29 C
Kochi
Saturday, September 25, 2021

Daily Archives: 23rd March 2020

തൃശൂര്‍: കൊവിഡ് 19 സുരക്ഷാ നിര്‍ദ്ദേശങ്ങൾ ലംഘിച്ച് പള്ളിയിൽ കുര്‍ബാന നടത്തിയ  തൃശൂര്‍ ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പളളി വികാരി ഫാദര്‍ പോളി പടയാട്ടി അറസ്റ്റിൽ. കൊവിഡ് 19 ജാഗ്രതയുടേയും മുൻകരുതലിന്‍റെയും പശ്ചാത്തലത്തിൽ ആളുകൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശത്തെ ലംഖിച്ചതിനാണ് നടപടി. വിലക്ക് ലംഘിച്ച് പള്ളിയിൽ നടത്തിയ കുര്‍ബാനക്ക് നൂറോളം പേരാണ് എത്തിയത്.
കവരത്തി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പൽ സർവീസുകളും നിർത്തിവച്ചു. ബേപ്പൂരിൽ നിന്ന് ഇന്ന് ഉച്ചക്ക് പുറപ്പെടുന്ന കപ്പലിന് ശേഷം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കപ്പൽ സർവീസ് ഉണ്ടാകില്ലെന്ന് അറിയിച്ചു. എന്നാൽ ചരക്ക് സെർവീസുകൾ ഉണ്ടാകും.  
കൊളംബിയ: കൊവിഡ് 19 ആഗോളമായി വ്യാപിച്ച സാഹചര്യത്തില്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൊളമ്പിയയില്‍ 23 പേർ കൊല്ലപ്പെട്ടു. ബൊഗോട്ടയിലെ ഏറ്റവും വലിയ ജയിലുകളിലൊന്നിലായ ലാ മൊഡേലോയിലാണ് കൊവിഡ് ഭീതി മൂലം ആക്രമണം നടന്നത്. സംഭവത്തിൽ 83 പേർക്ക് പരിക്കേറ്റതായും കൊളമ്പിയന്‍ നിയമ മന്ത്രി മാര്‍ഗരിറ്റ കബെല്ലോ പറഞ്ഞു.
കൊച്ചി: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ  കേരള ഹൈക്കോടതി ഏപ്രിൽ എട്ട് വരെ അടച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം പരിഗണിക്കാൻ ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ സിറ്റിംഗ് ഉണ്ടാകും.  വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലുള്ള കേസുകൾ, ഹേബിയസ് കോർപ്പസ് ഹർജികള്‍, ജാമ്യ അപേക്ഷകൾ എന്നിവ മാത്രമാകും പരിഗണിക്കുക. രാവിലെ ജഡ്ജിമാരെല്ലാം ചേർന്നുള്ള ഫുൾകോർട്ട് യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.
കാസർഗോഡ്: സംസ്ഥാനത്തെ കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ ഐസൊലേഷൻ സെന്ററുകൾ തുറക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. എന്നാൽ കൊവിഡ് 19 വൈറസ് വ്യാപനം തടയാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഇന്ന് അവൈലബിൾ കാബിനറ്റ് യോഗം ചേരുന്നുണ്ട്.  കാനഡയിൽ നിന്നെത്തിയ ഒരാൾക്കൂടി പത്തനംതിട്ടിയിൽ ആശുപത്രിയിൽ നിരീക്ഷണത്തിലായതോടെ  ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഐസൊലേഷൻ കേന്ദ്രങ്ങൾ തുറക്കാൻ ജില്ലാ കളക്ടർ പിബി നൂഹ് നിർദ്ദേശം നൽകി. അതേസമയം കാസർഗോഡ്  44 ഐസൊലേഷൻ...
കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎഇ എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നു. രാജ്യത്തേക്ക് വരുന്നതും പോകുന്നതുമായ എല്ലാ യാത്രാ വിമാനങ്ങള്‍ക്കും ട്രാന്‍സിറ്റ് വിമാനങ്ങള്‍ക്കും വിലക്കേർപ്പെടുത്തുമെന്നും അടുത്ത 48 മണിക്കൂറിനുള്ളില്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നുമാണ് റിപ്പോർട്ട്.കൊവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യു പ്രഖ്യാപിച്ച് സൽമാൻ രാജാവ്. വൈകുന്നേരം ഏഴ് മുതൽ പുലർച്ചെ ആറ് വരെ ജനങ്ങൾ പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണമുണ്ടാകും....
ബെർലിൻ: ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ചു. മെര്‍ക്കലിന് പ്രതിരോധ കുത്തിവെപ്പെടുക്കാൻ വെള്ളിയാഴ്ച എത്തിയ ഡോക്ടര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ഔദ്യോഗിക കാര്യങ്ങള്‍ ഇനി വസിതിയില്‍ നിന്നാവും മെര്‍ക്കല്‍ നിര്‍വഹിക്കുക. അതേസമയം, യുഎസ് സെനറ്റര്‍ റാന്റ് പോളിനും കൊവിഡ് സ്ഥിരീകരിച്ചു.
കാസര്‍ഗോഡ് ജില്ലയിൽ പൂര്‍ണ്ണ ലോക് ഡൗണിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. കൊവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകൾ ഭാഗികമായി അടച്ചിടുമെന്നും, എന്നാൽ എറണാകുളം കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ബാറുകളും, ബിയർ പാർലറുകളും അടയ്ക്കുമെന്നും അറിയിച്ചു. ജന ജീവിതം സ്തംഭിപ്പിക്കുന്ന നടപടികളോട് യോജിക്കാനാകില്ലെന്ന നിലപാടിലാണ് ഈ തീരുമാനം.
ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായിരത്തി അറുനൂറ് കവിഞ്ഞു. ലോകമെമ്പാടും 3,35,403 ആളുകൾക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം ഇറ്റലിയിൽ 651 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 5,476 ആയി. അതേസമയം, അമേരിക്കയിൽ മരണ സംഖ്യ നാനൂറ് കവിഞ്ഞു. കാനഡയില്‍ അന്‍പത് ശതമാനത്തിന്‍റെ വര്‍ധനവാണ് മരണസംഖ്യയില്‍ ഉണ്ടായിരിക്കുന്നത്. ഫ്രാൻ‌സിൽ ഒരു ഡോക്ടർ ഉൾപ്പെടെ 600 പേരിലധികം മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം...
വയനാട്: കൊവിഡ് 19 മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന തെർമൽ സ്കാനറുകൾ മണ്ഡലത്തിൽ വിതരണം ചെയ്ത് വയനാട് എംപി രാഹുൽ ഗാന്ധി. 30 സ്കാനറുകൾ വയനാട് ജില്ലയിലും പത്ത് സ്കാനറുകൾ വീതം കോഴിക്കോടും മലപ്പുറത്തുമാണ് വിതരണം ചെയ്തത്. ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ വരും ദിവസങ്ങളില്‍ മണ്ഡലത്തിൽ എത്തിക്കുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചിട്ടുണ്ട്.