Sat. Apr 20th, 2024
കൊച്ചി:

ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമാണ് ബിൽ നൽകിയതെന്നും അമിത ചാർജ് ഈടാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കെഎസ്ഇബി കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ലോക്ക്ഡൗൺ മൂലം മീറ്റർ റീഡിംഗ് എടുക്കാൻ കഴിഞ്ഞിരുന്നില്ലെന്നും  അതുകൊണ്ട് മൂന്ന് മുൻ ബില്ലുകളുടെ ശരാശരി കണക്കാക്കിയാണ് ബിൽ നൽകിയതെന്നും വ്യക്തമാക്കി. ഉപഭോക്താവ് ബിൽ തുകയുടെ 70 ശതമാനം മാത്രം അടച്ചാൽ മതിയെന്നും യഥാർത്ഥ ഉപഭോഗം കൂടുതലാണെങ്കിലും കുറവാണെങ്കിലും അടുത്ത ബില്ലിൽ അഡ്‌ജസ്റ്റ് ചെയ്യുമെന്നും കോടതി അറിയിച്ചു. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസ ബില്ലിംഗ് പ്രായോഗികമല്ലെന്നും അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam