29 C
Kochi
Saturday, September 25, 2021

Daily Archives: 3rd March 2020

ടോക്കിയോ:  ജപ്പാനിലെ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് മാറ്റിവെയ്ക്കാന്‍ സാധ്യത. മത്സരങ്ങള്‍ ഈ വര്‍ഷം അവസാനത്തേക്ക് മാറ്റിവെയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ്  റിപ്പോര്‍ട്ടുകൾ. ജൂലായ് 24 മുതല്‍ ഓഗസ്റ്റ് 9 വരെയാണ് ടോക്കിയോ ഒളിമ്പിക്സ്  സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.ജപ്പാന്‍ മന്ത്രി സെയ്‌ക്കോ ഹാഷിമോട്ടോയാണ് ഇക്കാര്യത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. ജപ്പാന്‍ പാര്‍ലമെന്റിലെ ഒരു ചോദ്യത്തിന് മറുപടി നല്‍കവെയാണ് മന്ത്രി ഇക്കാര്യത്തെ കുറിച്ച്‌ സൂചന നല്‍കിയത്. ടോക്കിയോയും അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുമായുള്ള കരാര്‍ അനുസരിച്ച്‌ മത്സരങ്ങള്‍ 2020 നുള്ളില്‍ പൂര്‍ത്തീകരിച്ചാല്‍ മതിയെന്നാണുള്ളതെന്ന്...
വത്തിക്കാൻ:   ചെറിയ പനിയും ജലദോഷവും ബാധിച്ച്‌ ചികിത്സയിലുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൊവിഡ് 19 രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചൂ. അസുഖം തുടങ്ങിയപ്പോള്‍ത്തന്നെ മാര്‍പാപ്പയ്ക്ക് പരിശോധന നടത്തിയിരുന്നെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച പ്രസംഗത്തിനിടെ, മാര്‍പാപ്പ പല തവണ ചുമയ്ക്കുന്നത് കാണാമായിരുന്നു. ടെസ്റ്റ് നെഗറ്റീവാണെങ്കിലും മാര്‍പാപ്പ ചികിത്സയില്‍ തന്നെ തുടരുമെന്ന് വത്തിക്കാന്‍ വക്താവ് മറ്റിയോ ബ്രൂനി വ്യക്തമാക്കി.
ന്യൂ ഡൽഹി:   ഇന്ത്യയിൽ ഇൻ-ഫ്ലൈറ്റ് വൈ-ഫൈ സേവനങ്ങൾ നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാനക്കമ്പനികൾക്ക് അനുമതി നൽകി. ഫ്ലൈറ്റ് മോഡിൽ ആയിരിക്കുമ്പോൾ യാത്രക്കാർക്ക് വൈഫൈ ആക്‌സസ്സുചെയ്യാനാകും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ 2018 ൽ ഇൻറർനെറ്റ്, ബോർഡ് എയർക്രാഫ്റ്റ്സേവനത്തിലെ  മൊബൈൽ കമ്മ്യൂണിക്കേഷൻസ് എന്നിവ ഇന്ത്യൻ വ്യോമാതിർത്തിയിലെ ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി സേവനങ്ങളായി അനുവദിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.
തിരുവനന്തപുരം:   മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിൽ ആര്‍ച്ചയെന്ന കഥാപാത്രമായി എത്തുന്നത് നടി കീര്‍ത്തി സുരേഷാണ്. നടിയുടെ കേരള സാരിയിലുളള പുതിയ മേക്കോവര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മാര്‍ച്ച്‌ അവസാന വാരമാണ് ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.മഹാനടിയിലെ സാവിത്രിയായി പ്രേക്ഷകരെ ഒന്നടങ്കം വിസ്മയിപ്പിച്ച പ്രകടനം കാഴ്ചവെച്ച താരമാണ് കീര്‍ത്തി സുരേഷ്. ഈ ചിത്രത്തിലൂടെയാണ് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം കീര്‍ത്തിക്ക് ലഭിച്ചത്. മഹാനടി കീർത്തിയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു....
ചെന്നൈ:   ആറ്റ്‌ലിയുടെ ഷാറൂഖ് ചിത്രം ഏപ്രിലില്‍ തുടങ്ങുന്നു. ഈ മാസം തന്നെ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നും പ്രമുഖ സിനിമാ നിരൂപകയായ ശ്രീദേവി ശ്രീധര്‍ ട്വീറ്റ് ചെയ്തു. സന്‍കി എന്ന് ചിത്രത്തിന് പേരു നിശ്ചയിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഷാറൂഖ് ആവശ്യപ്പെട്ട തരത്തില്‍ തിരക്കഥയില്‍ ചില പുതുക്കിപ്പണിയലുകള്‍ വേണ്ടിവന്നതാണ് ചിത്രം വൈകാന്‍ കാരണം. തിരക്കഥ കുറച്ചുകൂടി കരുത്തുറ്റതാക്കാന്‍ ആറ്റ്‌ലിയോട് താരം ആവശ്യപ്പെടുകയായിരുന്നു. തിരിച്ചുവരവ് വലിയ വിജയത്തോടെ ആകണം എന്ന...
വാഷിംഗ്ടൺ: റിച്ചാര്‍ഡ് കോണലിന്റെ "ദി മോസ്റ്റ് ഡേഞ്ചറസ് ഗെയിം" എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ക്രെയ്ഗ് സോബല്‍ സംവിധാനം ചെയ്യുന്ന അമേരിക്കന്‍ ത്രില്ലര്‍ ചിത്രമാണ് ദി ഹണ്ട്. നിക്ക് ക്യൂസ്‌, ഡാമണ്‍ ലിന്‍ഡെലോഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.ബ്ലംഹൗസ് പ്രൊഡക്ഷന്‍സ് ബാനറില്‍ ജേസണ്‍ ബ്ലം നിര്‍മിക്കുന്ന ചിത്രത്തില്‍ ബെറ്റി ഗില്‍‌പിന്‍, ഇകെ ബാരിന്‍‌ഹോള്‍ട്സ്, എമ്മ റോബര്‍ട്ട്സ്, ഹിലാരി സ്വാങ്ക് എന്നിവരാണ് പ്രധാന താരങ്ങള്‍. 2020 മാര്‍ച്ച്‌ 13 ന് യൂണിവേഴ്സല്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍സസും ജനസംഖ്യാ രജിസ്റ്ററും രണ്ടാണെന്നും സെന്‍സസ് പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം അറിയിച്ചു.ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട് ജനങ്ങളിലുണ്ടായ ആശങ്ക പരിഹാരിക്കാന്‍ ഈ മാസം 16-ന് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.സെന്‍സസിനെതിരെ അനാവശ്യ ഭീതികള്‍ പരത്തുകയാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സെന്‍സസിന് മുന്‍പ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കുന്നതിന് നടപടിയൊന്നും...
മുംബൈ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച പാരീസ് ഫാഷൻ വീക്കിൽ നടന്ന  ലക്ഷ്വറി ഫാഷൻ ഹൗസ് ലൂയിസ് വ്യൂട്ടൻസ് ഷോകേസിൽ ദീപിക പങ്കെടുക്കില്ല. ഫ്രാൻസിലേക്കുള്ള യാത്ര ദീപിക പദുക്കോൺ റദ്ദാക്കി. തിങ്കളാഴ്ച ഫ്രാൻസിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 130 ൽ നിന്ന് 191 ആയി ഉയർന്നിരുന്നു. ഈ വാർത്തകൾ വന്നതിനു പിന്നാലെയാണ് ദീപിക  യാത്ര റദ്ദാക്കിയത്. കൊറോണ വൈറസ് പകർച്ചവ്യാധി ഫ്രാൻസിൽ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
മുംബൈ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനിടയിൽ ഹസ്ത ദാനം നല്കുന്നതിനേക്കാളും ആലിംഗനം  ചെയ്യുന്നതിനേക്കാളും നല്ലത് 'നമസ്‌തേ' നൽകി  അഭിവാദ്യം ചെയ്യുന്നതാണെന്ന് നടൻ അനുപം ഖേർ. നിങ്ങളുടെ കൈകൾ ചേർത്ത് ആളുകളെ അഭിവാദ്യം ചെയ്യുന്നതിലൂടെ, അണുബാധയെ ഭയപ്പെടേണ്ടതില്ല എന്നാണ്   അദ്ദേഹം പറയുന്നത്.
ചോറ്റാനിക്കര:   ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഒമ്പതു ദിവസത്തെ ഉത്സവത്തിന് തിങ്കളാഴ്ച രാത്രി തന്ത്രി പുലിയന്നൂർ ദിലീപൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. വൈകീട്ട് ദേവിയെയും ശാസ്താവിനെയും ആനപ്പുറത്തേറ്റി, വാദ്യഘോഷങ്ങളോടുകൂടി കിഴക്കേച്ചിറയിലേക്ക്‌ ആറാട്ടിനെഴുന്നള്ളിച്ചു. ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളിയ ദേവിയെയും ശാസ്താവിനെയും താലത്തോടെ കൊടിമരച്ചുവട്ടിൽ നിറപറകൾ വെച്ചാണ് എതിരേറ്റത്. തുടർന്നായിരുന്നു ഉത്സവക്കൊടിയേറ്റ്. ഉത്സവത്തിന്റെ ഏഴാം ദിവസമായ ഞായറാഴ്ചയാണ് പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ.