Tue. Apr 23rd, 2024

കൊച്ചി:

കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന്  ചെന്നൈയിൽ കുടുങ്ങിയ അമ്മ പ്രസിഡൻ്റ് മോഹൻലാൽ തിരിച്ചെത്തിയ ശേഷം മാത്രമേ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതിനെ സംബന്ധിച്ച് ചർച്ച നടത്തുകയുള്ളുവെന്ന്  അമ്മ നേതൃത്വം വ്യക്തമാക്കി. നി‍ർമ്മാതാക്കൾ നൽകിയ കത്ത് ലഭിച്ചിട്ടുണ്ടെന്നും ചർച്ച പിന്നീട് നടത്തുമെന്നും  അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം ടിനി ടോം പറഞ്ഞു. ഈ വിഷയത്തിൽ  താര സംഘടനയുടെ തീരുമാനം വൈകുന്നതിൽ നിർമാതാക്കൾ അതൃപ്തി അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam