29 C
Kochi
Saturday, September 25, 2021

Daily Archives: 12th March 2020

രാഷ്ട്രീയ മര്യാദകൾക്ക് മുന്നിൽ നീചമായ അവസരവാദ രാഷ്ട്രീയക്കളികൾ ഇന്ത്യൻ ജനത കണ്ടുതുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. ഓപ്പറേഷൻ കമല എന്ന പേരിൽ ബിജെപി എന്ന രാഷ്ട്രീയ പാർട്ടി ജനങ്ങളെ വിഡ്ഢികളാക്കുന്ന അധികാര വടംവലിയുടെ അവസാന ഉദാഹരണമാണ് മധ്യപ്രദേശിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഭരണത്തിലേറാൻ പണവും പദവികളും ഉൾപ്പെടെ മോഹന വാഗ്ദാനങ്ങൾ നൽകി എതിർ ചേരിയിലുള്ളവരെ വരുതിയിലാക്കുകയാണ് അവർ.1985 ൽ രാജീവ് ഗാന്ധി സർക്കാരിന്റെ കാലത്തു നിലവിൽ വന്ന കൂറുമാറ്റനിരോധന നിയമം വരെ നോക്കുകുത്തിയാവുന്ന...
കൊവിഡ് 19 വ്യാപനം ആഗോള തലത്തില്‍ വ്യാപാര വിതരണ മേഖലകളിലും ഉത്പ്പാദന രംഗത്തും വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിച്ചുകൊണ്ട് മനുഷ്യത്വ പരമായ നടപടികളാണ്  ബിസിനസ് നേതാക്കള്‍ സ്വീകരിക്കുന്നത്.ലോകമെമ്പാടുമുള്ള പ്രമുഖ കമ്പനികളെല്ലാം തന്നെ തങ്ങളുടെ ഓഫീസുകള്‍ അടച്ചിടുകയും, വൈറസ് ബാധ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി 'വര്‍ക്ക് അറ്റ് ഹോം' എന്ന ആശയത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു.ഇന്ത്യയിലെ പല കമ്പനികളിലെയും ജീവനക്കാര്‍ ഇപ്പോള്‍ വീട്ടില്‍ നിന്ന്...
തിരുവനന്തപുരം:സ്വർണം ഗ്രാമിന് ഒരു രൂപ കൂടി 4001 രൂപയായി. പവന് എട്ട് രൂപ കൂടി 32008 രൂപയായി. പെട്രോളിന് ലിറ്ററിന് 73 രൂപ 56 പൈസയും  ഡീസലിന് 67 രൂപ 82 പൈസ എന്ന നിരക്കിലാണ് വ്യാപാരം.
കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ വളർത്ത് പക്ഷികളെ കൊല്ലുന്നതിന്‍റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. പക്ഷികളെ ഒളിപ്പിച്ച് വയ്ക്കുന്ന സാഹചര്യത്തിൽ പൂർണ്ണമായും നശിപ്പിക്കാൻ കഴിയാത്തത് കൊണ്ടാണ് ദ്രുതകർമ്മ സേന രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ, വളർത്തുപക്ഷികളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, ഇപ്പോൾ കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് താൽകാലികമായി കോഴി വിഭവങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
ബെയ്‌ജിങ്‌: ലോകത്തിലെ ഏറ്റവും വലിയ ഉത്പ്പാദക രാഷ്ട്രവും,കയറ്റമതി രാഷ്ട്രവുമായ ചൈനയില്‍ കൊറോണ മൂലം സ്ഥിതിഗതികള്‍ വശളായതോടെ ആഗോളതലത്തിലെ ബിസിനസ് യാത്രകള്‍ നിശ്ചലമായി. ഇത് മൂലം ബിസിനസ് യാത്രാ മേഖലയ്ക്ക് മാത്രമായി വരുത്തിവെച്ച നഷ്ടം 820 ബില്യണ്‍ ഡോളറാണെന്ന കണക്കുകൾ പുറത്തുവന്നു. ചൈനയാണ് ഈ ഭീമൻ നഷ്ടത്തിന് പിന്നിലെന്ന്  ഗ്ലോബല്‍ ബിസിനസ് ട്രാവല്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.  
വാഷിംഗ്‌ടൺ: അമേരിക്കയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രകൾക്കും നിരോധനമേർപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കുള്ള വിസകളും ഇതോടെ റദ്ദാക്കപ്പെടും. വ്യാപാരമുൾപ്പെടെ റദ്ദാക്കിയതായുള്ള സൂചനകളാണ് ട്രംപ്പിന്റെ പ്രസ്താവനയിലുള്ളത്.
തിരുവനന്തപുരം: കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ചിടണമെന്ന ആവശ്യമുന്നയിച്ച്  തൊഴിലാളി യൂണിയനുകള്‍ സര്‍ക്കാരിനും  ബിവറേജസ്  കോര്‍പറേഷനും കത്തു നല്‍കി. നിരവധി ആളുകൾ വന്നുപോകുന്ന സ്ഥലമായതിനാലും പണമിടപാടുകൾ നടക്കുന്ന സ്ഥലമായതിനാലും രോഗം പടരാൻ സാധ്യതയുണ്ടെനും തൊഴിലാളി യൂണിയൻ ചൂണ്ടിക്കാട്ടി. എന്നാൽ, നിലവിൽ റാന്നി ഔട്ട് ലെറ്റുകൾ മാത്രം അടച്ചിടേണ്ട സാഹചര്യമേ ഉള്ളുവെന്ന്  ബിവറേജസ്  കോര്‍പറേഷൻ മറുപടി നൽകി. 
ചെന്നൈ: തുപ്പറിവാളന്‍ രണ്ടാം ഭാഗത്തിൽ നിന്നും സംവിധായകന്‍ മിഷ്‌കിന്‍ പുറത്തുപോയ സംഭവത്തിൽ പ്രതികരണവുമായി നടനും ചിത്രത്തിന്റെ നിർമ്മാതാവുമായ വിശാൽ രംഗത്തെത്തി. ചിത്രത്തിന്റെ ഷൂട്ടിംഗ് പാതിവഴിയിൽ ഉപേക്ഷിച്ചുപോയ മിഷ്‌കിൻ  തിരികെയെത്തണമെങ്കിൽ അഞ്ച് കോടി നൽകണമെന്ന് തന്നോട് ആവശ്യപ്പെട്ടിരിക്കുന്ന കത്താണ് വിശാൽ പങ്കുവെച്ചിരിക്കുന്നത്. മിഷ്‌കിന്റെ പ്രതിച്ഛായ നശിപ്പിക്കാനല്ല മറിച്ച് ഇനിയൊരു സംവിധായകരും ഇത്തരത്തിൽ ചെയ്യാതിരിക്കാനാണ് തന്റെ വെളിപ്പെടുത്തലെന്ന് വിശാൽ പറഞ്ഞു.
ഡൽഹി: മാംസാഹരം കഴിച്ചാൽ കൊറോണ ബാധ പിടിപെടുമെന്ന സാമൂഹിക മാധ്യമങ്ങളിലെ വ്യാജവാർത്തകൾ നേട്ടമായത് ചക്ക വിപണിയ്ക്ക്. വടക്കേ ഇന്ത്യയിൽ ബിരിയാണിയിൽ വരെ ചക്കയാണ് ഉപയോഗിക്കുന്നതെന്നും ചക്കയുടെ ഡിമാൻഡ് അത്രത്തോളം ഉയർന്നതായും  ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു കിലോ ചക്കയ്ക്ക് ഇപ്പോൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ 120 രൂപ വരെയാണ്. അവിടെ ചക്കയുടെ ലഭ്യത കുറവായതിനാൽ കേരളത്തിലെ ചക്ക കയറ്റുമതിയ്ക്കും ഇത് നേട്ടമാകും. 
മുംബൈ:കോവിഡ് 19 ഭീതിയിൽ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും കേന്ദ്രസർക്കാർ റദ്ദാക്കിയ സാഹചര്യത്തിൽ ഐപിഎല്ലും അനിശ്ചിതത്വത്തിൽ. സന്ദര്‍ശക വിസകള്‍ റദ്ദാക്കിയതോടെ വിദേശതാരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കാനായി ഇന്ത്യയിലെത്താനാവില്ല. ആയതിനാൽ ഐപിഎല്‍ താരലേലത്തില്‍ വന്‍തുക നല്‍കി സ്വന്തമാക്കിയ താരങ്ങളില്ലാതെ ഐപിഎൽ ആദ്യഘട്ടം ടീമുകള്‍ക്ക് കളിക്കേണ്ടിവരുമെന്നാണ് സൂചന.