29 C
Kochi
Saturday, September 25, 2021

Daily Archives: 2nd March 2020

ഖത്തർ: കൊറോണ വൈറസ് ലോക രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിൽ  ഖത്തറില്‍ നടത്താനിരുന്ന മോട്ടോ ജി പി ബൈക്ക് റേസിംഗ് റദ്ദാക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ്  ബൈക്ക് റേസിംഗ് റദ്ദാക്കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് യാത്രാ വിലക്കും ഏര്‍പെടുത്തിയിട്ടുണ്ട്.
കുവൈറ്റ്: കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി കു​വൈ​ത്തി​ലെ ഫാ​ര്‍​മ​സി​ക​ള്‍ പ​ത്തു​ല​ക്ഷം വൈ​റ​സ്​ പ്ര​തി​രോ​ധ മാ​സ്​​കു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കും. നേ​ര​ത്തേ മാ​സ്​​ക്​ പൂ​ഴ്​​ത്തി​വെ​പ്പി​നെ തു​ട​ര്‍​ന്ന്​ അ​ട​പ്പി​ച്ച ഫാ​ര്‍​മ​സി​ക​ളാ​ണ്​ ഇ​ത്ര​യും മാ​സ്​​ക്​ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​മെ​ന്ന്​ വാ​ഗ്​​ദാ​നം ചെ​യ്​​ത​ത്.രാ​ജ്യ​ത്ത്​ മാസ്‌ക്കുകൾക്ക് ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്. ഫാ​ര്‍​മ​സി​ക​ള്‍ പൂ​ഴ്​​ത്തി​വെ​ക്കു​ക​യും വി​ല വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു.
സൗദി: ഉംറ തീർത്ഥാടകരുടെയും,പ്രവാചകന്മാരുടെയും ഉംറ ഫീസും,മറ്റ് സേവന നിരക്കുകളും തിരികെ നൽകും. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റേതാണ് തീരുമാനം. കൊറോണ വൈറസ് ബാധയെ തുടർന്ന് തീർഥാടകർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായാണ് മന്ത്രാലയത്തിന്റെ തീരുമാനം.പകര്‍ച്ചവ്യാധി രാജ്യത്ത് പ്രവേശിക്കുന്നത് തടയാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും ആരോഗ്യ അധികൃതര്‍ അറിയിച്ചു.
ദമാം: കൊറോണ​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഉം​റ തീ​ര്‍​ഥാ​ട​ക​ര്‍​ക്കു​ള്‍​പ്പെ​ടെ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​മാ​ന കമ്പനികൾ  സ​ര്‍​വി​സ്​ വെ​ട്ടി​ച്ചു​രു​ക്കു​ന്നു. കേ​ര​ള​ത്തി​ല്‍​നി​ന്ന്​ സൗ​ദി​യി​ലേ​ക്ക്​ സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന ഗോ ​എ​യ​ര്‍ വി​മാ​നം മാ​ര്‍​ച്ച്‌​ നാ​ല്​ മു​ത​ല്‍ 14 വ​രെ​ റ​ദ്ദു​ചെ​യ്​​തു.കോഴിക്കോട് നിന്നുള്ള സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ്, സ്‌​പൈ​സ് ജെ​റ്റ്, ഇ​ന്‍​ഡി​ഗോ എ​ന്നീ വി​മാ​ന​ക​മ്പനികൾ ചി​ല സ​ര്‍​വി​സു​ക​ള്‍ വെ​ട്ടി​ച്ചു​രു​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്.
അബുദാബി: അശ്രദ്ധമായി അപകടകരമാം വിധം റോഡ് മുറിച്ച്‌ കടന്നതിന് അബുദാബിയില്‍ കഴിഞ്ഞവര്‍ഷം പിഴ ലഭിച്ചത് 48,000 പേര്‍ക്ക്.  കാല്‍നടയാത്രികരുടെ സുരക്ഷക്ക് മുഖ്യ പരിഗണന നൽകുമ്പോൾ ഇത്തരത്തിലുള്ള പെരുമാറ്റം വലിയ അപകടങ്ങളിലേക്കാണ് നയിക്കുക.അനുവദനീയമല്ലാത്ത ഭാഗങ്ങളില്‍ റോഡ് മുറിച്ച്‌ കടക്കുന്നവര്‍ക്ക് 400 ദിര്‍ഹമാണ് പിഴ
 തിരുവനന്തപുരം: ലൈഫ് ഭാവന പദ്ധതിക്ക് പിന്നാലെ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കായി പുതിയ ഭവന പദ്ധതി പ്രഖ്യാപിച് സംസ്ഥാന സർക്കാർ.  പുനർഗേഹം എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.പദ്ധതിയുടെ നി‍ർമ്മാണ ഉത്‌ഘാടനം ബുധനാഴ്ച നടക്കും.2450 കോടി രൂപയുടേതാണ് പദ്ധതി. ഇതിൽ 1298 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ചെലവാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 
 കൊച്ചി: കൊച്ചിയിൽ നടന്ന കരുണ സംഗീത നിശയുടെ സംഘടകരുടെ സ്വകാര്യ അക്കൗണ്ടുകൾ പോലീസ് പരിശോധിക്കും. പണം സംഘടകർ സ്വന്തം അക്കൗണ്ടിലേക്ക് സ്വീകരിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന. 2019 നവംബർ ഒന്നിന് നടന്ന പരിപാടി മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വസ ഫണ്ടിലേക്കുള്ള ധനസമാഹരണം ലക്ഷ്യമിട്ടാണ് നടത്തിയത്.സംഘാടകരായ ആഷിഖ് അബുവിന്റേയും ബിജി ബാലിന്റേയും ബാങ്ക് അക്കൌണ്ടുകളാണ്  പരിശോധിക്കുക. 
ഹരിയാന: മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, ഗവര്‍ണര്‍ സത്യദേവ് നാരായണന്‍ ആര്യ എന്നിവരുടെയും ക്യാബിനറ്റ് മന്ത്രിമാരുടെയും പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ കൈവശമില്ലെന്ന് ഹരിയാന സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം പിപി കപൂര്‍ എന്ന സാമൂഹ്യപ്രവര്‍ത്തകൻ നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഹരിയാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.തങ്ങളുടെ കൈവശമുള്ള രേഖകളില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇല്ലെന്ന് സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന് മറുപടി നല്‍കി 
ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ഇരയാകപ്പെട്ട  ഹിന്ദു വിഭാഗക്കാർക്ക് ജനകീയ പിരിവിലൂടെ 71 ലക്ഷം രൂപ നൽകാൻ ഒരുങ്ങി കപിൽ മിശ്ര. ഞായറാഴ്ച്ച ട്വിറ്റര്‍ വഴിയുള്ള ആഹ്വാനത്തിലൂടെയാണ് ഡല്‍ഹി കലാപത്തിലെ ഇരകളായ ഹിന്ദുക്കള്‍ക്ക് സഹായം ആവശ്യപ്പെട്ട് കപില്‍ മിശ്ര രംഗത്തുവന്നത്. ‘ക്രൗഡ് കാഷ് ഡോട്ട് കോം’ എന്ന വെബ്സൈറ്റിലൂടെ നടത്തിയ സഹായാവശ്യം 71 ലക്ഷം തുക സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 23ന് ഡല്‍ഹിയില്‍ സിഎഎക്ക് അനുകൂലമായ റാലി മൗജാപൂരില്‍ നിന്നും ആരംഭിച്ചാണ്...
 ന്യൂഡൽഹി: പൗരത്വ പട്ടിക ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ബംഗ്ലാദേശുമായോ ബംഗ്ലാദേശിലെ ജനങ്ങളുമായോ അതിന് യാതൊരു ബന്ധമില്ലെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ഷ്‌റിങ്‌ല. ബംഗ്ലാദേശുമായുള്ള ഉഭയകക്ഷിബന്ധം മോശമായ സാഹചര്യത്തിലാണ് രാജ്യത്തെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരണവുമായി രംഗത്തുവന്നത്. ബംഗ്ലാദേശും ഇന്ത്യയും: ഭാവി പ്രതീക്ഷ എന്ന വിഷയത്തില്‍ ധക്കയില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹര്‍ഷ് വര്‍ധന്‍.