29 C
Kochi
Saturday, September 25, 2021

Daily Archives: 30th March 2020

മുംബൈ:   കൊവിഡ് 19 ബാധിച്ച് മഹാരാഷ്ട്രയിൽ ഒരാൾ കൂടെ മരിച്ചു. അമ്പത്തിമൂന്നുകാരൻ മരിച്ചത് പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ്. മഹാരാഷ്ട്രയിൽ ഇതുവരെ ഇരുന്നൂറ്റിപ്പതിനഞ്ചു പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് 19 ബാധിതരായ മുപ്പത്തിയെട്ടു പേർ സുഖം പ്രാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം:   സാമൂഹിക പെൻഷൻ വാങ്ങാനെത്തുന്നവർ ബാങ്കിനു മുന്നിൽ നീണ്ട ക്യൂവിൽ നിൽക്കാൻ തുടങ്ങിയപ്പോൾ, ഇതു വിതരണം ചെയ്യാൻ മറ്റു വഴികളെക്കുറിച്ച് ആലോചിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.രാവിലെ മുതൽ തന്നെ ബാങ്കുകൾക്കു മുന്നിൽ പ്രായമായവരുടെ നീണ്ട നിര കാണാമായിരുന്നു.ഈ കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിനു സ്വീകാര്യമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്, ഇത് ബാങ്കുകളിൽ നടപ്പാക്കിയതായിട്ടു കാണുന്നില്ല, അതുകൊണ്ട് ഇതു വിതരണം ചെയ്യുന്നതിനായി മറ്റു മാർഗ്ഗങ്ങൾ ഉടൻ കണ്ടെത്തുമെന്നു മന്ത്രി പറഞ്ഞു.കൊവിഡ് 19...
തിരുവനന്തപുരം:   സംസ്ഥാന സർക്കാർ മുമ്പ് പ്രഖ്യാപിച്ച സൌജന്യ റേഷൻ വിതരണം ബുധനാഴ്ച ആരംഭിക്കുമെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുവിതരണകേന്ദ്രങ്ങളിലെ റേഷൻ വിതരണം നിയന്ത്രണവിധേയമായിട്ടാണു നടത്താൻ തീരുമാനം.ഒരു സമയത്ത് അഞ്ചുപേർ മാത്രമേ റേഷൻ കടയിൽ എത്താവൂ. മുൻ‌ഗണനാപ്പട്ടികയിൽ ഉള്ളവർക്ക് രാവിലെയും മറ്റു വിഭാഗങ്ങൾക്ക് ഉച്ചയ്ക്കുമാണ് റേഷൻ വിതരണം നടത്തുക. റേഷൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് കാണിച്ച് അരി...
കോട്ടയം:   ലോക്ക്ഡൌൺ ലംഘിച്ച് അതിഥി തൊഴിലാളികൾ പായിപ്പാട് ടൌണിൽ കൂട്ടം ചേർന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. മുഹമ്മദ് റിഞ്ജുവാണ് അറസ്റ്റിലായത്. ധർണ്ണ നടത്തിയതിന്റെ പേരിൽ രണ്ടായിരം തൊഴിലാളികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുമുണ്ട്.അറസ്റ്റിനു മുന്നോടിയായി കോട്ടയം ജില്ലയിൽ സെക്ഷൻ 144 പ്രകാരം ജില്ലാ കളക്ടർ നിരോധന ഉത്തരവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.സ്വന്തം നാട്ടിലേക്ക് തിരികെപ്പോകണമെന്ന് ആവശ്യപ്പെട്ട് മൂവായിരത്തോളം തൊഴിലാളികളാണ് ലോക്ക്ഡൌൺ ലംഘിച്ച് പായിപ്പാട് ടൌണിൽ ഞായറാഴ്ച പ്രതിഷേധം നടത്തിയത്.
എറണാകുളം:   “ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ജില്ലാ സർവൈലൻസ് യൂണിറ്റ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ആയതിന്റെ അടിസ്ഥാനത്തിൽ ചെറിയതോതിലെങ്കിലും രോഗവ്യാപന സാധ്യത ഉള്ളവർ ഉൾപ്പെടെ 32 പേർ നിരീക്ഷണത്തിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾക്ക് തടസ്സമില്ല. ആശുപത്രി പ്രവർത്തനങ്ങളിൽ ജനങ്ങൾ ആശങ്ക പറഞ്ഞതിനാൽ നിരീക്ഷണത്തിൽ ഉള്ള 9 ആരോഗ്യ പ്രവർത്തകരെ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധിക്കാൻ തീരുമാനിച്ചു.ഇന്നലെ രാത്രി...
ന്യൂഡൽഹി:   കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ സംഖ്യ ഇരുപത്തിയൊമ്പതായി. കൊവിഡ് 19 രോഗത്തെത്തുടർന്ന് ഗുജറാത്തിലാണ് തിങ്കളാഴ്ച ഒരു മരണം രേഖപ്പെടുത്തിയത്. നാൽപ്പത്തിയഞ്ചു വയസ്സായ ഒരു സ്ത്രീയാണ് മരിച്ചത്. ഭാവ്‌നഗർ സ്വദേശിയാണ് ഇവർ.ഇന്ത്യയിൽ രോഗബാധിതരായിട്ടുള്ളവരുടെ എണ്ണം ആയിരത്തി ഒരുനൂറിൽ കവിഞ്ഞിട്ടുണ്ട്.മദ്ധ്യപ്രദേശിൽ നാല്പത്തിയേഴും, മഹാരാഷ്ട്രയിൽ ഇരുന്നൂറ്റിപ്പതിനഞ്ചും ആന്ധ്രയിൽ ഇരുപത്തിമൂന്നും, കൊവിഡ് രോഗം ബാധിച്ചവരുണ്ട്.തൊണ്ണൂറ്റിയൊമ്പതു പേർ ഇന്ത്യയിൽ ഇതുവരെ കൊവിഡ് 19 രോഗത്തിൽ നിന്നും മുക്തരായിട്ടുണ്ട്.
#ദിനസരികള്‍ 1078   ഇന്ത്യയും പ്രാചീന സംസ്കൃതിയും എന്ന ആമുഖം ആരംഭിക്കുന്നത് ഇന്ത്യയുടെ ഭൌമശാസ്ത്രപരമായ പ്രത്യേകതകളെ സൂചിപ്പിച്ചുകൊണ്ടാണ്. പ്രകൃതിതന്നെ കോട്ടകെട്ടിയ വടക്കനതിര്‍ത്തികള്‍ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്ന് ഇന്ത്യയെ വേറിട്ടു നിറുത്തുന്നുവെങ്കിലും അതൊരിക്കലും കടന്നു കയറാനാകാത്ത വിധത്തില്‍ ദുര്‍ഘടങ്ങളായില്ല. “എല്ലാ കാലത്തും കുടിയേറ്റക്കാരും കച്ചവടക്കാരും ഒറ്റപ്പെട്ട ഉന്നത മലമ്പാതകള്‍ വഴി ഇന്ത്യയിലേക്ക് വന്നുകൊണ്ടിരുന്നു. ഇതേ വഴികളിലൂടെ ഇന്ത്യക്കാര്‍ അവരുടെ സംസ്കൃതിയും വ്യാപാരവും അതിര്‍ത്തിക്ക് അപ്പുറത്തേക്ക് കടത്തുകയും ചെയ്തു. ഇന്ത്യ ഒരിക്കലും പൂര്‍ണമായും ഒറ്റപ്പെട്ടിരുന്നില്ല.”...
ന്യൂഡൽഹി:   കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് കേന്ദ്രം പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൌൺ കൂടുതൽ ദിവസത്തേക്ക് നീട്ടാൻ പദ്ധതിയില്ലെന്ന് കേന്ദ്രം അറിയിച്ചു. ലോക്ക് ഡൌൺ നീട്ടിയേക്കുമെന്നുള്ള വാർത്തകൾ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ നിഷേധിച്ചതായി എ എൻ ഐ റിപ്പോർട്ടു ചെയ്തു.“ഇത്തരം റിപ്പോർട്ടുകൾ കാണുമ്പോൾ ആശ്ചര്യം തോന്നുന്നു. ലോക്ക്ഡൌൺ നീട്ടാനുള്ള യാതൊരു പ്ലാനുമില്ല.” ഗൌബ അറിയിച്ചു.ഏപ്രിൽ പതിനാലു വരെ നീണ്ടുനിൽക്കുന്ന 21 ദിവസത്തെ ലോക്ക്ഡൌൺ ആയിരുന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്.
ന്യൂഡൽഹി:   അതിർത്തികൾ അടയ്ക്കാനും കുടിയേറ്റക്കാരായ തൊഴിലാളികൾക്ക് ഭക്ഷണവും താമസസൌകര്യവുമൊരുക്കി അവർ ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ നിൽക്കാൻ പറയാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനാൽ തൊഴിൽ നഷ്ടപ്പെട്ട അനേകായിരം തൊഴിലാളികൾ പല സംസ്ഥാനങ്ങളിൽ നിന്നും സ്വന്തം നാട്ടിലേക്ക് കൂട്ടത്തോടെ തിരിച്ചുപോകുകയാണ്.ലോക്ക്ഡൌൺ നിയന്ത്രണം ലംഘിച്ച് പോകുന്നവരെ 14 ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കുമെന്നും കേന്ദ്രം പറഞ്ഞു. ഈയവസരത്തിൽ തൊഴിലാളികൾക്ക് ഭക്ഷണവും പാർപ്പിടവും നൽകാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.
അമ്മാൻ:   കൊറോണ വൈറസ് ബാധിച്ച് സിറിയയിൽ ഒരു സ്ത്രീ ഞായറാഴ്ച മരിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. ഇത് കൊറോണ വൈറസ് ബാധയെത്തുടർന്ന് സിറിയയിൽ നിന്ന് രേഖപ്പെടുത്തുന്ന ആദ്യത്തെ മരണം ആണ്. സിറിയയിൽ കൊറോണ ബാധിതരുടെ എണ്ണം ഒമ്പത് ആണ്. പക്ഷേ എണ്ണം അതിലും കൂടുതലുണ്ടെന്നാണ് ആരോഗ്യരംഗത്തുള്ളവരുടെ അഭിപ്രായം.