരണ ലംഘിച്ച് തിങ്കളാഴ്ച രാത്രി ചെെനീസ് സേന ഏകപക്ഷീയമായി മുന്നോട്ട് കയറിയതാണ് പെട്ടന്ന് സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണമായത്. വിജയവാഡ സ്വദേശിയായ കേണല്‍ ബി സന്തോഷ് ബാബു, തമിഴ്നാട് തിരുവണ്ടനൈ സ്വദേശി ഹവില്‍ദാര്‍ എ പളനി, ജാര്‍ഖണ്ഡ് സ്വദേശി സിപോയ് ഓജ എന്നിവരടക്കം ഇരുപത് പേരാണ്...
കൊച്ചി: ചാർട്ടേർഡ് വിമാനങ്ങളിൽ കേരളത്തിലെത്തുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സംസ്ഥാന സർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കും. പത്തനംതിട്ട സ്വദേശി റെജി താഴ്‌മൺ നൽകിയ ഹർജിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. റാപ്പിഡ് ടെസ്റ്റ്‌ റിസൾട്ട്‌ ഉള്ളവർക്ക് യാത്ര ചെയ്യാൻ അനുമതി വേണമെന്നാണ് പ്രധാനമായി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വാഷിംഗ്‌ടൺ: അമേരിക്കയില്‍ കൊറോണവൈറസ് മഹാമാരിയെ തുടർന്ന് പതിനൊന്ന് ലക്ഷത്തിലധികം പേർ മരണപ്പെട്ടതായും നിലവിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നതായും റിപ്പോർട്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ  ഉണ്ടായതിനേക്കാള്‍ കൂടുതല്‍ മരണങ്ങൾ കൊവിഡിനെ തുടർന്ന് ഉണ്ടായതായി ഔദ്യോഗിക വൃത്തങ്ങളുടെ കണക്കുകൾ വ്യക്തമാക്കുന്നു. ബ്രസീലിലും ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുകയാണ്. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് റഷ്യയും നാലാമത് ഇന്ത്യയുമാണ്.
ഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാചര്യത്തിൽ പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്നും തുടരും. പതിനേഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ഇന്ന് യോഗത്തിൽ പങ്കെടുക്കുക. ഇന്നത്തെ ചർച്ച കൂടി കഴിഞ്ഞ ശേഷം പ്രധാനമന്ത്രി ചർച്ച ഉപസംഹരിച്ച് മറുപടി പറഞ്ഞേക്കുമെന്നാണ് സൂചന. ഇന്നലെ നടന്ന ചർച്ചയിൽ മുഖ്യമന്ത്രിമാർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടതൽ ധനസഹായം ആവശ്യപ്പെട്ടിരുന്നു.