25 C
Kochi
Sunday, July 25, 2021

Daily Archives: 17th June 2020

തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൂടാതെ വന്ദേഭാരത് മിഷനിലൂടെ വരുന്ന പ്രവാസികൾക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ. ഇന്ന് കൂടിയ  മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വേഗത്തിൽ കൊവിഡ് പരിശോധന നടത്താൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഒരു വിമാനത്തിൽ കൊവിഡുള്ളവരും ഇല്ലാത്തവരും ഒന്നിച്ച് വരുമ്പോഴുള്ള രോഗവ്യാപനസാധ്യത കുറയ്ക്കാനാണ് ഈ നടപടിയെന്നും വ്യക്തമാക്കി.
ബെയ്ജിങ്: അതിർത്തി പ്രശ്നങ്ങൾ ചര്‍ച്ചകളിലൂടെയും സമാധാനപരമായും പരിഹരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍. ഇന്ത്യന്‍ സൈന്യം ചൈനീസ് സൈനികരെ പ്രകോപിപ്പിക്കുകയം അക്രമിക്കുകയും ചെയ്തതാണ് ശാരീരിക ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് ചൈന ആരോപിച്ചു. സംഭാഷണത്തിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്‌നം പരിഹരിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കവും ഗാൽവാൻ മേഖലയിലുണ്ടായ സംഘർഷവും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം വിളിച്ചുചേർത്തു. എല്ലാ പാ‍ർട്ടികളുടേയും ദേശീയ അധ്യക്ഷൻമാരെ യോ​ഗത്തിൽ ക്ഷണിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് യോഗം. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച നടക്കുക. 
ന്യൂയോര്‍ക്ക്: കൊവിഡ് രോഗം ഭേദമാക്കുന്നതില്‍ ഡെക്‌സാമെതാസോണ്‍ എന്ന മരുന്നിന് സാധിക്കുമെന്ന ബ്രിട്ടീഷ് ഗവേഷകരുടെ കണ്ടെത്തലില്‍ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. കൊവിഡ് രോഗികളില്‍ എപ്പോള്‍, എങ്ങനെ മരുന്ന് ഉപയോഗിക്കാം എന്നത് സംബന്ധിച്ച്‌ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അഥാനം ഗബ്രിയേസിസ് പറ‍ഞ്ഞു.ബ്രിട്ടീഷ് സര്‍ക്കാരും ഓക്‌സ്ഫഡ് സര്‍വകലാശാലയും നിരവധി ആശുപത്രികളും അടക്കം ആരോഗ്യരംഗത്തെ സുപ്രധാന കാല്‍വയ്പുകളിലൊന്നായ ഈ കണ്ടെത്തലില്‍ പങ്കുചേര്‍ന്ന എല്ലാവരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗുരുതരമായി രോഗം...
തിരുവനന്തപുരം:കേരളത്തില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നതിനൊപ്പം മരണങ്ങളും കൂടുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.  ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം കൂടുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മരണ നിരക്ക് കുറയ്ക്കാൻ പരമാവധി പേരിൽ പരിശോധന നടത്തി ചികില്‍സ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കോന്നി:കോന്നി മെഡിക്കൽ കോളേജിൽ ഇത്തവണയും വിദ്യാർത്ഥി പ്രവേശനം ഉണ്ടാകില്ല. പ്രവേശനം അനുവദിക്കാനായി അഖിലേന്ത്യാ മെഡിക്കൽ കൗൺസിലിനെ ഇതുവരെ സമീപിക്കത്തതാണ് പ്രതിസന്ധിക്ക് കാരണം. പ്രവേശനത്തിനായി ഓഗസ്റ്റ് മാസത്തിലെ ഇനി മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകാൻ സാധിക്കുകയുള്ളു. നടപടികൾ പൂർത്തിയായി വരുമ്പോഴേക്കും അടുത്ത അധ്യയന വർഷത്തിലേക്കുള്ള പ്രവേശന കാലാവധി അവസാനിക്കും. അതേസമയം, നടപടി വൈകുന്നതിൽ പരസ്പരം കുറ്റപ്പെടുത്തുകയാണ് എല്‍ഡിഎഫും യു‍ഡിഎഫും.
കൊച്ചി:കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഫുട്ബോളും ക്രിക്കറ്റും വേണമെന്ന നിലപാട് ആവര്‍ത്തിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. ആവശ്യം ഉന്നയിച്ച് ഈ ആഴ്ച തന്നെ ജിസിഡിഎയ്ക്കും കേരള ബ്ലാസ്റ്റേഴ്സിനും കെസിഎ കത്ത് നല്‍കും. ഏറ്റുമുട്ടലുകളില്ലാതെ പ്രശ്നം പരിഹരിക്കണമെന്നും കെസിഎ ആവശ്യപ്പെട്ടു.അതേസമയം, കൊച്ചി സ്റ്റേഡിയത്തില്‍  നിര്‍മ്മിച്ച സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പവലിയന്‍ നശിക്കുകയാണ്. പവലിയനില്‍ സ്ഥാപിച്ചിരുന്ന സച്ചിന്റെ കൈയ്യൊപ്പ് പതിഞ്ഞ ബാറ്റും ജഴ്സിയുമടക്കം ഇവിടെ കാണാനില്ല. എന്നാല്‍, അനുമതിയില്ലാതെയാണ് കൊച്ചി സ്റ്റേഡിയത്തിലെ സച്ചിന്‍...
ബെയ്ജിങ്:കൊവിഡ് 19 ന്‍റെ രണ്ടാം വരവില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചെെന. തലസ്ഥാനമായ ബെയ്ജിങ്ങില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 31 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ ബെയ്ജിങ്ങില്‍ 1200 വിമാനങ്ങള്‍ റദ്ദാക്കി. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ അടയ്ക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.  ആളുകളോട് വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ വൈറസ് ബാധിതരുമായി ഇടപെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്ന ആയിരക്കണക്കിനു പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന 30 ജനവാസ കേന്ദ്രങ്ങള്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലാണ്. ബെയ്ജിങ്ങില്‍...
തിരുവനന്തപുരം:സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പാപ്പനംകോട് ഡിപ്പോയിൽ ജീവനക്കാരുടെ പ്രതിഷേധം. ഡിപ്പോയില്‍ രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 17 പേരാണുള്ളത്. ഇവര്‍ ക്വാറന്‍റീനില്‍ പോകണമെന്നാണ് നിര്‍ദേശം.  കെഎസ് ആര്‍ടിസി ജീവനക്കാരുടെ സമരം ന്യായമാണെന്ന് ഗതാഗത മന്ത്രി എകെശശീന്ദ്രൻ പ്രതികരിച്ചു. ജീവനക്കാർ ഉന്നയിക്കുന്ന സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കും. ബസുകളിൽ ഡ്രൈവർമാർക്ക് പ്രത്യേക ക്യാബിൻ ഒരുക്കുമെന്നും സമരം പിൻവലിക്കണമെന്നും ഗതാഗത മന്ത്രി ആവശ്യപ്പെട്ടു.    
എറണാകുളം:സംസ്ഥാനം ഓൺലൈൻ ക്ലാസ്സുകൾക്ക് പൂർണസജ്ജമെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 872 വിദ്യാർഥികൾക്ക് മാത്രമേ നിലവിൽ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് സൗകര്യം ഇല്ലാതുള്ളൂ. ഇതിൽ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളിൽ നിന്നുള്ള കുട്ടികളാണ്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ എത്തിക്കാൻ ശ്രമം തുടരുകയാണെന്നും, ഓൺലൈൻ ക്ലാസ്സുകൾ റെക്കോർഡ് ചെയ്തു എത്തിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.വിദ്യാർത്ഥികള്‍ക്ക് ഓൺലൈൻ ക്ലാസിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാൻ പ്രധാന അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. 41.2 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ...