30 C
Kochi
Saturday, September 25, 2021

Daily Archives: 9th March 2020

സുഡാൻ: സുഡാന്‍ പ്രധാനമന്ത്രി അബ്ദുള്ള ഹംദോക്കിന് നേരെ വധശ്രമം. അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ തലസ്ഥാന നഗരമായ ഖാര്‍ത്തൂമില്‍ വെച്ചാണ് ബോംബാക്രമണമുണ്ടായത്. പ്രധാനമന്ത്രി സുരക്ഷിതനാണെന്നും അദ്ദേഹത്തെ സുരക്ഷിത താവളത്തിലേക്ക് മാറ്റിയെന്നും സുഡാനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ബോംബാക്രമണമുണ്ടായത്. 
ഇറ്റലി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഒന്നര കോടി ജനങ്ങള്‍ക്ക് ഇറ്റലി സഞ്ചാര വിലക്കേര്‍പ്പെടുത്തി. അടിയന്തിര സാഹചര്യമാണെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിസപ്പോ കോണ്ടെ ആവശ്യപ്പെട്ടു. വെളുപ്പിന് രണ്ട് മണിക്ക് ചേര്‍ന്ന അടിയന്തിര ഉന്നത തല യോഗത്തിന് ശേഷമായിരുന്നു പ്രധാനമന്ത്രി ഗിസപ്പോ കോണ്ടെയുടെ പ്രഖ്യാപനം. ചൈനയ്ക്ക് ശേഷം കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് ഇറ്റലി. ആറായിരത്തോളം പേര്‍ക്ക് ഇറ്റലിയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കൊറോണ വൈറസ് കേരളത്തെയാകെ ഭീതിയിലാഴ്ത്തിയ സാഹചര്യത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി കേരള പോലീസ്.വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതും അവ നവമാധ്യമങ്ങളിലൂടെ ഫോര്‍വേഡ് ചെയ്യുന്നതും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന് ലോക്നാഥ്  ബെഹ്‌റ പറഞ്ഞു.ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അഫ്‌ഗാനിസ്ഥാൻ: അഷ്‌റഫ് ഘാനി അഫ്ഗാനിസ്താന്‍ പ്രസിഡന്റായി സ്ഥാനമേറ്റു. കാബൂളില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ വച്ചു നടന്ന ചടങ്ങിലായിരുന്നു ഘാനി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം പ്രസഡിഡന്റ്  പദവിയിലെത്തുന്നത്. അതിനിടയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് അവകാശപ്പെടുന്ന അഫ്ഗാനിസ്താന്‍ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുല്ല അബ്ദുല്ലയും മറ്റൊരു സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് സംഘടിപ്പിക്കുന്നുണ്ട്.
ന്യൂഡൽഹി: സിപിഎം ജനറല്‍ സെക്രെട്ടറി സീതാറാം യെച്ചൂരി ഇത്തവണയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച്‌ പാര്‍ട്ടി പോളിറ്റ് ബ്യൂറോ.രണ്ടാം വട്ടമാണ് യെച്ചൂരിക്ക് ലഭിക്കുന്ന രാജ്യസഭാ അംഗത്വത്തിനുമേല്‍ പാര്‍ട്ടി വിലങ്ങുതടി ഇട്ടത്.രാജ്യസഭയിലേക്ക് യെച്ചൂരിയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും കേരളത്തിലെ നേതാക്കള്‍ എതിര്‍പ്പ് അറിയിക്കുകയായിരുന്നു. രാഷ്ട്രീയ നിര്‍ബന്ധനകളും പാര്‍ട്ടിയുടെ രാജ്യസഭാ നാമനിര്‍ദ്ദേശ ചട്ടവും ഉദ്ധരിച്ചുകൊണ്ടാണ് സീതാറാം യെച്ചൂരിയെ പശ്ചിമ ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് അയക്കുന്നതിനെ സിപിഎം എതിര്‍ത്തത്.
ന്യൂഡൽഹി: ഡൽഹി പൗരത്വ കലാപത്തിനിടയിൽ ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ങ്കി​ത് ശ​ര്‍​മ​യു​ടെ കൊ​ല​പാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താഹിർ ഹുസ്സൈന്റെ സഹോദരനും അറസ്റ്റിൽ.ച​ന്ദ്ബാ​ഗി​ല്‍ ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ല്‍ പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണ് ക്രൈം​ബ്രാ​ഞ്ചാ​ണ് താ​ഹി​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഷാ ​ആ​ല​ത്തെ അ​റ​സ്റ്റു ചെ​യ്ത​ത്.അ​ങ്കി​ത് ശ​ര്‍​മ​യു​ടെ കൊ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ഹി​ര്‍ ഹു​സൈ​നെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന അക്രമ സംഭവങ്ങളിലെ പ്രതികളുടെ ചിത്രങ്ങളും മേല്‍വിലാസവും പ്രദര്‍ശിപ്പിച്ച ഹോര്‍ഡിങ് ഉടന്‍ നീക്കം ചെയ്യണമെന്ന് അലഹാബാദ് ഹൈക്കോടതി. പ്രതികളുടെ പേരുവിവരങ്ങളും ചിത്രങ്ങളും നഗരത്തില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ കോടതി സ്വമേധയാ കേസെടുത്തിരുന്നു. പൗരന്മാരുടെ വ്യക്തിഗത സ്വകാര്യതയും സ്വാതന്ത്ര്യവും കൈയ്യേറുന്ന നടപടിയാണിതെന്നും വിഷയത്തില്‍ കോടതി വാദം ആരംഭിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കൊച്ചി:  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. സുനില്‍ കുമാര്‍ ഭീഷണിപ്പെടുത്തിയതും നടി ആക്രമിക്കപ്പെട്ട കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസ് രണ്ടായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹര്‍ജി തള്ളിയത്. അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ബോബനും ബിന്ദു പണിക്കരും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി.
 തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച്‌ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ചു രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍.പൊതുപരിപാടികളും,ഉത്സവങ്ങളും,വിവാഹങ്ങളും മാറ്റ് വെക്കണമെന്നും, യാത്രകൾ ഒഴിവാക്കണമെന്നും യോഗത്തിൽ പറഞ്ഞു. 10 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ഐസൊലേഷനിലുള്ളത്. ഇതില്‍ അഞ്ചു പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്.കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
 മുംബൈ:  ഫെമിനിസം സ്ത്രീകളെ പുരുഷന്മാരേക്കാൾ മുകളിലാക്കുന്നതല്ലെന്ന് നടി കീർത്തി കുൽഹാരി. വനിതാ ദിനത്തോട് അനുബന്ധിച്ച് ഫെമിനിസത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. ഫെമിനിസം എന്നത് സ്ത്രീകളുടെ  മേധാവിത്വം സ്ഥാപിക്കുന്നതിനാണെന്നുള്ള ധാരണ പലർക്കും ഉണ്ട്. സ്ത്രീകളെ പുരുഷന്മാരെക്കാൾ ഉയർന്ന സ്ഥാനത്ത് നിർത്തുന്നതിനല്ല ഫെമിനിസം. ഫെമിനിസം എന്നതിനർത്ഥം തുല്യമായി പരിഗണിക്കപ്പെടണമെന്നാണ്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ എല്ലാവർക്കുമുള്ള തന്റെ സന്ദേശം 'സമത്വം' ആണെന്നും അവർ കൂട്ടിച്ചേർത്തു.